Pages

Sunday, January 5, 2014

AAM AADMI PARTY AND LOK SABHA CANDIDATES

ആം ആദ്മി പാര്ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള
സ്ഥാനാര്ഥി നിര്ണയം ജനകീയമാക്കുന്നു
The AAP on Saturday announced it would attempt to contest as many seats as possible for the general elections this year, and a final list of candidates would be released by Feb.15.

ആം ആദ്മി പാര്ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ഥി നിര്ണയം ജനകീയമാക്കുന്നു. കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങളില് നിന്നു ലോകസഭയിലേക്കു മത്സരിക്കാന് ആഗ്രഹമുള്ളവരില് നിന്ന് അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ..പി. മറ്റൊരു വിപ്ലവത്തിനു തുടക്കം കുറിക്കുന്നത്. അതേസമയം പാര്ട്ടി നിഷ്കര്ഷിക്കുന്ന രീതിയിലുള്ള നിബന്ധനകള് പാലിച്ചാല് മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്ഥി നിര്ണയത്തിന്റെ ചുമതല വഹിക്കുന്നതു മുതിര്ന്ന നേതാവ് സഞ്ജയ് സിംഗാണ്. അപേക്ഷകള് പരിഗണിച്ച് അടുത്ത മാസം 15 -നകം സ്ഥാനാര്ഥികളെ തീരുമാനിക്കാനാണു പദ്ധതി. മത്സരിക്കാനാഗ്രഹിക്കുന്നയാള് മണ്ഡലത്തിലെ 100 വോട്ടര്മാരുടെ പിന്തുണയോടെ അപേക്ഷ സമര്പ്പിക്കണം. ഇത്തരത്തില് അപേക്ഷിച്ചയാളെ ..പി.യുടെ സ്ഥാനാര്ഥി പരിഗണനയ്ക്കുള്ള പാനലില് ഉള്പ്പെടുത്തും. സ്ഥാനാര്ഥിയാകാന് ആഗ്രഹിക്കുന്നയാള് പങ്കാളിയായിട്ടുള്ള സാമൂഹ്യ പ്രവര്ത്തനങ്ങളും ഏതെങ്കിലും തരത്തിലുള്ള രാഷ്ര്ടീയ ആഭിമുഖ്യമുണ്ടെങ്കില് അതും അപേക്ഷയില് വിശദമായി രേഖപ്പെടുത്തണം. കുടുംബാംഗങ്ങള് അടക്കമുള്ളവരുടെ വിശദാംശങ്ങളും അപേക്ഷയില് വ്യക്തമാക്കണം. വരുമാനവും സ്വത്തു വിവരവും കൃത്യമായി നല്കണം. ക്രിമിനല് കേസുകളില് ഉള്പ്പെട്ടവര് അപേക്ഷിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.

മത്സരിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ആം ആദ്മി പാര്ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്െതടുക്കാം.നാമനിര്ദേശം സമര്പ്പിക്കാനുള്ള ഫോം: ttp://www.aamaamdipatry.org/Loksabhanominationform. എന്ന വെബ്സൈറ്റില് ലഭ്യമാണ്. പാര്ട്ടിക്കു ലഭിക്കുന്ന അപേക്ഷാ ഫോമുകള് പരിഗണിച്ചു വിവിധ തലങ്ങളില് പരിശോധിച്ചതിനു ശേഷം സ്ഥാനാര്ഥികളെ നിര്ണയിക്കും. വിവിധ സംസ്ഥാനങ്ങളില് കഴിയാവുന്നത്രയും സീറ്റുകളില് മത്സരിക്കാനാണു ..പി.യുടെ തീരുമാനം.തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്ട്ടി സോഷ്യല് മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഓരോ സംസ്ഥാനത്തിനും ജില്ലയ്ക്കും താലൂക്കിനും പ്രത്യേക ഫേസ്ബുക്ക് പേജുകള് തയാറാക്കിയിട്ടുണ്ട്. ജില്ലകളിലെ ഭാരവാഹികളുടെ വിശദാംശങ്ങളും അവരുമായി ബന്ധപ്പെടേണ്ട ഫോണ് നമ്പറുകളും പേജില് നല്കി കൂടുതല് ജനകീയമായ പ്രവര്ത്തന പദ്ധതിയാണ് ..പി. തയാറാക്കിയിരിക്കുന്നത്.പാര്ട്ടിയില് അംഗത്വം എടുക്കാനുള്ള ലിങ്കും ഫേസ്ബുക്ക് പേജില് ഉള്പെടുത്തിയിട്ടുണ്ട്. നെറ്റ് ബാങ്ക് വഴിയോ ചലാന് വഴിേയാ പത്തു രൂപ അടച്ച് പാര്ട്ടി അംഗത്വത്തിന് അപേക്ഷിക്കാം.

No comments: