Pages

Thursday, December 19, 2013

മലങ്കര ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള ഇന്റര്‍ ചര്‍ച്ച് ഡയലോഗ് പുരോഗമിക്കുന്നു

മലങ്കര ഓര്ത്തഡോക്സ് സഭയും റോമന് കത്തോലിക്കാ സഭയും
തമ്മിലുള്ള ഇന്റര് ചര്ച്ച് ഡയലോഗ് പുരോഗമിക്കുന്നു
iner രണ്ട് പതിറ്റാണ്ടിലേറെയായി റോമന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള സഭാ സംവാദം ഇന്നും നാളെയുമായി കോട്ടയം പഴയ സെമിനാരി സോഫിയാ സെന്ററില്‍ നടക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ സഭകള്‍ തമ്മിലുള്ള കൌദാശിക സംബന്ധം, കാനോനാകള്‍, ആധുനിക കാലഘട്ടത്തില്‍ സഭകളിലൂടെയുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ ഇന്റര്‍ ചര്‍ച്ച് ഡയലോഗില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കാോനാട്ട്, റവ. ഡോ. പോളി മണിയാട്ട്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് എന്നിവരുടെ പ്രസ്തുത വിഷയങ്ങളെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങളും ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ബിഷപ്പ് ബ്രെയിന്‍ ഫാരെല്‍ എന്നിവര്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റീംഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
               ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ടി. ഐ. വര്‍ഗ്ഗീസ്, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. റെജി മാത്യു, ഫാ. ജേക്കബ് മാത്യു, വെരി. റവ. ഡോ. എം. എസ്. യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. ജോസ് ജോണ്‍, ഫാ. ഏബ്രഹാം തോമസ് എന്നിവരും കത്തോലിക്കാ സഭയില്‍ നിന്ന് ബിഷപ്പ് ബ്രയിന്‍ ഫാരല്‍, മാര്‍ ജോസഫ് പൌവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ തോമസ് കൂറിലോസ്, ഡോ. മാര്‍ സില്‍വെസ്റര്‍ പൊന്നുമുത്തന്‍, ഡോ. സേവ്യര്‍ കൂടപ്പുഴ, ഡോ. മാത്യു വെള്ളാനിക്കല്‍, ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, ഫാ. ഗബ്രിയേല്‍ ക്വിക്കേ എന്നിവരും പ്രതിനിധികളായി ഡയലോഗില്‍ സംബന്ധിക്കുന്നു.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: