Pages

Wednesday, December 11, 2013

യുകെയിലെ ഏറ്റവും പ്രായംകൂടിയ ദമ്പതികള്‍ ഇന്ത്യാക്കാര്‍

യുകെയിലെ ഏറ്റവും പ്രായംകൂടിയ
ദമ്പതികള്ഇന്ത്യാക്കാര്

mangalam malayalam online newspaperവിവാഹബന്ധങ്ങള്‍ ദുരന്തമായി പര്യവസാനിക്കുന്ന പ്രശ്‌നങ്ങള്‍ ദൈനംദിനം ഇന്ത്യയില്‍ വ്യാപകമാകുമ്പോള്‍ യുകെയില്‍ ഒരു ഇന്ത്യന്‍ ദമ്പതികള്‍ ലോകം മുഴുവനുമുള്ള ഇന്ത്യാക്കാര്‍ക്ക്‌ മാതൃകയാകുന്നു. ഈ ആഴ്‌ച 88 ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കരണ്‍ ചന്ദും ഭാര്യ കതാരിയുമാണ്‌ ഇവര്‍. യുകെയിലെ ഏറ്റവും പഴക്കം ചെന്ന ദമ്പതികളായി മാറിയിരിക്കുകയാണ്‌ ഇവര്‍.കഥയിലെ നായകന്‍ കരം ചന്ദിന്‌ പ്രായം 108 ആണ്‌. കതാരിക്ക്‌ 101 വയസ്സുമായി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1925 ഡിസംബര്‍ 11 ന്‌ സിഖ്‌ ആചാരപ്രകാരം വിവാഹിതരായ ഇവര്‍ 1965 ല്‍ ബ്രാഡ്‌ഫോര്‍ഡിലേക്ക്‌ തിരിച്ചുപോയിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ഏറ്റവും മുതിര്‍ന്നവരായ ഇവര്‍ക്ക്‌ എട്ട്‌ കുട്ടികളും 27 കൊച്ചുമക്കളും 23 അവരുടെ കൊച്ചു കൊച്ചുമക്കളുമുണ്ട്‌. ഇളയമകന്‍ സത്‌പാലിനും നാലു കുട്ടികള്‍ക്കുമൊപ്പമാണ്‌ ഇവര്‍ കഴിയുന്നത്‌.നിലവില്‍ ലോകറെക്കോഡ്‌ കയ്യാളുന്ന ദമ്പതികളേക്കാള്‍ അഞ്ചുവര്‍ഷം കൂടുതലായിരിക്കുന്നു ഇവരുടെ ബന്ധമെന്നതിനാല്‍ പുതിയ ഗിന്നസ്‌ റെക്കോഡിലേക്ക്‌ ഇവരെ പരിഗണിക്കാനൊരുങ്ങുകയാണ്‌. രഹസ്യങ്ങള്‍ സൂക്ഷിക്കാത്തതും കലഹിക്കാത്തതുമാണ്‌ തങ്ങളുടെ രഹസ്യമെന്ന്‌ ഇവര്‍ പറയുന്നു.

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: