ആറു നിറത്തില് എത്തുന്ന
നോക്കിയയുടെ ആന്ഡ്രോയ്ഡ് ഫോണ്
നോക്കിയ ആന്ഡ്രോയ്ഡ് ഫോണ് ഇറക്കുന്നു എന്ന വാര്ത്തയ്ക്ക് ഒരു സ്ഥിരീകരണം കൂടി നല്കി ഫോണിന്റെ പുതിയ ചിത്രങ്ങള് പുറത്തുവന്നു. 6 കളറുകളിലായിരിക്കും നോക്കിയയുടെ ചരിത്രത്തില് വന് പ്രധാന്യമുള്ള ഈ ഫോണിന് ഉണ്ടാകുകയെന്നാണ് ചിത്രം നല്കുന്ന സൂചന. നേരത്തെ ഫോണിന്റെ ആദ്യ ചിത്രം പുറത്തുവിട്ട @evleaks തന്നെയാണ് പുതിയ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ നോക്കിയ ആന്ഡ്രോയ്ഡ് ഫോണ് ഉപേക്ഷിച്ചെന്ന ചൈനീസ് വാര്ത്ത പോര്ട്ടലിന്റെ വാര്ത്ത വ്യാജമാണെന്നാണ് തെളിയിക്കപ്പെടുന്നത്.ആന്ഡ്രോയ്ഡിനെ നിരന്തരം എതിര്ത്തിരുന്ന നോക്കിയ, മൈക്രോസോഫ്റ്റിന്റെ വിന്ഡോസ് ഫോണ് പ്ലാറ്റ്ഫോമാണ് സ്മാര്ട്ട് ഫോണുകള്ക്കായി ഉപയോഗിക്കുന്നത്. ഇതിനു പുറമേ നോക്കിയയുടെ ഫോണ്ബിസിനസ്സ് ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയാണ്. നോക്കിയയുടെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കല് പൂര്ത്തിയാകും മുന്പ് 2014 ല് നോക്കിയയുടെ ആന്ഡ്രോയ്ഡ് ഫോണ് രംഗത്തെത്തുമെന്നാണ് റിപ്പോര്ട്ട്. എന്നാല് ഗൂഗിള് രൂപപ്പെടുത്തുന്ന ആന്ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. ആമസോണ് അതിന്റെ കിന്ഡ്ല് ഫയര് ടാബുകളില് ഉപയോഗിച്ചതുമാതിരി, സ്വന്തംനിലയ്ക്ക് പരിഷ്ക്കരിച്ച ആന്ഡ്രോയ്ഡ് വേര്ഷനാകും നോക്കിയ ഉപയോഗിക്കുക. 'നോമാന്ഡി' എന്ന പേര് തന്നെ അതിന് ഉദാഹരണമാണ്. വിലകുറഞ്ഞ സ്മാര്ട്ട്ഫോണുകളുടെ നിരയിലുള്ളതാകും നോക്കിയയുടെ ആന്ഡ്രോയ്ഡ് ഫോണെന്ന് വെര്ജിന്റെ റിപ്പോര്ട്ട് പറയുന്നു. 'ആഷ' പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്ഡിക്കും. ആഷ ഫോണുകളെ അപേക്ഷിച്ച് കൂടുതല് ആപ്പുകള് അതില് ലഭ്യമാകും
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment