ബഹിരാകാശത്ത് ആളെ അയയ്ക്കാന്‍ ഇന്ത്യന്‍ശ്രമം
ഊര്‍ജിതമാകുന്നു
ഇന്ത്യന്‍
മണ്ണില്‍നിന്ന് വിക്ഷേപിക്കുന്ന ഒരു റോക്കറ്റില്‍ , രാജ്യം സ്വന്തംനിലയ്ക്ക്
രൂപകല്‍പ്പന ചെയ്ത പേടകത്തില്‍ , ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത്സു രക്ഷിതമായി
അയയ്ക്കുക എന്നത് ഐ എസ് ആര്‍ ഒ യുടെ എക്കാലത്തെയും സ്വപ്‌നമാണ്. ആ സ്വപ്‌നം
സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക്,
ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ചെറുപേടകത്തിന്റെ ( space capsule )
പ്രാഥമക രൂപം തയ്യാറായി.
കഴിഞ്ഞ
ദിവസം ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ 'ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്
ലിമിറ്റഡ്' ( HAL) അധികൃതര്‍ , പേടകത്തിന്റെ രൂപരേഖയും മറ്റ് വിവരങ്ങളും ഐ എസ് ആര്‍
ഒ യ്ക്ക് കൈമാറി. ഐ എസ് ആര്‍ ഒ യുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ്
സെന്‍ററിനാണ് (വി.എസ്.എസ്.സി.) ഇതു കൈമാറിയത്. പേടകം സംബന്ധിച്ച രേഖകള്‍
ബാംഗ്ലൂരില്‍ വി.എസ്.എസ്.സി. ഡയറക്ടര്‍ ജോണ്‍ പി. സഖറിയയെ എച്ച്.എ.എല്‍. എയ്‌റോ
സ്‌പേസ് വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ ഡോ. ജയാകര്‍ വേദമാണിക്യം ഏല്‍പ്പിച്ചു.ഐ
എസ് ആര്‍ ഒ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ,
'ജിയോ-സിംക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3' (
Geo-synchronous Satellite Launch Vehicle Mark III ) എന്ന ഏറ്റവും പുതിയ ഭീമന്‍
റോക്കറ്റില്‍ , മനുഷ്യനെ അയയ്ക്കാനുള്ള പേടകം അടുത്ത മെയിലോ ജൂണിലോ
ശ്രീഹരിക്കോട്ടയില്‍നിന്ന് പരീക്ഷണാര്‍ഥം വിക്ഷേപിക്കുമെന്ന്, ഐ എസ് ആര്‍ ഒ
കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകമെങ്കിലും, ആദ്യവിക്ഷേപണത്തില്‍ അതില്‍ മനുഷ്യരോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാകില്ല. പേടകം ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന്റെയും, സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്നതിന്റെയും ഭൗതികപ്രശ്‌നങ്ങളാകും ആദ്യം പഠനവിധേയമാക്കുക.പോര്‍ട്ട് ബ്ലെയറില്‍നിന്ന് 400-500 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പേടകം തിരിച്ചിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്, ഐ എസ് ആര്‍ ഒ മേധാവി കെ.രാധാകൃഷ്ണനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ 12,500 കോടി രൂപയാണ് ഐ എസ് ആര്‍ ഒ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ അത് അനുവദിച്ചാല്‍ , കുറഞ്ഞത് ഏഴ് വര്‍ഷത്തിനകം ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയുമെന്ന് ഐ എസ് ആര്‍ ഒ കരുതുന്നു.
മനുഷ്യനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യവിജയം ഐ എസ് ആര്‍ ഒ നേടിയത് 2007 ജനവരി 22 നായിരുന്നു. 'സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ് ' (എസ് ആര്‍ ഇ1) എന്ന പുനരുപയോഗ പേടകം വിജയകരമായി വിക്ഷേപിച്ച് വീണ്ടെടുത്തപ്പോഴായിരുന്നു അത്. ഭ്രമണപഥത്തില്‍നിന്ന് ഒരു പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അതിനുമുമ്പ് കഴിഞ്ഞിരുന്നത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു. ആ ഗണത്തിലേക്കാണ് എസ്.ആര്‍ ഇ1 വിജയകരമായി വീണ്ടെടുക്കുക വഴി ഇന്ത്യയും എത്തിയത്.

പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment