ആമസോൺ മഴക്കാടുകളിലേക്ക്
കർണാടക എം.എൽ.എമാർ വിനോദ- പഠനയാത്ര നടത്തുന്നു
ജനപ്രതിനിധികൾക്ക് പരസ്പരം മനസിലാക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിക്കുന്നതിനും ഈ യാത്ര ഉപകരിക്കുമെന്നാണ് കർണാടക സർക്കാർ വിശദീകരിക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന യാത്രയ്ക്കിടെ എം.എൽ.എമാർ തെക്കെ അമേരിക്കയിലെ മിക്ക പ്രധാന കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യില്ലെന്നും ഡീലക്സ് ഹോട്ടലുകളിൽ തങ്ങുകയില്ലെന്നും ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകൾക്കുള്ള പണം സ്വന്തം കീശയിൽനിന്ന് നൽകുമെന്നുമാണ് സർക്കാർ ഉറപ്പു നൽകുന്നു. തെക്കെ അമേരിക്കയിലെ ടൂറിസം പദ്ധതികൾ കർണാടകത്തിൽ എങ്ങനെ നടപ്പാക്കാമെന്നു കൂടി എം.എൽ.എമാർ പഠിക്കും. ഇതിനായി വെള്ളച്ചാട്ടങ്ങളും സന്ദർശിക്കും. ബിജെപി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ വർഷം എട്ടു കോടിയോളം രൂപ മുടക്കി ഇത്തരമൊരു യാത്ര നടത്തിയതിനെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരുന്നു. ഇതിനെത്തുടർന്ന് പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് എം.എൽ.എമാർ തിരിച്ചെത്തിയിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar