Pages

Friday, December 6, 2013

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി

ജയില്‍ ഡിജിപി
 അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി

ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദംപ്രകടപ്പിച്ചതിന് പിന്നാലെയാണ് നടപടി. ടി.പി സെന്‍കുമാറിനാണ് ജയില്‍വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.  കോണ്‍ഗ്രസ്, യു.ഡി.എഫ് കക്ഷി നേതാക്കളും ജയില്‍ മേധാവിക്കെതിരെ നടപടിക്ക് സമ്മര്‍ദം തുടര്‍ന്ന സാഹചര്യത്തിലാണ് ഖേപ്രകടനത്തില്‍ അവസാനിക്കാതെ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത്. സര്‍ക്കാരിലും നടപടി വേണമെന്ന പൊതുവികാരമാണുള്ളത്. എല്‍.ഡി.എഫുകാരനെ പോലെ സംസാരിച്ച ജയില്‍ ഡി.ജി.പി യെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും കത്ത് നല്‍കിയിരുന്നു. 
വ്യാഴാഴ്ചത്തെ (5-12-2013)പത്രസമ്മേളനം വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള അസംതൃപ്തി മന്ത്രി ജയില്‍ ഡി.ജി.പി.യെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഖേദംപ്രകടിപ്പിച്ച് ജയില്‍ ഡിജിപി മറുപടി നല്‍കിയത്. 

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: