Pages

Wednesday, January 1, 2014

ഗുരുനാഥര്‍ക്ക് അറേബ്യയില്‍ ഏഴ് സുന്ദരദിനങ്ങള്‍ ഒരുക്കി തളിപ്പറമ്പ് സര്‍സയ്യിദ്കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന 'ഗുരുവന്ദനം'വ്യത്യസ്തമാക്കി

ഗുരുനാഥര്ക്ക് അറേബ്യയില് ഏഴ് സുന്ദരദിനങ്ങള് ഒരുക്കി
തളിപ്പറമ്പ് സര്സയ്യിദ്കോളേജ് പൂര്വവിദ്യാര്ഥി സംഘടന
'ഗുരുവന്ദനം'വ്യത്യസ്തമാക്കി
               മാതാപിതാ ഗുരുദൈവമെന്ന ആപ്തവാക്യത്തില്‍ അധിഷ്ടിതമായി തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ 'സ്‌കോട്ട' നടത്തിയ 'ഗുരുവന്ദനം' വ്യത്യസ്തമായി. ഈ വര്‍ഷവും അടുത്തവര്‍ഷവുമായി കോളേജില്‍നിന്ന് റിട്ടയര്‍ ചെയ്യുന്ന തങ്ങളുടെ ഏഴ് ഗുരുക്കന്‍മാരെ യു.എ.ഇ.യിലേക്ക് കൊണ്ടുവരികയും ഏഴ് ദിവസങ്ങള്‍കൊണ്ട് ഏഴ് എമിറേറ്റുകളും കാണിച്ചുകൊടുത്ത് ഗുരുത്വം തെളിയിച്ചിരിക്കുകയാണ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ. പാസ്‌പോര്‍ട്ടെടുത്ത് 38 വര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ പ്രിയശിഷ്യരുടെ സ്‌നേഹവായ്പില്‍ ഗള്‍ഫില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകര്‍. അന്ന് പഠിപ്പിച്ച അക്ഷരങ്ങളാണ് ഇന്ന് തങ്ങളുടെ അക്ഷയപാത്രമെന്ന് ശിഷ്യര്‍ ഗുരുക്കന്‍മാരെ ഓര്‍മിപ്പിച്ചു. പഴയ കഥകളും വിശേഷങ്ങളും ചിരിയിലും വേദനയിലും ചാലിച്ച് റാസല്‍ഖൈമ യാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് ഇവര്‍ മനസ്സുകൊണ്ട് തിരിച്ചുനടന്നു. യാത്രകളുടെ ഭാഗമായി അധ്യാപകര്‍ക്കായി വിവിധ കലാപരിപാടികളും 'സ്‌കോട്ട' ഒരുക്കിയിരുന്നു.

               അഡ്വ. ടി.കെ. ഹാഷിക്ക്, അബ്ദുള്‍മുനീര്‍, സി.പി. ജലീല്‍, പി.എന്‍. രാധാകൃഷ്ണന്‍, എ.കെ. രഘുനാഥ്, മുസ്തഫ കുറ്റിക്കോല്‍, അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, വി. മഹമൂദ്, എ.ടി. റാഫി, കെ.പി. മുഹമ്മദ്, മുഹമ്മദ് ജാബിര്‍ തുടങ്ങിയവര്‍ 'ഗുരുവന്ദന'ത്തിന് നേതൃത്വംനല്‍കി. 'ഗുരുവന്ദന'ത്തിന്റെ ജനറല്‍കണ്‍വീനര്‍ എ.കെ. രഘുനാഥാണ്. ആഗസ്ത് 15ന് 22 യുവതീയുവാക്കളെ പൊന്നും പണവും നല്‍കി സര്‍ സയ്യിദ്‌കോളേജ് അങ്കണത്തില്‍വെച്ച് സ്‌കോട്ട സമൂഹവിവാഹം നടത്തി മാതൃക സൃഷ്ടിച്ചിരുന്നു. അഡ്വ. ടി.കെ. ഹാഷിഖ് പ്രസിഡന്‍റും അബ്ദുള്‍മുനീര്‍ ജനറല്‍സെക്രട്ടറിയും സി.പി. ജലീല്‍ ട്രഷററുമായി പ്രവര്‍ത്തിക്കുന്ന സ്‌കോട്ട പുതിയ കര്‍മപദ്ധതിയുടെ തിരക്കിലാണ്.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: