Pages

Friday, January 3, 2014

സൗദിയുമായി ഗാര്‍ഹിക തൊഴില്‍കരാറായി

സൗദിയുമായി ഗാര്ഹിക തൊഴില്കരാറായി
സൗദി അറേബ്യയില്‍ ഗാര്‍ഹികതൊഴിലാളികളായി ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വേതനവും നിശ്ചിത ജോലിസമയവും ഉറപ്പാക്കുന്ന കരാര്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയും സൗദി തൊഴില്‍മന്ത്രി അഡെല്‍ ബിന്‍ മുഹമ്മദ് ഫക്കെയുമാണ് തൊഴില്‍ക്കരാറില്‍ വ്യാഴാഴ്ച ഒപ്പിട്ടത്. കുറഞ്ഞ വേതനത്തിനും നിശ്ചിത ജോലിസമയത്തിനും പുറമെ, ശമ്പളത്തോടെയുള്ള അവധിയും തര്‍ക്കപരിഹാരത്തിന് സംവിധാനവും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സൗദിയിലെ ഗാര്‍ഹികതൊഴിലാളികള്‍ക്ക് 24 മണിക്കൂറും സഹായം ലഭിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ സംവിധാനവും കരാറിലുണ്ട്. സൗദിയുമായി ആദ്യമായാണ് ഇന്ത്യ തൊഴില്‍ക്കരാര്‍ ഒപ്പിടുന്നത്. തൊഴിലാളികളുടെയും ദാതാക്കളുടെയും ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് കരാറെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. സമഗ്രമായ തൊഴില്‍ കരാറിന് ഇത് വഴിവെക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നിതാഖാത് നടപ്പാക്കുന്നതിന് അനുവദിച്ച സമയപരിധിക്കുശേഷവും അവിടെ കുടുങ്ങിയിട്ടുള്ള 800 ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നതിന് സൗദിയുടെ സഹായം അദ്ദേഹം തേടി.
കരാറിലെ വ്യവസ്ഥകള്‍
* നിശ്ചിതവേതനവും ജോലിസമയവും * 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ * തര്‍ക്കപരിഹാരത്തിന് സംവിധാനം
* കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ ഇരുരാജ്യങ്ങളിലും നിയമനടപടി
* റിക്രൂട്ട്‌മെന്റിനുള്ള തുക ഏജന്‍സിയോ തൊഴില്‍ദാതാവോ ശമ്പളത്തില്‍നിന്ന് പിടിക്കാന്‍ പാടില്ല* അനധികൃതമായി ശമ്പളം കുറയ്ക്കരുത് * ഗാര്‍ഹികതൊഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണം
* കരാര്‍ പൂര്‍ത്തിയാകുമ്പോഴോ, അടിയന്തര ഘട്ടങ്ങളിലോ, ആവശ്യത്തിനനുസരിച്ചോ അടിയന്തര എക്‌സിറ്റ് വിസ
* തൊഴില്‍ദാതാവിന്റെയും ഗാര്‍ഹിക തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കും

* ഇരുരാജ്യങ്ങളിലും ഗാര്‍ഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കും

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: