സംസ്ഥാന
സ്ക്കൂള് കലോത്സവത്തില്‍
കോഴിക്കോടിന്
കീരീടം
അന്‍പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ജേതാക്കളായി. 924 പോയിന്റു നേടിയാണ് കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ എട്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. ആതിഥേയരായ പാലക്കാട് 920 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 912 പോയിന്റു നേടിയ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 898 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും 868 പോയിന്റുമായി കണ്ണൂർ ജില്ല അഞ്ചാം സ്ഥാനത്തുമാണ്. 800 പോയിന്റുമായി തിരുവനന്തപുരം പതിനൊന്നാം സ്ഥാനത്താണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment