Pages

Tuesday, December 31, 2013

പുതു വര്ഷ ഓര്മ്മകള്

പുതു വര്ഷ ഓര്മ്മകള്
കവിത
അനുരാഗ മധുരം പാടി
ഒരു തെന്നലെന്നെ ഉണര്ത്തി
അറിയാതെ നിന് ഓര്മ്മകള്
അകതാരില് വന്നു നിറഞ്ഞു

പുതു വര്ഷ പുലരിയിലായി
പ്രണയാങ്കുര വല്ലരിയില്
വിരിയും പുഞ്ചിരി പൂമോട്ടുമായി
വന്നു നീയെന് അരികില് വന്നു
ആനന്ദം പൂത്തു നിറഞ്ഞു

അനുരാഗ മധുരം പാടി
ഒരു തെന്നലെന്നെ ഉണര്ത്തി
അറിയാതെ നിന് ഓര്മ്മകള്
അകതാരില് വന്നു നിറഞ്ഞു

ഹൃതു വര്ണ്ണ വസന്തങ്ങള് കൊഴിഞ്ഞു
ഹരിതാപമാര്ന്നു നില്ക്കുമെന്നും
മരണത്തോളമല്ലാതെ അകറ്റുവാനാകുകയില്ല
നമ്മള് തന് ആത്മബന്ധം എന്നും

അനുരാഗ മധുരം പാടി
ഒരു തെന്നലെന്നെ ഉണര്ത്തി
അറിയാതെ നിന് ഓര്മ്മകള്
അകതാരില് വന്നു നിറഞ്ഞു

ജി . കവിയൂര്


No comments: