ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ
സുരക്ഷിത സ്‌ഥലത്തേക്ക് ഉടന്‍ മാറ്റും
സാബാ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന നഴ്‌സുമാരാണ് ദുരിതത്തിലായത്. ആശുപത്രിയില്‍ ഡോക്‌ടര്‍മാരോ രോഗികളോ ഇല്ലെങ്കിലും ഇവര്‍ ഹാജരാകേണ്ട സ്‌ഥിതിയായിരുന്നു. എണ്ണ സമ്പത്തിനെചൊല്ലി കടുത്ത ആഭ്യന്തര യുദ്ധം നിലനില്‌കുന്ന ലിബിയയില്‍ ഭീകരാന്തരീക്ഷമാണെന്ന് നഴ്‌സുമാര്‍ വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു. എവിടെയും ആക്രമണത്തിന്റെ സൂചനകളേയുള്ളൂവെന്നും നിലവിളി ശബ്‌ദങ്ങളേ കേള്‍ക്കാനുള്ളൂ എന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്.
എട്ടു മാസത്തിലേറെയായി ശമ്പളം പോലും കിട്ടാത്ത അവസ്‌ഥയിലായിരുന്നു നഴ്‌സുമാര്‍. രണ്ടാഴ്‌ച മുന്‍പ് ഒരാഴ്‌ചയോളം ഭക്ഷണം കിട്ടാതെ പട്ടിണിയില്‍ കഴിയേണ്ടിവന്നു. ഈ ദിവസങ്ങളത്രയും പച്ചവെള്ളം കുടിച്ചാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് നെജാമുദീന്‍ ബംഗാസിയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ചിരുന്നു. ഇതും ഇന്ത്യക്കാരെ ഭയചകിതരാക്കുന്നു. കൊച്ചിയിലെ ഏയ്‌സ് എന്ന റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് തങ്ങള്‍ ലിബിയയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ 1.80 ലക്ഷം രുപ വീതം നല്‍കി. 2500 ദിനാര്‍ ശമ്പളം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും 500 ദിനാറേ കിട്ടിയിരുന്നുള്ളൂവെന്ന് അവര്‍ ആരോപിച്ചു. ഇതു തന്നെ അഡ്വാന്‍സ് എന്ന നിലയിലാണത്രേ നല്‍കിയിരുന്നത്. എട്ടുമാസം ശമ്പളം മുടങ്ങിയതോടെ വീട്ടില്‍ പണമയക്കാനോ വായ്‌പ തിരിച്ചടയ്‌ക്കാനോ കഴിയാതെ വന്നു. ഇതിനൊപ്പമാണ് പട്ടിണി കിടക്കേണ്ടി വന്നത്.എണ്ണ ശേഖരം ധാരാളമുള്ള ലിബിയയില്‍ എണ്ണക്കയറ്റുമതിക്കുള്ള അവകാശം പ്രാദേശിക സംഘടനകള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പ്രതിസന്ധിയിലായ സര്‍ക്കാരുമായി ഇതോടെ സ്വയംഭരണം അവകാശപ്പെടുന്ന സംഘങ്ങള്‍ യുദ്ധവും തുടങ്ങിയിരിക്കുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment