Pages

Tuesday, December 10, 2013

നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നൂറോളം രാഷ്ട്രനേതാക്കള്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു.

നെല്സണ് മണ്ടേലയ്ക്ക് ആദരാഞ്ജലിയര്പ്പിക്കാന്
നൂറോളം രാഷ്ട്രനേതാക്കള് ദക്ഷിണാഫ്രിക്കയിലെത്തുന്നു.
 നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നൂറോളം രാഷ്ട്രനേതാക്കള്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു. ജൊഹാനസ്ബര്‍ഗില്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിലായിരിക്കും ഭൂരിഭാഗം നേതാക്കളും പങ്കെടുക്കുക. 'ലോകം മുഴുവന്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു' എന്നാണ് ലോകനേതാക്കളുടെ വരവിനെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ വക്താവ് ക്ലെസണ്‍ മോണ്‍യെല പറഞ്ഞത്. ലോകനേതാക്കളുടെ ഒരു സംഗമവേദികൂടിയാവും മണ്ടേലയുടെ അന്ത്യയാത്ര. ഞായറാഴ്ച നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ വളരെ കുറച്ചുനേതാക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് മോണ്‍യെല വ്യക്തമാക്കി. കുനുവില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങ് മണ്ടേലയുടെ കുടുംബത്തിന്റേത് മാത്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ആദരാഞ്ജലിയര്‍പ്പിക്കല്‍ ചടങ്ങ് മഹത്തായ സംഭവമാക്കാനാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ 80,000 പേര്‍ പങ്കെടുക്കും. 2010-ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നടന്ന സോവെറ്റോയിലെ എഫ്.എന്‍.ബി. സ്റ്റേഡിയത്തിലാണ് ചടങ്ങ്. മണ്ടേലയുടെ അവസാന പൊതുപരിപാടി ഇവിടെ നടന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു.
ചടങ്ങിനെ പ്രസിഡന്റ് ജേക്കബ് സുമ അഭിസംബോധന ചെയ്യും. മറ്റ് പ്രമുഖ രാഷ്ട്രത്തലവന്മാര്‍ മണ്ടേലയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സംസാരിക്കും. ചടങ്ങുകള്‍ ഒര്‍ലാന്‍ഡോ, ഡോബ്‌സണ്‍വില്ലി, റാന്‍ഡ് സ്റ്റേഡിയങ്ങളിലുള്‍പ്പെടെ രാജ്യത്തെ 90 ബിഗ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ്, യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ജര്‍മന്‍ പ്രസിഡന്റ് ജോകിം ഗ്വോക്ക്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, പലസ്തീനിയന്‍ നേതാവ് മഹ്മൂദ് അബ്ബാസ്, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് യോസ മാനുവല്‍ ബറോസോ, ഡച്ച് രാജാവ് വില്യം അലക്‌സാണ്ടര്‍, സ്‌പെയിനിലെ രാജകുമാരന്‍ ഫെലിപെ എന്നിവരും എത്തുന്നുണ്ട്. മുന്‍ യു.എസ്. പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്‍, ജിമ്മികാര്‍ട്ടര്‍ എന്നിവരും വെയില്‍സ് രാജകുമാരനും തുടര്‍ന്നുള്ള ദിവസങ്ങളിലെത്തും. ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവര്‍ ചൊവ്വാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കും.

ടോക്‌ഷോ താരം ഓപ്പറ വിന്‍ഫ്രി, സംഗീതജ്ഞന്‍ പീറ്റര്‍ ഗബ്രിയേല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ എന്നിവരാണ് ചടങ്ങിനെത്തില്ലെന്ന് ഉറപ്പായിട്ടുള്ളവര്‍. ലോകം ഉറ്റുനോക്കുന്ന സംസ്‌കാരച്ചടങ്ങുകളുടെ സുരക്ഷയ്ക്കായി 11,000 സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.പാര്‍ലമെന്റിന്റെ ആദരം അര്‍പ്പിക്കാന്‍ തിങ്കളാഴ്ച കേപ്ടൗണില്‍ പ്രത്യേകസമ്മേളനം ചേര്‍ന്നു. മണ്ടേല പാര്‍ലമെന്റില്‍ അവസാനമായി പങ്കെടുത്തത് അദ്ദേഹത്തിന്റെ ജയില്‍മോചനത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന് 2010 ഫിബ്രവരിയിലായിരുന്നു. പരമാവധി ആളുകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനുള്ള അവസരമൊരുക്കാന്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ബ്രിട്ടോനിയ നഗരത്തിലൂടെ വിലാപയാത്രയുണ്ടാവും. 15-ന് കുനുവിലാണ് സംസ്‌കാരം നടക്കുക.

                                          പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: