Pages

Monday, February 3, 2014

പഴയസെമിനാരിയെ ഓര്‍ത്തഡോക്സ് സഭയുടെപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.

പഴയസെമിനാരിയെ ഓര്ത്തഡോക്സ് സഭയുടെ
              പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
Photo: പഴയസെമിനാരിയെ ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
 കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലും വികസന ചരിത്രത്തിലും പ്രധാന സ്ഥാനംവഹിച്ച പഴയ സെമിനാരിയെ ഒാര്‍ത്തഡോക്സ് സഭയുടെ ചരിത്ര സ്മാരകമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പഴയ സെമിനാരിയുടെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ അധ്യക്ഷ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.സമ്മേളനത്തിനെത്തിയ ആയിരക്കണക്കിനു വിശ്വാസികള്‍ നിറഞ്ഞ കരഘോഷത്തോടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ക്രൈസ്തവ ധാര്‍മികത സമൂഹത്തിന്റെ നന്മയ്ക്കായി ഉതകണമെന്നും തിന്മയും നന്മയും കൂടിക്കലര്‍ന്ന സാമൂഹിക ചുറ്റുപാടില്‍ ഇടയശുശ്രൂഷ സമൂഹത്തിനു ദിശാബോധം പകരുന്നതാകണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

200 വര്‍ഷങ്ങള്‍ക്കു മുന്‍പു തിരുവിതാംകൂറില്‍ ആദ്യമായി കോട്ടയം പഴയ സെമിനാരി കേന്ദ്രീകരിച്ചാരംഭിച്ച ഇംഗ്ലിഷ് വിദ്യാഭ്യാസം വിജ്ഞാനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ശക്തി പകര്‍ന്നുവെന്നു ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എല്ലാ മേഖലകളിലും വൈജ്ഞാനിക സ്വാധീനം പകര്‍ന്ന സ്ഥാപനമാണു പഴയസെമിനാരി. സമൂഹത്തില്‍ അറിവിന്റെയും നന്മയുടെയും വികസന മാതൃകകള്‍ വളര്‍ത്തിയെടുക്കാന്‍ ദ്വിശതാബ്ദി ആഘോഷം വഴി സാധ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്വിശതാബ്ദി സ്മാരക മന്ദിരത്തിന്റെ മണ്ഡപ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചരിത്രഫലകത്തിന്റെ അനാച്ഛാദനം ജോസ് കെ. മാണി എം.പി. നടത്തി. സാന്ത്വന ഹോം കെയര്‍ പദ്ധതി കര്‍ദിനാള്‍ കുര്‍ട്ട് കൊഹും മലങ്കര പൈതൃക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ് ബര്‍ണബാ സൊറിയാനിയും നിര്‍വഹിച്ചു. ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ഫിലോസഫി ഈസ്റ്റ് വെസ്റ്റ് എന്ന പുസ്തകം സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസും തിരുവചനഭാഷ്യം കുര്യാക്കോസ് മാര്‍ ക്ലിമ്മീസും പ്രകാശനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സ്റ്റഡീസിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഡോ. സഖറിയാസ് മാര്‍ അപ്രേം നിര്‍വഹിച്ചു.

വിദേശപ്രതിനിധികളെ ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ റിലേഷന്‍സ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പരിചയപ്പെടുത്തി. തോമസ് മാര്‍ അത്തനാസിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഫാ. ഡോ. ടി.ജെ. ജോഷ്വാ, ഫാ. ഡോ. കെ.എം. ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, ഡീക്കന്‍ ടിന്റു കുര്യന്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ കുര്‍ബാനയ്ക്ക് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍നിന്നും കത്തോലിക്കാ സഭയില്‍നിന്നുമുള്ള വിദേശ പ്രതിനിധികള്‍ പങ്കെടുത്തു. കാതോലിക്കാ ബാവാ കുര്‍ബാനയ്ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേ അര്‍മീനിയന്‍ ബിഷപ് ഹൊവാക്കിം മാനിക്യന്‍ മുഖ്യസന്ദേശം നല്‍കി.

പഠിത്തവീട് എന്ന പഴയ സെമിനാരി

കോട്ടയത്തിന്റെ അക്ഷരപൈതൃകത്തിന്റെ വേരുകളിലേക്കു വെളിച്ചം വീശി പഠിത്തവീട് എന്ന പഴയ സെമിനാരി ഇരുനൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നു. പുലിക്കോട്ടില്‍ ഇട്ടൂപ്പുറമ്പാന്‍ (പിന്നീട് ജോസഫ് മാര്‍ ദിവന്നാസിയോസ്) 1815ല്‍ സ്ഥാപിച്ചഹ്ന പഠിത്തവീടിന് കോട്ടയത്തിന്റെയും കേരളത്തിന്റെയും ചരിത്രത്തിലുള്ള സ്ഥാനം അവഗണിക്കാവുന്നതല്ല.കേരള നവോത്ഥാന നായകനായി ചരിത്രത്തില്‍ അറിയപ്പെടുന്ന ശ്രീനാരായണഗുരു പൊതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ‘പഠിത്തവീട് അതിന്റെ പ്രവര്‍ത്തനപാതയില്‍ ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു.

1817ല്‍ സിഎംഎസ് മിഷനറിമാരുടെ സഹകരണത്തോടെ സെമിനാരി നാലുകെട്ടില്‍ ആരംഭിച്ച കോളജാണ് 1837ല്‍ സമീപത്തുള്ള സ്ഥലത്ത് സിഎംഎസ് കോളജായി മാറിയത്. തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലിഷ് പഠനത്തിന് ബഞ്ചമിന്‍ ബെയ്ലി തുടക്കമിട്ടത് നാലുകെട്ടായ പഴയസെമിനാരിയിലാണ്. മലയാളക്കരയിലെ ആദ്യത്തെ ബഹുഭാഷാ പഠനകേന്ദ്രവും ഇതുതന്നെ.

ഇംഗ്ലിഷ് കൂടാതെ ഗ്രീക്ക്, ലത്തീന്‍, എബ്രായ, സുറിയാനി, സംസ്കൃതം, എന്നീ ഭാഷകളും ഗണിതശാസ്ത്രവും ദര്‍ശനങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. 1824 ല്‍ 2250 ലേറെ ഇംഗ്ലിഷ് ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്ന തിരുവിതാംകൂറിലെ പ്രധാന ലൈബ്രറിയായിരുന്നു ഇവിടുത്തേത്. അന്നത്തെ സുറിയാനി വൈദിക ശ്രേഷ്ഠനായ പുലിക്കോട്ടില്‍ ഇട്ടൂപ്പുറമ്പാനും ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയും തിരുവിതാംകൂര്‍ ഭരണാധികാരി റാണി ലക്ഷ്മിബായിയും പരസ്പരം സഹകരിച്ചതിന്റെ ഫലമാണ് കോട്ടയത്തെ ആദ്യത്തെ ഈ വിദ്യാഭ്യാസ സ്ഥാപനം.

മധ്യതിരുവിതാംകൂറില്‍ ഇംഗ്ലിഷ് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ആദ്യ താവളമായിരുന്നത് പഴയസെമിനാരിയാണ്. സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനവും ഇതുതന്നെ. സെമിനാരി ചരിത്രത്തിലെ രണ്ടാം ഘട്ടത്തിന്റെ മുഖ്യശില്‍പിയും കുന്നംകുളം പുലിക്കോട്ടില്‍ തറവാട്ടില്‍ നിന്ന് ആയിരുന്നു. എംഡി സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ മുന്നോടിയായി അച്ചടി, പുസ്തക പ്രസിദ്ധീകരണം, പത്രപ്രവര്‍ത്തനം, പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള പള്ളിക്കൂടങ്ങള്‍ മുതലായവ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലകളായിരുന്നു.

അദേഹം താമസിച്ചതും പ്രവര്‍ത്തിച്ചതും പഴയസെമിനാരിയിലാണ്. മലയാള മനോരമയുടെ സ്ഥാപനത്തിന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയ്ക്കു പ്രചോദനമേകിയത് അദ്ദേഹമാണ്. നിധീരിക്കല്‍ മാണിക്കത്തനാരുമായി ചേര്‍ന്ന് ഹ്നനസ്രാണി ജാത്യൈക്യസംഘം സ്ഥാപിച്ചു. അതിന്റെ പരിണത ഫലമാണ്, എംഡി സെമിനാരിയും അനുബന്ധ സ്ഥാപനങ്ങളും മനോരമയും ഭാഷാപോഷിണി സഭയും കോട്ടയം രൂപതാ ആസ്ഥാനത്തോടു ചേര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീപിക പത്രവും ഒക്കെ.

കോട്ടയത്ത് ജില്ലാ ആശുപത്രിയും കോടതിയും തുടങ്ങുവാനുള്ള അപേക്ഷകള്‍ തയാറാക്കിയതും നിവേദനമായി സമര്‍പ്പിച്ചതും പഴയസെമിനാരിയില്‍ വച്ചായിരുന്നു. സെമിനാരിയുടെ മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ ശില്‍പവിദ്യയുടെ മകുടോദാഹരണമാണ്. എക്യുമെനിക്കല്‍ മേഖലയില്‍ നടക്കുന്ന നേതൃത്വപരിശീലനത്തോടൊപ്പം കഴിഞ്ഞ ഇരുപതു ദശാബ്ദങ്ങളായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദികരെയും അത്മായരെയും പരിശീലിപ്പിച്ചുവരുന്നു.

ചരിത്രത്തിന്റെ പരിണാമത്തില്‍, എംഡി സെമിനാരി, പരുമല സെമിനാരി മുതലായവ സ്ഥാപിതമായപ്പോള്‍, പഴയ പഠിത്തവീടിന് പഴയസെമിനാരി എന്ന് പേരു വന്നുചേര്‍ന്നു. 1965ല്‍ സെറാമ്പൂര്‍ വേദശാസ്ത്ര സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തതോടെ പഴയസെമിനാരി, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി എന്നപേരില്‍ ഒന്നാംകിട വേദശാസ്ത്രകലാലയമായി ഉയര്‍ന്നു. ഇപ്പോള്‍ ബിരുദ ബിരുദാനന്തര ഗവേഷണ തലങ്ങളിലായി 200ല്‍ അധികം പേര്‍ പഠനം നടത്തുന്നു.

ആധുനിക കാലഘട്ടത്തിലേക്ക് സെമിനാരിയെ നയിച്ച പ്രധാനാധ്യാപകരാണ് വട്ടശേരില്‍ ഗീവര്‍ഗീസ് മല്‍പാന്‍ (പിന്നീട് പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്), ചെറിയമഠത്തില്‍ സ്കറിയാ മല്‍പാന്‍, ഫാ. കെ. ഡേവിഡ്, ഔഗേന്‍ മാര്‍ തിമോത്തിയോസ്, വട്ടക്കുന്നേല്‍ വി.കെ. മാത്യൂസ് കത്തനാര്‍ (പിന്നീട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍), ഫാ. കെ. ഫിലിപ്പോസ് (പിന്നീട് ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്) മുതലായവര്‍.

ലോകപ്രശസ്ത ചിന്തകനും എഴുത്തുകാരനും സഭകളുടെ ലോകകൌണ്‍സില്‍ പ്രസിഡന്റും ആയിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസ് പഴയ സെമിനാരിയുടെ പ്രിന്‍സിപ്പലായി മൂന്നുപതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്, സോഫിയ സെന്റര്‍, ശ്രുതി സംഗീത വിദ്യാലയം, ദിവ്യബോധന അത്മായ വേദശാസ്ത്ര പരിശീലന പരിപാടി, എക്യുമെനിക്കല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം മുതലായവ ആരംഭിച്ചത്.

അദ്ദേഹത്തിന്റെ പിന്‍ഗാമിയും പ്രസിദ്ധ ചിന്തകനുമായ ഫാ. ഡോ. കെ.എം. ജോര്‍ജും സെമിനാരിക്ക് പുരോഗതിയുടെ പാതയില്‍ പല നേട്ടങ്ങളും സമ്മാനിച്ചു. ഇന്ത്യയിലെയും യൂറോപ്പിലെയും പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ നിന്ന് പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളും കരസ്ഥമാക്കിയവരുള്‍പ്പെടെ ഇരുപത്തഞ്ചോളം അധ്യാപകരടങ്ങുന്നതാണ് ഫാക്കല്‍റ്റി. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബഹുഭൂരിപക്ഷം വൈദികരും പരിശുദ്ധ കാതോലിക്കാ ബാവായടക്കം മിക്ക മേല്‍പ്പട്ടക്കാരും പഴയ സെമിനാരിയില്‍നിന്നു വൈദിക പഠനം പൂര്‍ത്തിയാക്കിയവരാണ്. ഈ സെമിനാരിയുടെ പുത്രീസെമിനാരിയായി 1995ല്‍ ആരംഭിച്ചതാണ് നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലും വികസന ചരിത്രത്തിലും പ്രധാ സ്ഥാനംവഹിച്ച പഴയ സെമിനാരിയെ ഒാര്ത്തഡോക്സ് സഭയുടെ ചരിത്ര സ്മാരകമായി പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന്കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പഴയ സെമിനാരിയുടെ ഇരുനൂറാം വാര്ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ അധ്യക്ഷ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.സമ്മേളനത്തിനെത്തിയ ആയിരക്കണക്കിനു വിശ്വാസികള്നിറഞ്ഞ കരഘോഷത്തോടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ക്രൈസ്തവ ധാര്മികത സമൂഹത്തിന്റെ നന്മയ്ക്കായി ഉതകണമെന്നും തിന്മയും നന്മയും കൂടിക്കലര്ന്ന സാമൂഹിക ചുറ്റുപാടില്ഇടയശുശ്രൂഷ സമൂഹത്തിനു ദിശാബോധം പകരുന്നതാകണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.200 വര്ഷങ്ങള്ക്കു മുന്പു തിരുവിതാംകൂറില്ആദ്യമായി കോട്ടയം പഴയ സെമിനാരി കേന്ദ്രീകരിച്ചാരംഭിച്ച ഇംഗ്ലിഷ് വിദ്യാഭ്യാസം വിജ്ഞാനത്തിനും സാമൂഹിക പരിവര്ത്തനത്തിനും ശക്തി പകര്ന്നുവെന്നു ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു.എല്ലാ മേഖലകളിലും വൈജ്ഞാനിക സ്വാധീനം പകര്ന്ന സ്ഥാപനമാണു പഴയസെമിനാരി. സമൂഹത്തില്അറിവിന്റെയും നന്മയുടെയും വികസന മാതൃകകള്വളര്ത്തിയെടുക്കാന്ദ്വിശതാബ്ദി ആഘോഷം വഴി സാധ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്വിശതാബ്ദി സ്മാരക മന്ദിരത്തിന്റെ മണ്ഡപ അനാച്ഛാദനവും മുഖ്യമന്ത്രി നിര്വഹിച്ചു. സെമിനാരി ഡിജിറ്റല്ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണന്നിര്വഹിച്ചു. ചരിത്രഫലകത്തിന്റെ അനാച്ഛാദനം ജോസ് കെ. മാണി എം.പി. നടത്തി. സാന്ത്വന ഹോം കെയര്പദ്ധതി കര്ദിനാള്കുര്ട്ട് കൊഹും മലങ്കര പൈതൃക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ് ബര്ണബാ സൊറിയാനിയും നിര്വഹിച്ചു. ഡോ. പൌലോസ് മാര്ഗ്രിഗോറിയോസിന്റെ ഫിലോസഫി ഈസ്റ്റ് വെസ്റ്റ് എന്ന പുസ്തകം സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്സേവേറിയോസും തിരുവചനഭാഷ്യം കുര്യാക്കോസ് മാര്ക്ലിമ്മീസും പ്രകാശനം ചെയ്തു. മലങ്കര ഓര്ത്തഡോക്സ് തിയളോജിക്കല്സ്റ്റഡീസിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഡോ. സഖറിയാസ് മാര്അപ്രേം നിര്വഹിച്ചു
.
വിദേശപ്രതിനിധികളെ ഓര്ത്തഡോക്സ് എക്യുമെനിക്കല്റിലേഷന്സ് പ്രസിഡന്റ് ഡോ. ഗബ്രിയേല്മാര്ഗ്രിഗോറിയോസ് പരിചയപ്പെടുത്തി. തോമസ് മാര്അത്തനാസിയോസ്, സഖറിയാസ് മാര്അന്തോണിയോസ്, ഫാ. ഡോ. ടി.ജെ. ജോഷ്വാ, ഫാ. ഡോ. കെ.എം. ജോര്ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി എം.ജി. ജോര്ജ് മുത്തൂറ്റ്, ഡീക്കന്ടിന്റു കുര്യന്‍, പ്രിന്സിപ്പല്ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. . തോമസ് എന്നിവര്പ്രസംഗിച്ചു.രാവിലെ കുര്ബാനയ്ക്ക് ഓറിയന്റല്ഓര്ത്തഡോക്സ് സഭകളില്നിന്നും കത്തോലിക്കാ സഭയില്നിന്നുമുള്ള വിദേശ പ്രതിനിധികള്പങ്കെടുത്തു. കാതോലിക്കാ ബാവാ കുര്ബാനയ്ക്കു മുഖ്യ കാര്മികത്വം വഹിച്ചു. കുര്ബാന മധ്യേ അര്മീനിയന്ബിഷപ് ഹൊവാക്കിം മാനിക്യന്മുഖ്യസന്ദേശം നല്കി.പഠിത്തവീട് എന്ന പഴയ സെമിനാരി .കോട്ടയത്തിന്റെ അക്ഷരപൈതൃകത്തിന്റെ വേരുകളിലേക്കു വെളിച്ചം വീശി പഠിത്തവീട് എന്ന പഴയ സെമിനാരി ഇരുനൂറുവര്ഷം പൂര്ത്തിയാക്കുന്നു. പുലിക്കോട്ടില്ഇട്ടൂപ്പുറമ്പാന്‍ (പിന്നീട് ജോസഫ് മാര്ദിവന്നാസിയോസ്) 1815ല്സ്ഥാപിച്ചഹ്ന പഠിത്തവീടിന് കോട്ടയത്തിന്റെയും കേരളത്തിന്റെയും ചരിത്രത്തിലുള്ള സ്ഥാനം അവഗണിക്കാവുന്നതല്ല.കേരള നവോത്ഥാന നായകനായി ചരിത്രത്തില്അറിയപ്പെടുന്ന ശ്രീനാരായണഗുരു പൊതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ‘പഠിത്തവീട് അതിന്റെ പ്രവര്ത്തനപാതയില്ആറുപതിറ്റാണ്ടുകള്പിന്നിട്ടിരുന്നു.

1817
ല്സിഎംഎസ് മിഷനറിമാരുടെ സഹകരണത്തോടെ സെമിനാരി നാലുകെട്ടില്ആരംഭിച്ച കോളജാണ് 1837ല്സമീപത്തുള്ള സ്ഥലത്ത് സിഎംഎസ് കോളജായി മാറിയത്. തിരുവിതാംകൂറില്ആദ്യമായി ഇംഗ്ലിഷ് പഠനത്തിന് ബഞ്ചമിന്ബെയ്ലി തുടക്കമിട്ടത് നാലുകെട്ടായ പഴയസെമിനാരിയിലാണ്. മലയാളക്കരയിലെ ആദ്യത്തെ ബഹുഭാഷാ പഠനകേന്ദ്രവും ഇതുതന്നെ.ഇംഗ്ലിഷ് കൂടാതെ ഗ്രീക്ക്, ലത്തീന്‍, എബ്രായ, സുറിയാനി, സംസ്കൃതം, എന്നീ ഭാഷകളും ഗണിതശാസ്ത്രവും ദര്ശനങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. 1824 ല്‍ 2250 ലേറെ ഇംഗ്ലിഷ് ഗ്രന്ഥങ്ങള്ഉണ്ടായിരുന്ന തിരുവിതാംകൂറിലെ പ്രധാന ലൈബ്രറിയായിരുന്നു ഇവിടുത്തേത്. അന്നത്തെ സുറിയാനി വൈദിക ശ്രേഷ്ഠനായ പുലിക്കോട്ടില്ഇട്ടൂപ്പുറമ്പാനും ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്മണ്റോയും തിരുവിതാംകൂര്ഭരണാധികാരി റാണി ലക്ഷ്മിബായിയും പരസ്പരം സഹകരിച്ചതിന്റെ ഫലമാണ് കോട്ടയത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനംമധ്യതിരുവിതാംകൂറില്ഇംഗ്ലിഷ് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്ത്തനത്തിന് ആദ്യ താവളമായിരുന്നത് പഴയസെമിനാരിയാണ്. സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനവും ഇതുതന്നെ. സെമിനാരി ചരിത്രത്തിലെ രണ്ടാം ഘട്ടത്തിന്റെ മുഖ്യശില്പിയും കുന്നംകുളം പുലിക്കോട്ടില്തറവാട്ടില്നിന്ന് ആയിരുന്നു. എംഡി സെമിനാരി സ്ഥാപകന്പുലിക്കോട്ടില്ജോസഫ് മാര്ദിവന്നാസിയോസ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ മുന്നോടിയായി അച്ചടി, പുസ്തക പ്രസിദ്ധീകരണം, പത്രപ്രവര്ത്തനം, പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള പള്ളിക്കൂടങ്ങള്മുതലായവ അദ്ദേഹത്തിന്റെ പ്രധാന പ്രവര്ത്തന മേഖലകളായിരുന്നു.

അദേഹം താമസിച്ചതും പ്രവര്ത്തിച്ചതും പഴയസെമിനാരിയിലാണ്. മലയാള മനോരമയുടെ സ്ഥാപനത്തിന് കണ്ടത്തില്വര്ഗീസ് മാപ്പിളയ്ക്കു പ്രചോദനമേകിയത് അദ്ദേഹമാണ്. നിധീരിക്കല്മാണിക്കത്തനാരുമായി ചേര്ന്ന് ഹ്നനസ്രാണി ജാത്യൈക്യസംഘം സ്ഥാപിച്ചു. അതിന്റെ പരിണത ഫലമാണ്, എംഡി സെമിനാരിയും അനുബന്ധ സ്ഥാപനങ്ങളും മനോരമയും ഭാഷാപോഷിണി സഭയും കോട്ടയം രൂപതാ ആസ്ഥാനത്തോടു ചേര്ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീപിക പത്രവും ഒക്കെ.

കോട്ടയത്ത് ജില്ലാ ആശുപത്രിയും കോടതിയും തുടങ്ങുവാനുള്ള അപേക്ഷകള്തയാറാക്കിയതും നിവേദനമായി സമര്പ്പിച്ചതും പഴയസെമിനാരിയില്വച്ചായിരുന്നു. സെമിനാരിയുടെ മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ ശില്പവിദ്യയുടെ മകുടോദാഹരണമാണ്. എക്യുമെനിക്കല്മേഖലയില്നടക്കുന്ന നേതൃത്വപരിശീലനത്തോടൊപ്പം കഴിഞ്ഞ ഇരുപതു ദശാബ്ദങ്ങളായി മലങ്കര ഓര്ത്തഡോക്സ് സഭയുടെ വൈദികരെയും അത്മായരെയും പരിശീലിപ്പിച്ചുവരുന്നു.ചരിത്രത്തിന്റെ പരിണാമത്തില്‍, എംഡി സെമിനാരി, പരുമല സെമിനാരി മുതലായവ സ്ഥാപിതമായപ്പോള്‍, പഴയ പഠിത്തവീടിന് പഴയസെമിനാരി എന്ന് പേരു വന്നുചേര്ന്നു. 1965ല്സെറാമ്പൂര്വേദശാസ്ത്ര സര്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തതോടെ പഴയസെമിനാരി, ഓര്ത്തഡോക്സ് തിയോളജിക്കല്സെമിനാരി എന്നപേരില്ഒന്നാംകിട വേദശാസ്ത്രകലാലയമായി ഉയര്ന്നു. ഇപ്പോള്ബിരുദ ബിരുദാനന്തര ഗവേഷണ തലങ്ങളിലായി 200ല്അധികം പേര്പഠനം നടത്തുന്നു.ആധുനിക കാലഘട്ടത്തിലേക്ക് സെമിനാരിയെ നയിച്ച പ്രധാനാധ്യാപകരാണ് വട്ടശേരില്ഗീവര്ഗീസ് മല്പാന്‍ (പിന്നീട് പരിശുദ്ധ ഗീവര്ഗീസ് മാര്ദിവന്നാസിയോസ്), ചെറിയമഠത്തില്സ്കറിയാ മല്പാന്‍, ഫാ. കെ. ഡേവിഡ്, ഔഗേന്മാര്തിമോത്തിയോസ്, വട്ടക്കുന്നേല്വി.കെ. മാത്യൂസ് കത്തനാര്‍ (പിന്നീട് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് പ്രഥമന്‍), ഫാ. കെ. ഫിലിപ്പോസ് (പിന്നീട് ഡോ. ഫിലിപ്പോസ് മാര്തെയോഫിലോസ്) മുതലായവര്‍.

ലോകപ്രശസ്ത ചിന്തകനും എഴുത്തുകാരനും സഭകളുടെ ലോകകൌണ്സില്പ്രസിഡന്റും ആയിരുന്ന ഡോ. പൌലോസ് മാര്ഗ്രിഗോറിയോസ് പഴയ സെമിനാരിയുടെ പ്രിന്സിപ്പലായി മൂന്നുപതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്, സോഫിയ സെന്റര്‍, ശ്രുതി സംഗീത വിദ്യാലയം, ദിവ്യബോധന അത്മായ വേദശാസ്ത്ര പരിശീലന പരിപാടി, എക്യുമെനിക്കല്ഉന്നത വിദ്യാഭ്യാസ കേന്ദ്രം മുതലായവ ആരംഭിച്ചത്.അദ്ദേഹത്തിന്റെ പിന്ഗാമിയും പ്രസിദ്ധ ചിന്തകനുമായ ഫാ. ഡോ. കെ.എം. ജോര്ജും സെമിനാരിക്ക് പുരോഗതിയുടെ പാതയില്പല നേട്ടങ്ങളും സമ്മാനിച്ചു. ഇന്ത്യയിലെയും യൂറോപ്പിലെയും പ്രശസ്ത യൂണിവേഴ്സിറ്റികളില്നിന്ന് പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്ബിരുദങ്ങളും കരസ്ഥമാക്കിയവരുള്പ്പെടെ ഇരുപത്തഞ്ചോളം അധ്യാപകരടങ്ങുന്നതാണ് ഫാക്കല്റ്റി. മലങ്കര ഓര്ത്തഡോക്സ് സഭയിലെ ബഹുഭൂരിപക്ഷം വൈദികരും പരിശുദ്ധ കാതോലിക്കാ ബാവായടക്കം മിക്ക മേല്പ്പട്ടക്കാരും പഴയ സെമിനാരിയില്നിന്നു വൈദിക പഠനം പൂര്ത്തിയാക്കിയവരാണ്. സെമിനാരിയുടെ പുത്രീസെമിനാരിയായി 1995ല്ആരംഭിച്ചതാണ് നാഗ്പൂര്സെന്റ് തോമസ് ഓര്ത്തഡോക്സ് തിയോളജിക്കല്സെമിനാരി


                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: