Pages

Thursday, January 2, 2014

കൈതച്ചക്ക ഒരു ഉത്തമ പോഷണം

കൈതച്ചക്ക ഒരു ഉത്തമ പോഷണം

വിറ്റാമിന് സി, കാല്സ്യം, പൊട്ടാസ്യം, മാംഗനീസ്, നാരുകള് എന്നിവ കൈതച്ചക്കയില് ധാരാളമായി അടങ്ങിയിട്ടുണ്ട് അതിനാല് തന്നെ അതിന് നിരവധി ഗുണങ്ങളുമുണ്ട്. കൊഴുപ്പിന്റെ അളവു കുറഞ്ഞ ഫലം, കൊളസ്ട്രോള് കുറവ് എന്നിവയും ഇതിന്റെ ഗുണങ്ങള് തന്നെ.
കുട്ടികളുടെ എല്ലുകളുടെ വളര്ച്ചയ്ക്കും സഹായകമാണ് കൈതച്ചക്ക. പ്രായമായവരില് എല്ലുകളുടെ ശക്തി നിലനിര്ത്താനും ഇത് സഹായിക്കുന്നു. മോണയുടെ കരുത്തു വര്ധിപ്പിക്കുന്നതിനും, ദഹനത്തിനും സഹായിക്കുന്നു. കൈതച്ചക്കയിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന് കാഴ്ചശ്ക്തി വര്ധിപ്പിക്കുന്നതിനു ഗുണപ്രദം.പ്രായമായവരില് കാഴ്ചശക്തി കുറയുന്നതിനെ പ്രതിരോധിക്കുന്നു. ആര്ത്രൈറ്റിസ് മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും കുറയ്ക്കുന്നതിന് പൈനാപ്പിള് ജ്യൂസ് കഴിക്കുന്നതു ഫലപ്രദം. പൈനാപ്പിളില് അടങ്ങിയിരിക്കുന്ന ബ്രോമിലെയ്ന് ചുമയും കഫക്കെട്ടും കുറയ്ക്കാന് സഹായിക്കും.സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള് കുറയ്ക്കുന്നതിനും രക്തം കട്ട പിടിക്കുന്നതുമൂലമുണ്ടാകുന്ന രോഗങ്ങള് തടയാനും സഹായിക്കുന്നു

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: