ഓട്ടോ റിക്ഷകളുടെ മിന്നൽപണി മുടക്ക് സാധാരണക്കാർക്ക് ദുരിതം വിതക്കും
കേരളത്തിലെന്നല്ല,
രാജ്യത്തെവിടെയും ഓട്ടോറിക്ഷകള്‍ സാധാരണക്കാരന്റെ വാഹനമാണ്. ഓട്ടോയില്‍
കയറുന്നവര്‍ മാത്രമല്ല, ഓട്ടോതൊഴിലാളികളും
സാധാരണക്കാര്‍ തന്നെ. പട്ടണങ്ങളിലും
ഗ്രാമങ്ങളിലും രാപ്പകലില്ലാതെ ഓടിയലയുന്ന ഓട്ടോ തൊഴിലാളികള്‍. ഏറ്റവും ചെലവുകുറഞ്ഞ
മാര്‍ഗത്തിലൂടെ
യാത്രികരെ ലക്ഷ്യസ്‌ഥാനത്തെത്തിക്കുന്ന
അവരുടെ സേവനം സ്‌തുത്യര്‍ഹം
തന്നെ. ഇരുളിന്റെ മറവില്‍
നടക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍പോന്ന നിര്‍ണായകവിവരങ്ങള്‍ പോലീസിനു നല്‍കുന്നതിലും
ഓട്ടോതൊഴിലാളികളുടെ പങ്ക് സുപ്രധാനമാണ്. ഇങ്ങനെ നാടിനു
നന്മകള്‍ മാത്രം ചെയ്ുന്ന
ഓട്ടേയാതൊഴിലാളികള്‍ പെട്ടെന്നു സമരത്തിലേക്ക് എടുത്തുചാടുന്നതാണ്
കൊച്ചിയില്‍ കണ്ടത്.
ജനജീവിതത്തെ നിശ്‌ചലമാക്കിയ സമരം നാലുദിനം
തുടര്‍ന്നിട്ടാണ് അവസാനിപ്പിച്ചത്.
എല്ലാ രാഷ്‌ട്രീയ കക്ഷികളിലുംപെട്ട തൊഴിലാളിയൂണിയനുകളുടെ
സംയുക്‌ത
കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന്
ആഹ്വാനം ചെയ്‌തത്.
സര്‍ക്കാര്‍ നിശ്‌ചയിച്ച കൂലിക്ക്
ഓടാന്‍ കഴിയില്ലെന്നു
പ്രഖ്യാപിച്ചാണ് ഒരുവിഭാഗം തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇന്ധനത്തിനും സ്‌പെയര്‍ പാര്‍ട്‌സിനും ഇന്‍ഷുറന്‍സിനും
ടയറിനുമെല്ലാം പണച്ചെലവ് കൂടിയതോടെ
പിടിച്ചുനില്‍ക്കാനാകുന്നില്ലെന്നാണു
തൊഴിലാളി യൂണിയനുകളുടെ ന്യായവാദം. ഓട്ടോറിക്ഷകള്‍ക്കു മീറ്റര്‍
നിര്‍ബന്ധമാക്കിയത് കൊച്ചിയില്‍
കനത്ത എതിര്‍പ്പു
ക്ഷണിച്ചുവരുത്തി. മീറ്ററിട്ട് ഓടാത്തവരെ
പിടികൂടിയതോടെയാണു തൊഴിലാളികള്‍ പെട്ടെന്നു പണിമുടക്കിലേക്കു
തിരിഞ്ഞത്.
സംസ്‌ഥാനത്താകെ
ഓട്ടോറിക്ഷകള്‍ക്കു
കൃത്യമായ കൂലി നിരക്ക്
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലടക്കം മീറ്ററില്‍ കാണുന്ന തുകയാണു
വാങ്ങുന്നത്. എന്നാല്‍,
കൊച്ചിയില്‍ മീറ്റര്‍
പ്രവര്‍ത്തിപ്പിച്ചും
ഇല്ലാതെയും ഓടുന്ന റിക്ഷകളുണ്ട്.
മീറ്ററില്‍ കാണുന്ന തുകയേക്കാള്‍ കൂടുതല്‍
വാങ്ങിക്കുന്നുവെന്നും ഇതേച്ചൊല്ലി യാത്രക്കാരുമായി തര്‍ക്കങ്ങള്‍ പതിവാണെന്നും
പോലീസ് പറയുന്നു. തുടര്‍ന്നാണു
പരിശോധന കര്‍ശനമാക്കിയത്. ഇതില്‍ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
കൊച്ചിയില്‍ പ്രീപെയ്‌ഡ്
ഓട്ടോ സംവിധാനം ഒരുക്കണമെന്നും ഇവിടുത്തെ
സ്‌ഥിതി
പ്രത്യേകമായി പഠിച്ചു കൂടുതല്‍
കാര്യക്ഷമമായ സംവിധാനവും കൂലിയും നിശ്‌ചയിക്കണമെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ
വാദമുഖം. ഇതില്‍ ചില
കാര്യങ്ങളില്‍ കല്‌കടറുടെ ഉറപ്പ്
കിട്ടിയതിനാല്‍ സമരം നിര്‍ത്തുന്നതായാണ് ഇപ്പോള്‍
പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലൊന്നുണ്ട്.
കേരളത്തിലാകെ ഒരു നിയമം
ഇക്കാര്യത്തിലുള്ളപ്പോള്‍ കൊച്ചിക്കു മാത്രമായി
പ്രത്യേക പരിഗണന നല്‍കാനാകുമോ എന്നതാണത്.
അതൊരു നിയമപ്രശ്‌നമാണ്.
സര്‍ക്കാര്‍ നിശ്‌ചയിച്ച മിനിമം കൂലി
15 ആണ്. ഒന്നേകാല്‍
കിലോമീറ്റര്‍ വരെ ഓടുന്നതിനാണ് ഈ തുക.
അതിനപ്പുറമുള്ള ഓരോ 250 മീറ്ററിനും രണ്ടു
രൂപയാണു നിരക്ക്. രാത്രി
പത്തു മുതല്‍ രാവിലെ
അഞ്ചുവരെ 50 ശതമാനം അധികനിരക്കും ഈടാക്കാം.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്
എന്നീ അഞ്ചു കോര്‍പറേഷനുകള്‍ക്കു
പുറമേ, കോട്ടയം, കണ്ണൂര്‍,
പാലക്കാട് എന്നീ നഗരസഭകളിലുമാണ് ഓട്ടോറിക്ഷകളില്‍
മീറ്റര്‍ ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍
റിട്ടേണ്‍ ചാര്‍ജ്
വാങ്ങിക്കാന്‍ പാടില്ലെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. മീറ്റര്‍
ഏര്‍പ്പെടുത്തിയ
കോഴിക്കോട്ട് തര്‍ക്കങ്ങളില്ല. കേരളത്തില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു
മുമ്പേ മെട്രോപൊളിറ്റന്‍ നഗരങ്ങളായ മുംബൈ,
ചെന്നൈ എന്നിവിടങ്ങളില്‍ ഓട്ടോകളില്‍
മീറ്റര്‍ നടപ്പിലാക്കിയിരുന്നു. ഇവിടെയൊന്നും
പ്രശ്‌നങ്ങളില്ല.
പക്ഷേ, കൊച്ചിയില്‍ മാത്രമാണ് തര്‍ക്കമുണ്ടായത്.
കേരളത്തിലെ
മറ്റു നഗരങ്ങളെ അപേക്ഷിച്ച്,
കൊച്ചിയിലേക്കു ദൈനം ദിനം വന്നുപോകുന്ന
കൊച്ചിക്കാരല്ലാത്തവരുടെ എണ്ണം കൂടുതലാണ്.
കബളിപ്പിക്കപ്പെടുന്നവരില്‍ അധികവും ഇങ്ങനെ
വന്നു പോകുന്നവരാണ്. അതുപോലെ കൊച്ചിയിലെ
ഓട്ടോതൊഴിലാളികളില്‍ ഒരുകൂട്ടര്‍
കൊച്ചിക്കു പുറത്തുനിന്നെത്തി വാടകയ്‌ക്ക് ഓട്ടോ ഓടിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവരില്‍ ഇവരുടെ പങ്കും
ഏറെയാണെന്ന് മേയറും അഭിപ്രായപ്പെട്ടിരുന്നു.
സമരം അക്രമത്തിലേക്കും തിരിയുന്നതാണ് കൊച്ചിയില്‍
കണ്ടത്. ഓട്ടോ ഓടിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നവരെ
തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും
മര്‍ദനമേറ്റു.
ഇതൊക്കെ ശരിയാണോയെന്നാണു ചിന്തിക്കേണ്ടത്. ഓരോരോ കാരണങ്ങളുടെ
പേരില്‍ ആവര്‍ത്തിക്കുന്ന ഓട്ടോസമരങ്ങള്‍ യാത്രക്കാര്‍ക്കു മാത്രമല്ല നിര്‍ധന
ഓട്ടോതൊഴിലാളി കുടുംബങ്ങള്‍ക്കും
ദുരിതമാണ് നല്‍കുന്നത്. കൊച്ചിയിലെ
സമരം സംസ്‌ഥാനത്തിനു മൊത്തം പാഠമാകണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment