Pages

Tuesday, December 17, 2013

കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 500 ദിനാര്‍ പിഴ

കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിച്ചാല്‍
500 ദിനാര്‍ പിഴ
കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിച്ചാല്‍ കനത്തപിഴ ചുമത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. നിയമം ലംഘിച്ച് പുകവലിച്ചാല്‍ 500 ദിനാര്‍ (ഏകദേശം 1,09,500 രൂപ) പിഴ ഈടാക്കും. ഇതിനായി നിയമഭേദഗതിയുടെ കരടുബില്ലിന് ആരോഗ്യമന്ത്രാലയത്തിലെ നിയമവിഭാഗം അനുമതി നല്കി.നിയമം ലംഘിച്ച് പുകവലിക്കുന്നത് കര്‍ശനമായി നേരിടുന്നതിനാണ് പുതിയ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം നിയമവിഭാഗംമേധാവി ഡോ. മഹ്മൂദ് അല്‍-ഹാദി അറിയിച്ചു. നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് മുനിസിപ്പാലിറ്റി, ആരോഗ്യ- വാണിജ്യ- വ്യവസായമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ പോലീസ് ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.1995-ലെ നിയമത്തില്‍ ഭേദഗതിവരുത്തിയാണ് പിഴ 500 ദിനാറാക്കുന്നതിന് തീരുമാനിച്ചത്. ആരോഗ്യത്തിന് ഹാനികരമായ പുകവലി പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും വിമാനത്താവളം തുടങ്ങിയ മര്‍മപ്രധാനകേന്ദ്രങ്ങളിലും കര്‍ശനമായി വിലക്കുന്നതിനാണ് സര്‍ക്കാര്‍തീരുമാനം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പുകവലി നിരോധിച്ച് കഴിഞ്ഞവര്‍ഷം വാണിജ്യ-വ്യവസായമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതിനുപിന്നാലെയാണ് പിഴ 500 ദിനാറാക്കുന്നത്

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: