തെരുവിന്റെ വിളിയറിഞ്ഞ അശ്വതി നായർ
അജിന മോഹന്
തെരുവിന്റെ മക്കളെന്ന് ലോകം തഴഞ്ഞവരെ സ്‌നേഹിക്കാനും അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനും ഇന്ന് എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനി യായ അശ്വതി നായര്‍ക്ക് കഴിയുന്നത് വിശപ്പെന്തെന്നു നന്നായി മനസിലാക്കിയതുകൊണ്ടാണ്.
സ്‌കൂള്‍ വിട്ടുവന്നാല്‍ അമ്മയുടെ വരവും കാത്തിരിക്കുന്ന മൂന്നു കുട്ടികള്‍. ഇടയ്‌ക്ക് കുഞ്ഞനുജത്തി ചേച്ചിയോട് ചോദിക്കും.''അമ്മ ഇനി എപ്പോഴാ വരുന്നത്?''
''ഉടന്‍ വരും'' എന്നു പറഞ്ഞ് കുഞ്ഞനുജത്തിയെ ചേച്ചി ആശ്വസിപ്പിക്കും . അമ്മ വന്നെങ്കിലേ അവര്‍ക്ക് കഴിക്കാനെന്തെങ്കിലും കിട്ടൂ. കാത്തിരുന്നു ക്ഷീണിക്കുമ്പോള്‍ അമ്മയെത്തും. സന്ധ്യ മയങ്ങുമ്പോള്‍. മൂന്നുകുട്ടികളെയും നിരത്തിയിരുത്തി തന്റെ കൈയിലെ പ്ലാസ്‌റ്റിക് കവറിലെ മൂന്നു ചോറു ഉരുളകള്‍ ഓരോന്നായി അവര്‍ക്ക് നല്‍കും.
തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന മുട്ടത്തറയിലാണ് വിജയകുമാരി എന്ന ആ അമ്മയും മൂന്നു മക്കളും താമസിക്കുന്നത്. അച്‌ഛന്‍ അവരെ ഉപേക്ഷിച്ചു പോയി. അടുത്ത വീടുകളില്‍ വീട്ടുപണി ചെയ്‌താണ് ആ അമ്മ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തിയത്. മൂവരും മിടുക്കരായിരുന്നുവെങ്കിലും രണ്ടാമത്തവള്‍ അശ്വതി കൂടുതല്‍ നന്നായി പഠിക്കുമായിരുന്നു. പട്ടിണിയെ തോല്‌പിച്ചുള്ള പഠനം. അതുകൊണ്ട് തന്നെ അമ്മയും ആ മകളില്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഒരിക്കല്‍ എന്റെ കണ്ണുനീര്‍ തുടയ്‌ക്കാന്‍ അവള്‍ക്കു കഴിയും എന്നുതന്നെ ഉറച്ചുവിശ്വസിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസം ശരിയെന്ന് ബോധ്യപ്പെട്ടു.
''ഉടന്‍ വരും'' എന്നു പറഞ്ഞ് കുഞ്ഞനുജത്തിയെ ചേച്ചി ആശ്വസിപ്പിക്കും . അമ്മ വന്നെങ്കിലേ അവര്‍ക്ക് കഴിക്കാനെന്തെങ്കിലും കിട്ടൂ. കാത്തിരുന്നു ക്ഷീണിക്കുമ്പോള്‍ അമ്മയെത്തും. സന്ധ്യ മയങ്ങുമ്പോള്‍. മൂന്നുകുട്ടികളെയും നിരത്തിയിരുത്തി തന്റെ കൈയിലെ പ്ലാസ്‌റ്റിക് കവറിലെ മൂന്നു ചോറു ഉരുളകള്‍ ഓരോന്നായി അവര്‍ക്ക് നല്‍കും.
തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന മുട്ടത്തറയിലാണ് വിജയകുമാരി എന്ന ആ അമ്മയും മൂന്നു മക്കളും താമസിക്കുന്നത്. അച്‌ഛന്‍ അവരെ ഉപേക്ഷിച്ചു പോയി. അടുത്ത വീടുകളില്‍ വീട്ടുപണി ചെയ്‌താണ് ആ അമ്മ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തിയത്. മൂവരും മിടുക്കരായിരുന്നുവെങ്കിലും രണ്ടാമത്തവള്‍ അശ്വതി കൂടുതല്‍ നന്നായി പഠിക്കുമായിരുന്നു. പട്ടിണിയെ തോല്‌പിച്ചുള്ള പഠനം. അതുകൊണ്ട് തന്നെ അമ്മയും ആ മകളില്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഒരിക്കല്‍ എന്റെ കണ്ണുനീര്‍ തുടയ്‌ക്കാന്‍ അവള്‍ക്കു കഴിയും എന്നുതന്നെ ഉറച്ചുവിശ്വസിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസം ശരിയെന്ന് ബോധ്യപ്പെട്ടു.
തന്റെ കണ്ണുനീര്‍ മാത്രമല്ല തെരുവില്‍ ഒരുനേരത്തെ ആഹാരത്തിനായി കൈനീട്ടുന്നവരുടെയും സങ്കടങ്ങള്‍ കാണാന്‍ അശ്വതിക്കു കഴിഞ്ഞു. പഠിച്ച് ജോലി നേടി. മൂന്നുനേരം സമൃദ്ധമായി ഭക്ഷണം കഴിച്ചപ്പോള്‍ അതില്‍ നിന്ന് ഒരു നേരമെങ്കിലും വിശന്നിരിക്കുന്നവര്‍ക്ക് കൊടുക്കണമെന്ന് അശ്വതി തീരുമാനിച്ചു. അവളുടെ തീരുമാനത്തില്‍ കൂടുതല്‍ സന്തോഷിച്ചതും പിന്തുണച്ചതും അമ്മയാണ്. തെരുവിന്റെ മക്കളെന്ന് ലോകം തഴഞ്ഞവരെ സ്‌നേഹിക്കാനും അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനും എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനിയായ തനിക്ക് കഴിയുന്നത് വിശപ്പെന്തെന്നു നന്നായി മനസിലാക്കിയതുകൊണ്ടാണെന്ന് അശ്വതി.
''മുട്ടത്തറ അന്ന് ഒരു ചേരിപ്രദേശമായിരുന്നു. അച്‌ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയതുകൊണ്ട് അമ്മയാണ് വളര്‍ത്തിയത്. പട്ടിണിയാണെങ്കിലും ഞങ്ങള്‍ നന്നായി പഠിക്കുമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇരുന്ന് പഠിക്കുക വളരെ പ്രയാസമാണ്. കാരണം അടുത്ത വീടുകളില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലോ മദ്യപിച്ചെത്തുന്നവര്‍ തമ്മിലോ വഴക്കായിരിക്കും. അവിടെയുള്ള ചെറുപ്പക്കാര്‍ ജോലിയൊന്നും ചെയ്യാതെ വെറുതെ നടപ്പാണ്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ചിന്തയില്ല. എന്നിട്ടും പ്ലസ് ടുവരെ എന്റെ വിദ്യാഭ്യാസം തടസം കൂടാതെ നീങ്ങി. അപ്പോഴേക്കും ജ്യേഷ്‌ഠന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് നഴ്‌സിംഗിന് ചേരണമെന്ന് വലിയ മോഹമായിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ല. അതോടെ കേരളത്തിന്റെ പുറത്തു പഠിക്കാന്‍ പോകാനുള്ള ശ്രമം തുടങ്ങി. പക്ഷേ അഡ്‌മിഷന്റെ പേരില്‍ ഞങ്ങളെ സമീപിച്ചവര്‍ ചതിക്കുകയായിരുന്നു. കടം മേടിച്ചും പട്ടിണികിടന്നും ഉണ്ടാക്കിയ തുകകൊണ്ട് അവര്‍ മുങ്ങി. പഠനം എന്നേക്കുമായി അവസാനിച്ചല്ലോ എന്ന ചിന്തയും കൈയിലെ പണം നഷ്‌ടമാക്കിയതും വല്ലാത്ത മാനസിക വിഷമത്തിലാക്കി.
അപ്പോഴും പതിവുപോലെ സാന്ത്വനമായി അമ്മയെത്തി. ''ഈ വര്‍ഷം പോകുന്നെങ്കില്‍ പോകട്ടെ. അടുത്തവര്‍ഷം നഴ്‌സിംഗിന് ചേരാം'' ആ വാക്കുകള്‍ ആശ്വാസമായെങ്കിലും ഒരു വര്‍ഷം പാഴാക്കി കളയാന്‍ എന്നിലെ വിദ്യാര്‍ത്ഥി സമ്മതിച്ചില്ല. താല്‌ക്കാലികമായി ഡിഗ്രിക്ക് ചേരാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം നഴ്‌സിംഗിന് ചേരാം. അങ്ങനെ ബി.കോമിന് ചേര്‍ന്നു. തുടര്‍ന്നു പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും സാമ്പത്തികം പ്രശ്‌നമായി. ആ സമയത്ത് ജോലിയായിരുന്നു ലക്ഷ്യം.
ഒരു പൊതിച്ചോറ്...
അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ റപ്രസെന്റേറ്റീവായി ഒരു പ്രമുഖ ഇംഗ്ലീഷ് മരുന്നു കമ്പനിയില്‍ ജോലികിട്ടി. മൂന്നു നേരവും സമൃദ്ധമായി ഭക്ഷണം കഴിക്കാവുന്ന സ്‌ഥിതിയായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു ''അമ്മേ നമുക്ക് ഇത്രയും നല്ല ആഹാരം ഈശ്വരന്‍ തരുന്നു. ഭക്ഷണം കഴിക്കാതെ പട്ടിണിയിരിക്കുന്നവര്‍ക്കുകൂടി ഇതിന്റെയൊരു പങ്ക് കൊടുക്കണം ''നിശബ്‌ദയായി കുറച്ചുനേരം ഇരുന്നിട്ട് അമ്മ ചോദിച്ചു''ആഹാരം കഴിക്കാനില്ലാത്തവരെ കണ്ടെത്തേണ്ടേ?''ഞാന്‍ പ്രദേശത്തൊക്കെ അന്വേഷിച്ചു. ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ നെട്ടോട്ടം ഓടുന്ന അഞ്ചുവീടുകള്‍ കണ്ടെത്തി. പിറ്റേദിവസം ജോലിക്കുപോകാന്‍ ഇറങ്ങിയപ്പോള്‍ ആറ് പൊതിച്ചോറുകള്‍ അമ്മ തയാറാക്കിയിരുന്നു. അതുമായി വീടുകള്‍ കയറിയിറങ്ങി കൊടുത്തിട്ട് ജോലിക്കുപോകും. ഒരു വാഹനം അത്യാവശ്യമായതുകൊണ്ട് സ്‌കൂട്ടി എടുത്തു. പിന്നീട് പൊതിച്ചോറുമായി അതിലായി യാത്ര. ഈ യാത്ര ഞാനും അമ്മയും അനുജത്തി രേവതിയും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അന്നു അനുജത്തി രേവതി ഡിഗ്രിക്കു പഠിക്കുകയാണ്. ജേഷ്‌ഠന്‍ രാജേഷ് വിവാഹിതനായി കുടുംബ ജീവിതം തുടങ്ങിയിരുന്നു.മെഡിക്കല്‍ കോളജില്‍ ഒമ്പത് എന്നുപറയുന്ന വാര്‍ഡ് ആരോരുമില്ലാത്ത രോഗികളെ താമസിപ്പിക്കുന്ന സ്‌ഥലമാണ്. പുനരധിവാസകേന്ദ്രമായി മാറിയിട്ടില്ല. എനിക്ക് പനിയായി ആശുപത്രിയില്‍ അഡ്‌മിറ്റായപ്പോഴാണ് ഈ വാര്‍ഡിനെക്കുറിച്ച് അറിയുന്നത്. കാണാനായി ശ്രമിച്ചു. എന്റെ കൂടെയുണ്ടായിരുന്ന അമ്മൂമ്മ സമ്മതിച്ചില്ലെങ്കിലും അടുത്തദിവസം തന്നെ ആ വാര്‍ഡ് കാണാന്‍ ഞാന്‍ പോയി. അവിടെനിന്ന് പോന്നിട്ടും ആ വാര്‍ഡും അവിടെയുള്ള ആളുകളും മനസ്സില്‍ നിറഞ്ഞുനിന്നു. അവര്‍ക്കും ഭക്ഷണം കൊടുത്താലോ എന്ന് തോന്നി. ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ചോറു നല്‍കണ്ട, പകരം ബ്രഡോ ജാമോ തേയിലയോ പഞ്ചസാരയോ നല്‍കിയാല്‍ മതിയെന്നു പറഞ്ഞു.
ഞാനും അനുജത്തിയുംകൂടി ആര്‍.എം.ഒ.യെ പോയി കണ്ടു. പക്ഷേ അപമാനിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അവസാന ശ്രമമെന്നോണം ഡിസ്‌ട്രിക് മെഡിക്കല്‍ ഓഫീസറെ പോയി കണ്ടു. അദ്ദേഹത്തിന്റെ റൂമിലേക്ക് കയറിച്ചെന്നപ്പോള്‍ ഒപ്പം ഒരു ഡോക്‌ടറും ഉണ്ടായിരുന്നു. ഇത്തവണ എഴുതി തയ്യാറാക്കിയ അപേക്ഷയും നല്‍കി. അദ്ദേഹം ഗുണകരമായ മറുപടിയല്ല നല്‍കിയത്.''ഒമ്പതാം വാര്‍ഡിലുള്ള ആളുകള്‍ക്ക് കട്ടിയുള്ള ആഹാരം കൊടുത്തു കഴിഞ്ഞാല്‍ അവര്‍ക്കുണ്ടാകുന്ന വിസര്‍ജ്യങ്ങള്‍ ആരെടുത്തു കളയും.'' അതു കേട്ടയുടനെ അടുത്തിരുന്ന ഡോക്‌ടര്‍ അതിനെ പിന്‍താങ്ങി ''ഇങ്ങനെയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഛര്‍ദ്ദിക്കാനുള്ള പ്രവണതയും ഉണ്ടാകും. മാത്രമല്ല കൊണ്ടുവരുന്ന ഭക്ഷണത്തില്‍ വിഷം ഇല്ലായെന്ന് എന്താണ് ഉറപ്പ്?'''ഞാന്‍ കഴിച്ചിട്ടു കൊടുക്കാം.''
''ഒരു പൊതിച്ചോറു മാത്രം കഴിച്ചാല്‍ കൊണ്ടുവന്നിരിക്കുന്നതില്‍ മുഴുവന്‍ വിഷമില്ലെന്ന് എങ്ങനെ തെളിയിക്കാനാകും.''
എന്നെപ്പോലെ പുതുതലമുറയ്ക്കു നല്കേണ്ട ഉപദേശമാണോ ഇത്? ഡി.എം.ഒ. ആണ് ആ വാര്ഡിനുവേണ്ടി തീരുമാനം എടുക്കാനുള്ള ഉന്നതാധികാരകേന്ദ്രം. അദ്ദേഹത്തിന്റെ മനോഭാവം ഇതെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്ത് നടപടിയെടുക്കാനാവും. ഈ മനോഭാവത്തെക്കുറിച്ച് ഞാന്‍ മനുഷ്യാവകാശകമ്മീഷനില്‍ പരാതി നല്കി. അതിനെക്കുറിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന ലേഖനം മറ്റൊരു രീതിയിലായിരുന്നു. എല്ലാം അവിടെ അവസാനിച്ചുവെന്നു കരുതി. അപ്പോഴും ആരോരുമില്ലാത്തവരുടെ നൊമ്പരം എന്നെ വേദനിപ്പിച്ചിരുന്നു.
എന്നെപ്പോലെ പുതുതലമുറയ്ക്കു നല്കേണ്ട ഉപദേശമാണോ ഇത്? ഡി.എം.ഒ. ആണ് ആ വാര്ഡിനുവേണ്ടി തീരുമാനം എടുക്കാനുള്ള ഉന്നതാധികാരകേന്ദ്രം. അദ്ദേഹത്തിന്റെ മനോഭാവം ഇതെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്ത് നടപടിയെടുക്കാനാവും. ഈ മനോഭാവത്തെക്കുറിച്ച് ഞാന്‍ മനുഷ്യാവകാശകമ്മീഷനില്‍ പരാതി നല്കി. അതിനെക്കുറിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന ലേഖനം മറ്റൊരു രീതിയിലായിരുന്നു. എല്ലാം അവിടെ അവസാനിച്ചുവെന്നു കരുതി. അപ്പോഴും ആരോരുമില്ലാത്തവരുടെ നൊമ്പരം എന്നെ വേദനിപ്പിച്ചിരുന്നു.
തെരുവിലേക്ക്...
ഒരു ദിവസം പതിവുപോലെ ചോറു നല്‍കിയിട്ട് തിരികെ ജോലിക്കു പോകുകയാണ്. പഴവങ്ങാടി അമ്പലത്തിന്റെ എതിര്‍വശത്ത് മാനസികവിഭ്രാന്തിയുള്ള ഒരു സ്ത്രീ ഇരിക്കുന്നു. അന്ന് എന്റെ കൈയില്‍ ഒരു പൊതിച്ചോറ് അധികമുണ്ടായിരുന്നു. ഞാന്‍ സ്‌കൂട്ടി മാനസികവിഭ്രാന്തിയുള്ള സ്ത്രീയുടെ അടുത്ത് നിര്‍ത്തി. ആഹാരം കൊടുത്തു. മനസ്സില്‍ നല്ല പേടിയുണ്ടായിരുന്നു. അതു വാങ്ങി ഭാണ്ഡത്തിലേക്ക് വയ്ക്കാനൊരുങ്ങിയപ്പോള്‍, എവിടെ നിന്നാണെന്നറിയില്ല ഒരാള്‍ വന്ന് ആ പൊതി തട്ടിയെടുക്കാന്‍ നോക്കി. ആ പൊതിച്ചോറിനുവേണ്ടി രണ്ടുപേരും തമ്മില്‍ വഴക്കായി. അവരു കമ്പുകൊണ്ട് അയാളെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് കണ്ടപ്പോള്‍ ഞാന്‍ അയാളെ വിളിച്ച് അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്തു. ആ ഹോട്ടലില്‍ നിന്നവര്‍ എനിക്കെന്തോ സംഭവിച്ചപോലെയാണ് എന്നെ നോക്കിയത്. ഭക്ഷണത്തിനുവേണ്ടി അടിപിടികൂടുന്ന രണ്ടുപേര്‍. എന്റെ മനസ്സ് വല്ലാതുലഞ്ഞു.
പിറ്റേദിവസം പത്തു പൊതിച്ചോറ് കൂടുതല്‍ എടുത്തു. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം കൊടുക്കുകയാണ് ലക്ഷ്യം. തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വന്നപ്പോള്‍ ഇവര്‍ മാത്രമേയുള്ളൂവെന്ന് എനിക്ക് തോന്നി. കൈയിലുള്ളത് അവിടെയിരിക്കുന്നവര്‍ക്ക് നല്കി. അടുത്ത ദിവസം മുപ്പതിലധികം പൊതികള്‍ ഞാനെടുത്തു. ഞാന്‍ സ്‌കൂട്ടി ഓടിച്ചുകൊണ്ടു വരുമ്പോള്‍ മുപ്പതുവയസ്സുപ്രായം തോന്നിക്കുന്ന ഒരാള്‍ മുഴുഭ്രാന്തനെപ്പോലെ ശരീരത്തിന്റെ നഗ്നത പ്രദര്‍ശിപ്പിച്ച് കീറിയഴുകിയ വസ്ത്രവും നീട്ടിവളര്ത്തിയ താടിയും മുടിയും. പേടിയോടെ ഒരു പൊതി അയാള്ക്കു നേരെ നീട്ടി. പൊതിയിലള്ളിപ്പിടിച്ച് അയാള്‍ അത് വാങ്ങിച്ചു. ഇത്തരം ആളുകള്‍ ഉപദ്രവിക്കില്ല എന്നു മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. അവര്‍ക്ക് തെരുവിന്റേതല്ലാത്ത ഒരു ഭൂതകാലം ഉണ്ടാകും.
തമ്പാനൂര്‍ ഫുട്പാത്തില്‍ തലകുമ്പിട്ടിരിക്കുന്ന ഒരു ഇരുപതുവയസ്സുകാരനെ കാണുമായിരുന്നു. ചോറ് കൊടുക്കുമ്പോള്‍ അതു വാങ്ങാനായി മുഖം ഉയര്ത്തും. വീണ്ടും അതേപടി ഇരിപ്പു തുടരും. ഒരുദിവസം അവന് ഒരു ഹോട്ടലിന്റെ മുന്പില്വച്ച് വെള്ളം കുടിക്കുന്നത്് കണ്ടു. ഞാനവനെ അടുത്തുവിളിച്ച് 'നിനക്ക് എഴുന്നേറ്റ് നടക്കാനും വെള്ളം കുടിക്കാനുമൊക്കെ അറിയാമല്ലേ?'' എന്നു ചോദിച്ചു. അവന് മിണ്ടാതെ എന്നെ നോക്കി നിന്നു.
''എന്താ നീ അങ്ങനെയിരിക്കുന്നേ? എവിടെ നിന്നാണ് വരുന്നത്?''
''സമ്പന്നതയുടെ നടുവില്‍ ജനിച്ചയാളാണ് ഞാന്‍. എന്റെ അമ്മയെ അച്‌ഛന്‍ കൊല്ലുന്നതുകണ്ട് വീടുവിട്ടിറങ്ങിയതാണ് ഞാന്‍.''
എല്ലാം മറക്കാന്‍, ജീവിതത്തിലെ വേദനകള്‍ ഒളിച്ചുവയ്ക്കാന്‍ ഭ്രാന്തിന്റെ മുഖം മൂടിയണിഞ്ഞ് തെരുവിലേക്കിറങ്ങുകയായിരുന്നു വിദ്യാസമ്പന്നനായ ആ ചെറുപ്പക്കാരന്‍.
ഇങ്ങനെയുള്ളവരെ തെരുവില്‍ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിക്കുവാന്‍ ശ്രമം നടത്തി. പോലീസ് സ്റ്റേഷനില്‍ അവരെ കൊണ്ടുചെല്ലുമ്പോള്‍ അവര്‍ ആദ്യമൊന്നും സഹകരിച്ചിരുന്നില്ല. കാരണം ഒരു മതസംഘടനയുടെയോ സ്ഥാപനത്തിന്റെയോ മേല്വിലാസം ഇല്ലാത്തതുകൊണ്ടു തന്നെ നിയമം അറിയില്ലേ എന്നു ചോദിച്ച് അവര്‍ വിരട്ടാന്‍ തുടങ്ങി. എന്നാല്‍ നിയമം അറിഞ്ഞിട്ടു തന്നെ കാര്യം എന്നു തീരുമാനമെടുത്തു ഞാനും. അടുത്തവര്ഷം എല്‍.എല്‍.ബിക്ക് ഈവനിംഗ് ക്ലാസില്‍ ചേര്‍ന്നു. കമ്പനിയിലെ മാനേജര്‍ക്ക് അതിഷ്ടമായില്ല. ജോലി ഞാന്‍ വേണ്ടെന്നുവച്ചു. എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ട് വേറൊരു കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ കമ്മീഷന് ബേസിലാണ് ജോലി. പഠിക്കുന്നതിനോ സാമൂഹ്യസേവനം നടത്തുന്നതിനോ യാതൊരെതിര്പ്പും ഇല്ലായിരുന്നു.''
''സമ്പന്നതയുടെ നടുവില്‍ ജനിച്ചയാളാണ് ഞാന്‍. എന്റെ അമ്മയെ അച്‌ഛന്‍ കൊല്ലുന്നതുകണ്ട് വീടുവിട്ടിറങ്ങിയതാണ് ഞാന്‍.''
എല്ലാം മറക്കാന്‍, ജീവിതത്തിലെ വേദനകള്‍ ഒളിച്ചുവയ്ക്കാന്‍ ഭ്രാന്തിന്റെ മുഖം മൂടിയണിഞ്ഞ് തെരുവിലേക്കിറങ്ങുകയായിരുന്നു വിദ്യാസമ്പന്നനായ ആ ചെറുപ്പക്കാരന്‍.
ഇങ്ങനെയുള്ളവരെ തെരുവില്‍ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിക്കുവാന്‍ ശ്രമം നടത്തി. പോലീസ് സ്റ്റേഷനില്‍ അവരെ കൊണ്ടുചെല്ലുമ്പോള്‍ അവര്‍ ആദ്യമൊന്നും സഹകരിച്ചിരുന്നില്ല. കാരണം ഒരു മതസംഘടനയുടെയോ സ്ഥാപനത്തിന്റെയോ മേല്വിലാസം ഇല്ലാത്തതുകൊണ്ടു തന്നെ നിയമം അറിയില്ലേ എന്നു ചോദിച്ച് അവര്‍ വിരട്ടാന്‍ തുടങ്ങി. എന്നാല്‍ നിയമം അറിഞ്ഞിട്ടു തന്നെ കാര്യം എന്നു തീരുമാനമെടുത്തു ഞാനും. അടുത്തവര്ഷം എല്‍.എല്‍.ബിക്ക് ഈവനിംഗ് ക്ലാസില്‍ ചേര്‍ന്നു. കമ്പനിയിലെ മാനേജര്‍ക്ക് അതിഷ്ടമായില്ല. ജോലി ഞാന്‍ വേണ്ടെന്നുവച്ചു. എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ട് വേറൊരു കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ കമ്മീഷന് ബേസിലാണ് ജോലി. പഠിക്കുന്നതിനോ സാമൂഹ്യസേവനം നടത്തുന്നതിനോ യാതൊരെതിര്പ്പും ഇല്ലായിരുന്നു.''
എല്‍.എല്‍.ബി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. നിശബ്ദതയില്‍ ആരംഭിച്ച സാമൂഹ്യസേവനം ലോകം അറിഞ്ഞപ്പോള്‍ ആദ്യം അവാര്‍ഡ് നല്കി ആദരിച്ചത് പത്തനാപുരം ഗാന്ധിഭവനാണ്. ആ അവാര്‍ഡ് നല്‍കിയത് പാവങ്ങള്‍ക്ക് തന്റെ ജീവിതം ഉഴിഞ്ഞുവച്ച ദയാബായിയും. ''ഒന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിവതും ആരും അറിയരുതെന്നായിരുന്നു. പക്ഷേ മാധ്യമലോകം എന്റെ പ്രവൃത്തിയെക്കുറിച്ച് എഴുതി. അതുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പിന്തുണയും സഹായവും ലഭിച്ചുതുടങ്ങി. കോടതി ഉത്തരവു ലഭിക്കുന്നതു വരെ ആളുകളെ പാര്പ്പിക്കാനായി ഒരു വീടു എനിക്കാവശ്യമായിരുന്നു. അങ്ങനെ ഒരു വീടു വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു.
വഞ്ചിയൂരില്‍ വീടെടുത്തപ്പോള്‍ അതു പ്രവര്ത്തനകേന്ദ്രമാക്കിയാലോ എന്നു ചിന്തിച്ചു. ഒരു ഓഫീസ് പോലെ. അങ്ങനെ 'ജ്വാല' എന്നു വീടിനു പേരിട്ടു. ആരുമില്ലാത്തവര്ക്കുള്ള സഹായഹസ്തം തുടങ്ങുന്നു. ഈ വര്ഷം അതിന്റെ ഉദ്ഘാടനം നടത്തണം. വീടിന് അമ്പതിനായിരം രൂപ ഡെപ്പോസിറ്റും എണ്ണായിരംരൂപ വാടകയുമാണ്. എനിക്ക് പലപ്പോഴായി കിട്ടിയ അവാര്‍ഡ് തുകയില്‍നിന്നാണ് വീടെടുത്തിരിക്കുന്നത്. ആര്ക്കു വേണമെങ്കിലും ഒരാശ്രയം തേടി ഇവിടെ വരാം. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ എന്നെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണയ്ക്കുന്നവരുമായി ലക്ഷക്കണക്കിനാളുകളുണ്ട്. ആ സ്നേഹത്തിന്റെ പ്രതീകമായിരുന്നു കഴിഞ്ഞ മാസം കിട്ടിയ ന്യൂ ഐക്കണ്‍ അവാര്‍ഡ്. പബ്ലിക് വോട്ടിലൂടെയാണ് അവാര്‍ഡിനര്‍ഹമായവരെ തെരഞ്ഞെടുത്തത്. മഞ്ജുവാര്യര്‍, പൂര്ണിമ ഇന്ദ്രജിത്ത്, അഡ്വ.വിദ്യസംഗീത് തുടങ്ങി അവസാനത്തെ പത്തുപേരില്‍ നിന്ന് ഒരു ലക്ഷം വോട്ടോടെ തെരഞ്ഞെടുക്കുകയായിരുന്നു. ആരുടെ അടുത്തും സഹായത്തിനായി പോയിട്ടില്ല. ഇനി പോവുകയും ഇല്ല. പലരും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ വരുന്നുണ്ട്. പക്ഷേ സ്വയം ഇതു മുമ്പോട്ടു കൊണ്ടുപോകാനാണ് ഇഷ്ടം. സ്വാതന്ത്ര്യം വലുതാണല്ലോ.
മനസ്സില്‍ എന്നും...
ഒരിക്കല്‍ എന്റെ സുഹൃത്ത് എന്നെ വിളിച്ചുപറഞ്ഞു.
''റെയില്വേ സ്റ്റേഷനില്‍ ഒരു സ്ത്രീ ബഹളം ഉണ്ടാക്കുന്നു. നീ ഇവിടെ വരെ വരണം.'' ഉടന്തന്നെ വണ്ടിയെടുത്ത് ചെന്നു. കുഷ്ഠരോഗം ബാധിച്ച ഒരു സ്ത്രീയാണ്. അവര്‍ കരയുകയും അതിലെ പോകുന്നവരെ ചീത്തവിളിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ സംസാരിക്കുന്ന ഭാഷ വ്യക്തമല്ലെങ്കിലും കാര്യങ്ങള്‍ എനിക്കു മനസ്സിലായി. സീതാപൂര്‍ എന്ന സ്ഥലത്ത് ആയിരുന്നു അവരുടെ വീട്. അവര്‍ക്ക് കുഷ്ഠരോഗം. ആയതിനെത്തുടര്‍ന്ന് കല്ലെടുത്തെറിഞ്ഞ് മക്കളും ഭര്ത്താവും ഓടിച്ചതാണ്. വീടുവിട്ടിറങ്ങിയ അവര്‍ കിട്ടിയ ട്രെയിനില്‍ കയറി. നിലത്തിരുന്ന് യാത്ര ചെയ്ത് അവസാനം വന്നു ചേര്‍ന്നത് തിരുവനന്തപുരത്താണ്. ഇവിടെ എത്തിയിട്ട് ഇരുപതിലധികം ദിവസമായി. കൈയില്‍ പണമുണ്ടെങ്കിലും ആരും ആഹാരം നല്കിയില്ല. ഹോട്ടലിന്റെ വാതില്ക്കല് എത്തിയപ്പോള്‍ എല്ലാവരും ആട്ടിയോടിച്ചു. കൈയിലുള്ള പണം എന്നെ ഏല്പ്പിച്ചു. രണ്ടായിരത്തിലധികം രൂപ വരും. അന്നെനിക്ക് മറ്റൊരു യാഥാര്ത്ഥ്യം കൂടി ബോധ്യമായി. പണം ഉണ്ടായിട്ടും കാര്യമില്ല.
പോലീസ് വണ്ടിയില്‍ അവരെ കയറ്റി കോടതി ഉത്തരവു വാങ്ങാനായി പോയി. സ്റ്റെപ്പുകള്‍ കയറി വേണം അകത്തേയ്ക്ക് ചെല്ലാന്‍. അവര്‍ ചവിട്ടുന്ന സ്ഥലത്തെല്ലാം ചോര പൊടിയുകയാണ്. അങ്ങനെ കഷ്ടപ്പെട്ട് കയറിച്ചെന്നു. ഒരുമണിക്കൂര്‍ കാത്തിരുന്നിട്ടും അവരെ വിളിച്ചില്ല. ഉറക്കെ ഒരു പാട്ടുപാടാന്‍ ഞാന്‍ പറഞ്ഞു. ആ പാട്ടുകേട്ടപ്പോള്‍ അവരെ അകത്തേയ്ക്ക് വിളിച്ചു. ഉത്തരവു വാങ്ങി ഹോസ്പിറ്റലില്‍ എത്തിച്ചു.
നിരവധി ആളുകളെ തെരുവില്നിന്നും വീട്ടിലേക്കും ഹോസ്പിറ്റലിലുമെല്ലാം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ പിന്തുണയേകിയില്ലെങ്കിലും ഞാനറിയാത്ത, കണ്ടിട്ടില്ലാത്തയാളുകള്‍ എന്നെ തേടിയെത്തുന്നു, ഒപ്പമുണ്ടെന്ന് പറയുന്നു. ഒരിക്കലും ഇതൊരു കാരുണ്യപ്രവര്ത്തനമല്ല. വിശക്കുന്നവര്‍ക്ക് ഉള്ളതിന്റെ പങ്കും തലചായ്ക്കാനൊരിടമില്ലാത്തവര്ക്ക് ഒരു തണലും ഒരുക്കുന്നു എന്നു മാത്രം.
സ്വപ്നം
പലരെയും റെസ്ക്യൂ ഷെല്ട്ടറിലും അനാഥാലയത്തിലും അയയ്ക്കാന്‍ മനസ്സുവരാറില്ല. അങ്ങനെയുള്ള കുറച്ചു പേരെയെങ്കിലും വീട്ടില്‍ താമസിപ്പ ിക്കണമെന്നുണ്ട്. ഇപ്പോള്‍ സഹായത്തിനാളില്ലാത്തതുകൊണ്ട് അതിനു കഴിയാറില്ല. എല്‍.എല്‍.ബി. പൂര്ത്തിയാക്കി നല്ലൊരു വക്കീലാകണം. വിവാഹം എന്റെ സ്വപ്നത്തില്‍ വിദൂരമാണ്. എന്നെ മനസ്സിലാക്കുന്ന എന്റെ പ്രവര്ത്തനങ്ങള്ക്കു തടസ്സം നില്ക്കാതെ പിന്തുണയ്ക്കുന്ന ഒരാളാവണം വരന് എന്നു മാത്രം.''
പറഞ്ഞു നിര്‍ത്തിയിട്ട് അശ്വതി എഴുന്നേറ്റു. പന്ത്രണ്ടുമണി. ചോറു കൊണ്ടുപോകാന്‍ സമയമായി. വഞ്ചിയൂരിലെ വീട്ടിലാണ് ആഹാരം പാചകം ചെയ്യുന്നത്. അമ്മ വിജയകുമാരി ചോറും കറികളും ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. സഹായത്തിനായി ഒരു സ്ത്രീയും ഉണ്ട്. എന്നും പത്തു മണിയാകുമ്പോള്‍ അമ്മയും സഹായിയും അവിടെയെത്തും. പത്തുമുപ്പതുപേര്ക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കാനായതിന്റെ സംതൃപ്തിയാണ് ആ അമ്മയുടെ മുഖത്ത്. യാത്ര പറഞ്ഞിറങ്ങുമ്പോഴും മനസ്സില്‍ അശ്വതി നിറഞ്ഞുനിന്നു. അധികാരവര്ഗം കാണട്ടെ ഈ പെണ്കുട്ടിയെ. അവള് അടുത്തറിഞ്ഞ തെരുവിന്റെ നൊമ്പരത്തെ.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment