മാക്കാംകുന്ന്
ഓർത്തഡോൿസ് കണ്വന്ഷന്
ആന്തരിക നവീകരണം കാലഘട്ടത്തിന്‍്റെ ആവശ്യകതയാണന്ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.പത്തനംതിട്ട മാക്കാംകുന്ന് കണ്വന്ഷന് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു പ.പിതാവ് . ആന്തരികമായ നവീകരണം ഉണ്ടായാല്‍ മാത്രമെ സ്നേഹവും സമാധനവും സംത്രപ്തിയും നിറഞ്ഞ ജീവിതം നയിക്കാന്‍ കഴിയു എന്ന് പരിശുദ്ധ ബാവാ കൂട്ടിചേര്‍ത്തു. അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ, അഭി. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ എന്നിവര്‍ കണ്‍വന്‍ഷനില്‍ സംസാരിച്ചു.ഫാ.സഖറിയ നെനാന്‍ വചന പ്രഘോഷണം നടത്തി. നിരവധി വൈദികരും വിശ്വാസികളും കണ്‍വന്‍ഷനില്‍ സംബധിച്ചു.
No comments:
Post a Comment