ഡല്‍ഹിയില്‍
കെജ്രിവാള് അധികാരമേറ്റു
പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ കെജ്രിവാള് തന്നെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ, അതുകഴിഞ്ഞ് സോംനാഥ് ഭാരതി, സത്യേന്ദ്ര ജെയിന് , രാഖി ബിര്‍ള, ഗിരീഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.എല്ലാവരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം തുടങ്ങിയ മുദ്രവാക്യങ്ങള്‍ വിളിച്ചുകൊല്ലാണ് രാഖി ബിര്‍ള സത്യവാചകം ചൊല്ലിത്തുടങ്ങിയത്.ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നിന്ന് കാലത്ത് മെട്രോയില്‍ പോലീസ് അകമ്പടിയൊന്നും കൂടാതെയാണ് കെജ്രിവാളും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയായ രാംലീല മൈതാനത്തെത്തിയത്. കെജ്രിവാളിന്റെ ഘാസിയാബാദിലെ വീടിന് മുന്നിലും കാലത്ത് മുതല്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment