Pages

Thursday, December 26, 2013

ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

ആം ആദ്മി സര്ക്കാരിന്റെ
 സത്യപ്രതിജ്ഞ ശനിയാഴ്ച

 

 ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഡല്‍ഹിയില്‍ ശനിയാഴ്ച(28-12-2013) സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരായി മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജയിന്‍, സൗരവ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരും സത്യപ്രതിജ്ഞചെയ്യും.രാംലീലാ മൈതാനത്ത് ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞ. അനാരോഗം മൂലം സത്യപ്രതിജ്ഞാ ചടങ്ങിനെത്താനാവില്ലെന്ന് അന്ന ഹസാരെ അറിയിച്ചു.ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനത്തെ കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴി പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ കെജ്രിവാള്‍ ന്യായീകരിച്ചു.അധികാരമേറ്റ് 24 മണിക്കുറുകള്‍ക്കകം ഡല്‍ഹി നിവാസികള്‍ക്ക് 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar