പുതുവത്സാരാശംസകള്‍
കാലത്തിന്റെ അരങ്ങില്‍ അങ്ങനെ
ഒരു വര്‍ഷത്തിനു
കൂടി യവനിക വീഴുകയായ്....
തീരം തേടിയുള്ള യാത്രകളില്‍ ,
കണ്ടു മുട്ടിയ ഒരു
പാട് മുഖങ്ങള്‍....
എക്കാലവും ഓര്‍ത്തിരിക്കാൻ ചില സൗഹൃദങ്ങള്‍....
അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത
ദിനങ്ങള്‍....
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന നിസ്സഹായ
നിമിഷങ്ങള്‍....
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍....
വിരല്‍ത്തുമ്പിൽ വെച്ചു
വീണുടഞ്ഞ സ്വപ്നങ്ങള്‍....
എന്നും തണലായ്
നിന്ന സുഹൃത്തുക്കള്‍....
ഇരുളടഞ്ഞ വീഥികളില്‍
ഇന്നും പ്രത്യാശയുടെ
തിരിനാളമായ് കത്തിനില്‍ക്കുന്ന ദൈവസാന്നിധ്യം....
തിരിനാളമായ് കത്തിനില്‍ക്കുന്ന ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു
വര്‍ഷം
കൂടി നമ്മെ കാത്തിരിക്കുന്നു
..
ഒട്ടേറെ വഴിത്തിരിവുകള്‍
നമുക്കായ് ചേര്‍ത്തുവെച്ചുകൊണ്ട് ,
നേരുന്നു ഞാന്‍
, ഹൃദയം
നിറഞ്ഞ പുതുവത്സാരാശംസകള്‍
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment