കൊല്ലം റവന്യൂ ജില്ലാ സ്കൂള് കലോത്സവത്തില് ചാത്തന്നൂരിന് കലാകിരീടം
റവന്യൂ ജില്ലാ സ്കൂള്
കലോത്സവത്തില്‍ ഓവറോള്‍
കിരീടം ഇക്കുറിയും ചാത്തന്നൂര്‍
വിദ്യാഭ്യാസ ഉപജില്ലയ്ക്ക്.ഹയര്‍
സെക്കന്‍ഡറി,
ഹൈസ്‌കൂള്‍, യു.പി.
വിഭാഗങ്ങളില്‍ യഥാക്രമം 280, 276, 130 പോയിന്റുകള്‍വീതം
നേടിയാണ് ചാത്തന്നൂര്‍ വിജയകിരീടമണിഞ്ഞത്.
എച്ച്.എസ്.എസ്.
വിഭാഗത്തില്‍ 262 പോയിന്റോടെ കൊല്ലം
ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. 256 പോയിന്റ് നേടിയ കൊട്ടാരക്കര
ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.എച്ച്.എസ്. വിഭാഗത്തില്‍ 246 പോയിന്റുമായി വെളിയം
ഉപജില്ല രണ്ടാംസ്ഥാനം നേടി. കൊല്ലം ഉപജില്ല
220 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി. യു.പി.
വിഭാഗത്തില്‍ വെളിയം, ചടയമംഗലം
ഉപജില്ലകള്‍ യഥാക്രമം 116ഉം
112ഉം പോയിന്റ് വീതം നേടി
രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. സംസ്‌കൃതോത്സവം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍
ചാത്തന്നൂര്‍, കൊട്ടാരക്കര, വെളിയം
ഉപജില്ലകള്‍ യഥാക്രമം 75, 70, 66 വീതം
പോയിന്റോടെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.
യു.പി. വിഭാഗത്തില്‍ കരുനാഗപ്പള്ളി, വെളിയം,
ചാത്തന്നൂര്‍ ഉപജില്ലകള്‍
75 പോയിന്റ്‌വീതം
നേടി ആദ്യസ്ഥാനം പങ്കിട്ടു.
കുളക്കട, കുണ്ടറ ഉപജില്ലകള്‍
70 പോയിന്റ് വീതം സ്വന്തമാക്കി രണ്ടാംസ്ഥാനത്തെത്തി.
66 പോയിന്റ് നേടിയ ചവറ ഉപജില്ലയാണ്
മൂന്നാംസ്ഥാനത്ത്. അറബിക് സാഹിത്യോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍
118 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല ഒന്നാംസ്ഥാനം സ്വന്തമാക്കി.
ചാത്തന്നൂര്‍, പുനലൂര്‍
ഉപജില്ലകള്‍ 114 പോയിന്റ് വീതം
നേടി രണ്ടാംസ്ഥാനം പങ്കിട്ടു.
102 പോയിന്റുമായി ചടയമംഗലം മൂന്നാംസ്ഥാനത്തെത്തി.യു.പി. വിഭാഗത്തില്‍ വെളിയം ഉപജില്ല
61 പോയിന്റോടെ ആദ്യ സ്ഥാനം നേടി.
60 പോയിന്റുമായി ശാസ്താംകോട്ടയാണ് രണ്ടാംസ്ഥാനത്ത്. ചടയമംഗലം, ചാത്തന്നൂര്‍,
കുണ്ടറ ഉപജില്ലകള്‍ 58 പോയിന്റ്
വീതം നേടി മൂന്നാംസ്ഥാനം
പങ്കിട്ടു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment