അനാഥാലയത്തിൽ നിന്ന് ഒരുഅമ്മ മകന്അയച്ച കത്ത്
അനാഥാലയത്തിൽ നിന്ന്
ഒരുഅമ്മ മകന്അയച്ച കത്ത്

..
""എന്‍റെ
മോന്"" വീട്ടില്‍ നിന്നും
പോന്നപ്പോള്‍ മോന്‍റെ ഒരു
പഴയ ഷര്‍ട്ട്
അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു.
നല്ല തണുപ്പുള്ളപ്പോള ്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്.
ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്‍റെ മോന്‍റെ
ഷര്‍ട്ട്,. അതിടുമ്പോള്‍
അമ്മയ്ക്ക് ഒരു ധൈര്യം
പോലാ. മോന്‍റെ ഒന്നാം
പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു
തന്ന പുടവ അത്
മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത്
അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ
ഓര്‍മ്മയുടെ
ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു
വേണം മോന്‍
അമ്മയെ ചിതയില്‍ വെയ്ക്കാന്‍. അതുടുത്ത് കാണാന്‍ അച്ഛന് വല്യ
ഇഷ്ട്ടായിരുന്നു . അച്ഛന്‍ കെട്ടിയ
താലി മോന്‍
വീട് വച്ചപ്പോള്‍
പണയം വച്ചതാ. അത്
ന്‍റെമോന്‍ മറന്നു കാണും.
അത് തിരിച്ചെടുക്കണേ . അച്ഛന്‍റെ
ഫോട്ടോ ഇരിക്കുന്ന മുറിയില്‍
അച്ഛന്‍റെ
വെറ്റില പെട്ടിയില്‍ ഇട്ടു
സൂക്ഷിച്ചു വെക്കണം. നന്ദു മോള്‍ടെ
കല്യാണത്തിനു അമ്മൂമയുടെ വകയായി അത്
കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക്
തരാന്‍ വെരോന്നുമില്ലല്
ലോ ... ഈ വൃദ്ധസദനത്തില്‍ അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം
കൊണ്ട് വരേം ചെയ്യുന്ന ഒരു
ദേവൂ ഉണ്ട് . ദേവൂന്‍റെ
കയ്യില്‍ അമ്മേടെ ഒരു
പഴേ ഫോട്ടോ അമ്മ
കൊടുത്തിട്ടുണ്ട ് . അത്വലുതാക്കി
അച്ഛന്‍റെ
അടുത്തു തന്നെ വെക്കണം. മോന്‍റെ
കയ്യില്‍ അമ്മേടെ വേറെ
ഫോട്ടോ കാണില്ലന്നറിയാം ... ടി വി
ക്കാര്‍ ഒരിക്കല്‍
ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു.
അമ്മ സമ്മതിച്ചില്ല . ന്‍റെ
മോന് അത് നാണക്കേടാവൂലെ..
. ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ
അച്ഛന്‍റെ
ആത്മാവ് കാണുന്നുണ്ടാവ്വ ോ...? വിഷമങ്ങ ളൊന്നും
സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള
ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ
28 അമ്മമാരുണ്ട് . ഓരോരുത്തര്‍ക്കു
ം ഓരോരോ നമ്പര്‍ ഉണ്ട്. അമ്മേടെ
നമ്പര്‍ 12 ആണ്. അമ്മേ
ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു
മോന് ഒരു താക്കോല്‍ തരും . അത്
12 ആം നമ്പര്‍ പെട്ടിയുടെതാ
. അതില്‍ മോന്‍ന്‍റെന്നു എടുത്തോണ്ട് വന്ന
ഷര്‍ട്ടുണ്ട്.
കഴുകി വെച്ചിരിക്കുവാ . മോനിടത്തില്ലെങ് കിലും മോന് അമ്മ
അത് തിരിച്ചു തരുവാ
. അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട
. ആ പെട്ടീല് അച്ഛന്‍റെ
പഴേ മരുന്നിന്‍റെ തുണ്ടൊക്കെ
ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില
്ല കളയാന്‍
മനസ്സ് വന്നില്ല . പിന്നെ ഒരു
കാണിക്കവഞ്ചിയില ്‍ കുറച്ചു പൈസ കാണും.
അമ്മ ഇട്ടു കൂട്ടിയതാ.
അച്ഛന്‍ മരിച്ചിട്ടിപ്പോ ള്‍ പത്തു വര്‍ഷം
തികയുകയല്ലേ . വിഷ്ണൂന്‍റെ
അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടി വെച്ചതാ.
200 രൂപ തെകയാന്‍ ഇനി
18 രൂപ കൂടി മതിയാര്‍ന്നു . തികഞ്ഞില്ല. ഞാന്‍ ദേവൂന്‍റെടുത്തു പറഞ്ഞിട്ടുണ്ട് . അവള്‍ 18 രൂപ മോന്
തരും. അച്ഛന്‍റെ
പേരില്‍ അത് അമ്പലത്തില്‍ കൊടുത്തേരെ . മോന്
സുഖം തന്നെ ...? അമ്മയ്ക്കൊന്നു
കാണാന്‍ കൊതിയാകുവാ . എനിക്കറിയാം,
മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്. അമ്മയ്ക്ക്
കാലു തീരെ വയ്യ
. ആകുമായിരുന്നേല് അമ്മ വന്നു ഒന്ന്
മോനെ കണ്ടേനെ. അച്ഛന്‍ ഉണ്ടായിരുന്നേ.. ... എന്ന്
ഓര്‍ത്ത് പോകുവാ .... വേറെന്താ...ഒന്നു മില്ല മോനെ...
സുഖം. മോനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്
അമ്മ ഉറങ്ങാന്‍
കിടക്കുവാ ....ഒരിക്കലും ഉണരാതിരുന്നെങ്കിൽ
-...
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment