Pages

Friday, January 24, 2014

നോണ്‍സ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !

നോണ്സ്റ്റിക് പാത്രങ്ങളി
പാചകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !

നോണ്‍ സ്റ്റിക് പാത്രങ്ങളിലൂടെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വീട്ടില്‍ എത്തുന്നുണ്ട്- പ്രമേഹത്തിന്റെ കൂട്ടുകാരായ പെര്‍ഫ്ലൂ വോറിനേറ്റഡ് സംയുക്തകങ്ങള്‍! ആയിരം പേരില്‍ നടത്തിയ പഠന ത്തില്‍ ഇവയില്‍ ഏഴിനം സംയുക്തകങ്ങള്‍ എല്ലാവരിലും കണ്ടെത്തിയ തോടെയാണ് ഇക്കാര്യം ഉറപ്പായത്.ഉപ്സല യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘമാണ് പഠനം നടത്തി യത്. 70 വയസുള്ളവരിലായിരുന്നു പഠനം. അവരില്‍ 114 പേര്‍ മാത്രമാ യിരുന്നു പ്രമേഹം ഉള്ളവര്‍. എന്നാല്‍ എല്ലാവരിലും പ്രമേഹകാരകനാ യ പെര്‍ഫ്ലൂവോറിനേറ്റഡ് സംയുക്തകങ്ങളുടെ അംശം കാണപ്പെട്ടു. നോണ്‍ സ്റ്റിക് പാത്ര നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന താണിത്.ഗ്രീസ്, വാട്ടര്‍പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, അഗ്നിശമന സേന ഉപയോഗിക്കുന്ന ഫോം തുടങ്ങിയവയിലും ഇത് ഉപയോഗപ്പെടു ത്തുന്നുണ്ട്. കീടനാശിനികളെ പോലെ പരിസ്ഥിതിക്കു ഹാനി വരുത്തു ന്ന ഘടകമാണ് പെര്‍ഫ്ലൂവോറിനേറ്റഡ് സംയുക്തകങ്ങള്‍. പെര്‍ഫ്ലൂവോ റിനേറ്റഡ് സംയുക്തകങ്ങളിലെ കൂടിയ ഇനമായ പെര്‍ഫ്ലൂവോറോനോ നാനിക് ആസിഡിനും പെര്‍ഫ്ലൂവോറൂക്ടാനോയിക്  ആസിഡിനും പ്രമേഹവുമായി ബന്ധമുണ്ടെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.

ഇന്‍സുലിന്‍ പുറത്തുവിടുന്ന ആഗ്നേയഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നതുമായി പെര്‍ഫ്ലൂവോറൂക്ടാനോയിക്  ആസിഡിനു ബന്ധമുണ്ടെന്നും കണ്ടെത്തി. പെര്‍ഫ്ലൂവോറിനേറ്റഡ് സംയുക്തകങ്ങള്‍ ഇത്രയേറെ ആളുകളില്‍ കണ്ടെത്തിയതോടെ പ്രമേഹരോഗം വരാനിടയാക്കുന്ന ഘടകങ്ങളില്‍ പ്രധാനിയാണിതെന്ന സംശയമാണ് ബലപ്പെ ട്ടിരിക്കുന്നത്.( sakalathum.com)

                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: