അമേരിക്ക ആഡംബര കപ്പൽ
നിര്മ്മിക്കാൻ ഒരുങ്ങുന്നു
അൻപതിനായിരം
പേർക്ക്
എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂടി താമസിക്കാനുള്ള സൗകര്യം. 30000 സന്ദർശകർക്ക് ഒരേ സമയം വരാനും പോകാനുമുള്ള സൗകര്യം. വിമാനത്താവളം, ബോട്ടുകൾക്ക്
വരാനുള്ള സൗകര്യം, സ്കൂളുകൾ,
ആശുപത്രികൾ,
പാർക്കുകൾ, റസ്റ്റോറന്റുകൾ,
ചൂതാട്ട കേന്ദ്രങ്ങൾ, ഷോപ്പിംഗ് സെന്റർ,
ആർട്
ഗാലറി ഇങ്ങനെ പോകുന്നു വിശേഷങ്ങൾ.
ഇത്തരം സെറ്റപ്പുകളെല്ലാമുള്ള ഒഴുകുന്ന നഗരം എന്ന വിശേഷണവുമായി വർഷം
മുഴുവൻ
കടലിൽ
ഒഴുകി നടക്കുന്ന അത്യാഡംബര കപ്പൽ
നിർമ്മിക്കാനൊരുങ്ങുകയാണ് അമേരിക്കൻ
കപ്പൽ
നിർമ്മാണ
കന്പനി. ഫ്ളോറിഡ ഷിപ്പ് ഇന്റർനാഷണൽ
കന്പനി ഒഴുകുന്ന നഗരത്തിന് നൽകിയ
പേര് ഫ്രീഡം ഷിപ്പ് എന്നാണ്. 25 നിലകളിലായി
ഒരുക്കുന്ന സ്വപ്ന യാനത്തിന് 10 ബില്യൺ ഡോളറാണ് നിർമ്മാണ
തുകയായി കണക്കാക്കുന്നത്. ലോകത്തിൽ
ഇത് വരെ നിർമ്മിച്ചിട്ടുള്ള
ഒരു തുറമുഖത്തിലും ഫ്രീഡം ഷിപ്പിന് എത്താനാകില്ല. പകരം യാത്രക്കാരെ ആഴക്കടലിലുള്ള സ്വപ്ന യാനത്തിലേക്ക് ബോട്ടുകളിലും വിമാനത്തിലും എത്തിക്കേണ്ടി വരും. ഒരു മൈൽ
നീളത്തിൽ
ഒരുക്കുന്ന കടലിലെ നഗരത്തിൽ
50000 പേർക്ക്
സ്ഥിരതാമസത്തിന് സൗകര്യമുണ്ട്. ഡക്ക് വിമാനത്താവളങ്ങൾക്കായി
മാറ്റി വച്ചിരിക്കുകയാണ്. 2.7 മില്യൺ ടണാണ് കപ്പലിന്റെ മൊത്തം ഭാരം. വർഷത്തിൽ
രണ്ട് തവണ ഭൂമിയെ ചുറ്റിവരുന്ന രീതിയിലാണ് കപ്പലിന്റെ യാത്ര . ഇപ്പോഴത്തെ വലിയ കപ്പലായ ക്വീൻ
മേരി 11 ആഡംബരകപ്പലിലേക്കാൾ
നാല് മടങ്ങ് വലിപ്പമാണ് ഫ്രീഡം ഷിപ്പിനുള്ളത്. നിർമ്മിച്ചാൽ,
ലോകത്തിലെ
ഏറ്റവും വലിയ ആഡംബര കപ്പലായിരിക്കും
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment