Pages

Monday, December 16, 2013

ആരോഗ്യം സംരക്ഷിക്കാന്‍ പപ്പായ

ആരോഗ്യം സംരക്ഷിക്കാന്പപ്പായ
ഡോ. ജോസ്ജോസഫ്
 കൊതുകുകള്പരത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കേരളത്തില്ഓരോ വര്ഷവും വര്ദ്ധിച്ചു വരികയാണ്‌. പനിക്കു കാരണമായ വൈറസിനെതിരെ കാര്യമായ ഔഷധങ്ങളൊന്നും നിലവിലില്ല. എന്നാല്ഡെങ്കിപ്പനി ബാധിതരുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാനും രോഗവിമുക്തിക്കും പപ്പായ ഇലകളുടെ നീരു അത്യുത്തമമാണെന്നു ഇന്ത്യയിലും മലേഷ്യയിലും വെസ്റ്റ് ഇന്ഡീസിലും അടുത്തകാലത്ത്നടത്തിയ ചില പഠനങ്ങള്തെളിയിച്ചിരിക്കുന്നു. ഇതോടെ വീട്ടുവളപ്പുകളില്ഒറ്റപ്പെട്ടു വളര്ന്നിരുന്ന പപ്പായക്കു കൂടുതല്പ്രാധാന്യം കൈവന്നിരിക്കുകയാണ്‌. മറുനാട്ടില്നിന്നുമെത്തുന്ന പപ്പായ പഴങ്ങള്ക്കും പഴക്കടകളില്ആവശ്യക്കാര്ഓരോദിവസവും കൂടിവരുന്നു.മെക്സിക്കന്സ്വദേശിയാണ്പപ്പായ. 16 -ാംനൂറ്റാണ്ടുമുതല്ഇന്ത്യയില്കൃഷിചെയ്തുവരുന്നു. പോര്ച്ചുഗീസ്കച്ചവടക്കാരാണ്പപ്പായയെ ഇന്ത്യയില്കൊണ്ടുവന്നത്‌. പപ്പക്ക, കപ്പളങ്ങ, ഓമക്കായ, കൊപ്പക്കായ തുടങ്ങിയ വിളിപ്പേരുകളിലാണ്കേരളത്തില്ഇത്അറിയപ്പെടുന്നത്‌. സ്വാദിഷ്ഠമായ പഴത്തിനും പപ്പയ്ന്എന്ന രാസഘടകത്തിന്റെ ഉല്പാദനത്തിനും വേണ്ടിയാണ്ഇതിന്റെ വാണിജ്യകൃഷി. പോഷകസമ്പന്നമായ പപ്പായ പഴത്തില്മാമ്പഴം കഴിഞ്ഞാല്ഏറ്റവും കൂടുതല്പ്രകൃതിദത്തമായ വൈറ്റമിന് അടങ്ങിയിരിക്കുന്നു . പഴം തുടര്ച്ചയായി കഴിച്ചാല്വൈറ്റമിന് യുടെ അഭാവം കൊണ്ടുണ്ടാകുന്ന നിശാന്ധത, പ്രതിരോധശേഷിയുടെ കുറവ്‌, കുട്ടികളിലെ വളര്ച്ചാക്കുറവ്തുടങ്ങിയവ പരിഹരിക്കാം. ചര്മ്മ സൗന്ദര്യത്തിനും ഇത്ഉത്തമമാണ്‌. രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്ന വൈറ്റമിന്സി, ബി.കോംപ്ലക്സ് വൈറ്റമിനുകള്‍, ധാതുലവണങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം നാരുകള്എന്നിവയും പഴത്തില്ധാരാളമായി അടങ്ങിയിരിക്കുന്നു.
ഒരു പോഷക കലവറ എന്നതിനു പുറമേ ഇതിന്റെ ഓരോ ഭാഗവും ഔഷധഗുണം നിറഞ്ഞതുമാണ്‌. കുട്ടികളിലെ കൃമിശല്യവും വിര, ചൊറിച്ചില്‍, പുഴുകടി, വയറിളക്കം എന്നിവക്ക്‌ ഒറ്റമൂലിയാണ്‌ പപ്പായ. ക്യാന്‍സര്‍, വയറിളക്കം, അള്‍സര്‍, ആസ്‌മ, രക്‌തസമ്മര്‍ദ്ദം മുതലായവയെ ശമിപ്പിക്കും. കുടലിലുണ്ടാകുന്ന കാന്‍സറിനെ തടയും. പഴുത്തതോ പച്ചയോ ആയ പപ്പായ ഭക്ഷിക്കുന്നത്‌ ദഹനപ്രക്രിയയെ വര്‍ദ്ധിപ്പിക്കും.പഴത്തിലെ ആന്റിഓക്‌സിഡന്റ്‌സ് കാന്‍സറിന്‌ കാരണമാകുന്ന ശരീരത്തിലെ മാരകവിഷാംശങ്ങളെ നശിപ്പിച്ചുകളയുന്നു. സന്ധിവാതത്തിനെതിരെയും ഹൃദയരോഗങ്ങളെ തടയാനും പപ്പായ ഉത്തമമായ ഒരു ഔഷധമാണ്‌.പപ്പയ്‌ന്‍ എന്ന എന്‍സൈമിന്റെ ഉല്‍പാദനത്തിനാണ്‌ പപ്പായയുടെ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷി. ഒരു വിധം മൂപ്പെത്തിയ (കായ്‌ പിടിച്ച്‌ 70 മുതല്‍ 100 ദിവസം വരെ) പച്ചക്കായില്‍ നിന്നുമെടുക്കുന്ന കറയാണിത്‌. പ്രോട്ടീന്‍ ലയിപ്പിക്കുന്നതിനുള്ള സവിശേഷസിദ്ധി ഇതിന്റെ വാണിജ്യപ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബീയര്‍ നിര്‍മ്മാണത്തിലാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌. പ്രോട്ടീന്‍ ലയിപ്പിക്കുവാനുള്ള ശേഷിയുള്ളതിനാല്‍ മാംസവിഭവങ്ങള്‍ മൃദുവാക്കാനും പപ്പയ്‌ന്‍ ഉപയോഗിക്കുന്നു. പട്ട്‌, തുകല്‍, കോസ്‌മെറ്റിക്‌സ്, ഔഷധങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും ഇതിന്‌ വ്യാപകമായ ഉപയോഗമുണ്ട്‌. കുടല്‍, കരള്‍, ത്വക്ക്‌ രോഗങ്ങള്‍, ഡിഫ്‌തീരിയ, അര്‍ശസ്‌, നീര്‌, ശരീരവേദന, മുറിവുകള്‍ എന്നിവക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു പ്രധാന ഘടകമാണ്‌ പപ്പയ്‌ന്‍.
മൂത്തുപാകമായ പപ്പക്കായില്‍ നിന്ന്‌ അച്ചാര്‍, കൊണ്ടാട്ടം, ചട്‌നി തുടങ്ങിയവ ഉണ്ടാക്കാം. പച്ചക്കായ ഒരു പച്ചക്കറി വിഭവമായി തോരന്‍, പുളിശേരി, അവിയല്‍, സാമ്പാര്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു. പപ്പായ പഴത്തില്‍ നിന്നും ജാം, ജെല്ലി, സ്‌ക്വാഷ്‌, ജൂസ്‌, ഫ്രൂട്ട്‌ ബാര്‍, വൈന്‍, സിറപ്പ്‌, ശീതളപാനീയങ്ങള്‍, നെക്‌ടര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ചെടുക്കാം.
ഉഷ്‌ണമേഖലാ കാലാവസ്‌ഥയില്‍ നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും പപ്പായ കൃഷിചെയ്യാം. സി.ഒ-1, സി.ഒ-3, സി.ഒ-4, സി.ഒ-6, സി.ഒ-7 (കോയമ്പത്തൂര്‍ ഇനങ്ങള്‍),പൂസാ ഡ്വാര്‍ഫ്‌, പൂസ നന്‍ഹ, സോളോ, കുര്‍ഗ്‌ ഹണിഡ്യൂ, സൂര്യ, പൂസ, ജയാന്‍ത്‌, വാഷിംഗ്‌ടണ്‍, ഹണിഡ്യു തുടങ്ങിയവ പഴത്തിനു വേണ്ടി കൃഷിചെയ്യാന്‍ യോജിച്ച മികച്ച ഇനങ്ങളാണ്‌. സി.ഒ-2, സി.ഒ-5 എന്നീ ഇനങ്ങള്‍ പപ്പയ്‌ന്‍ എടുക്കാന്‍ കൃഷിചെയ്യാം.
തൈകള്‍ നട്ടാണ്‌ പപ്പായയുടെ കൃഷി. പോളിബാഗില്‍ വിത്തുമുളപ്പിച്ച്‌ തൈകളുണ്ടാക്കണം. രണ്ടുമാസം പ്രായമായ തൈകള്‍ 50 സെന്റിമീറ്റര്‍ വീതം നീളവും ആഴവും വീതിയുമുള്ള കുഴികളില്‍ മണ്ണ്‌ മൂടിയതിനുശേഷം നടണം. തൈകള്‍ 2- 2 മീറ്റര്‍ അകലത്തിലാണ്‌ നടേണ്ടത്‌. 10 പെണ്‍മരങ്ങള്‍ക്ക്‌ ഒരു ആണ്‍മരം എന്ന തോതില്‍ നിലനിര്‍ത്തി ബാക്കി ആണ്‍മരങ്ങള്‍ നീക്കണം.

തൈകള്‍ പറിച്ചുനട്ട്‌ അഞ്ചാം മാസം പൂക്കാന്‍ തുടങ്ങും. വര്‍ഷങ്ങളോളം പൂക്കുമെങ്കിലും രണ്ട്‌ - മൂന്നു വര്‍ഷത്തിനപ്പുറം നിലനിറുത്തുന്നത്‌ ആദായകരമല്ല.
വേനല്‍കാലത്ത്‌ നനക്കണം. പ്രധാന തണ്ടിന്റെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്‌ ഒഴിവാക്കി വേണം നനക്കാന്‍. കുറഞ്ഞ ചെലവില്‍ അനായാസം നടത്താവുന്ന ഒന്നാണ്‌ ഇതിന്റെ കൃഷി. ഓരോ വീട്ടുവളപ്പിലും പപ്പായ നട്ടുവളര്‍ത്തുന്നത്‌ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും പോഷകസുരക്ഷ ഉറപ്പാക്കുകയും ചെയ്യും
.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: