Pages

Monday, November 4, 2013

സമൂഹത്തിന്റെ ഇന്നത്തെ അപചയത്തിന് കാരണം ജാതിവ്യവസ്ഥ

സമൂഹത്തിന്റെ ഇന്നത്തെ അപചയത്തിന് കാരണം ജാതിവ്യവസ്ഥ

         സമൂഹത്തിന്റെ ഇന്നത്തെ അപചയത്തിന് കാരണം ജാതിയാണെന്നും ജാതിവ്യവസ്ഥയില്‍നിന്ന് മോചനം നേടിയാല്‍ മാത്രമേ സമൂഹത്തിന് രക്ഷപ്പെടാനാവൂ എന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ചിന്നക്കടയില്‍ ശാന്തിഗിരി സത്‌സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഹാത്മാക്കള്‍ ജാതി ഉന്മൂലനംചെയ്യാന്‍ ശ്രമിച്ചു. പക്ഷേ അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ എത്തിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ നഖശിഖാന്തം എതിര്‍ത്ത മഹാത്മാവാണ് നവജ്യോതിശ്രീ കരുണാകരഗുരു എന്നും സ്വാമി പറഞ്ഞു.
              സ്വാമി ഗുരുമിത്രന്‍, സ്വാമി സ്‌നേഹാത്മ, സ്വാമി സായൂജ്യനാഥ്, സ്വാമി ജനനന്മ, സ്വാമി ഗുരുനന്ദ്, എം.വി.ശ്രീജിത്ത്, ഡോ. ടി.എസ്.സോമനാഥന്‍, റിട്ട.ജഡ്ജ് മുരളി ശ്രീധര്‍, ഡി.സുരേഷ്ബാബു, ഡോ. കെ.എന്‍.ശ്യാംപ്രസാദ്, ഡോ. എസ്.എസ്.ഉണ്ണി, ഡോ. ബേബിക്കുട്ടന്‍ പിള്ള, ഡോ. വത്സ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭക്തിഗാനസുധ, ചര്‍ച്ചാക്ലാസുകള്‍, അന്നദാനം എന്നിവയും സത്‌സംഗത്തിന്റെ ഭാഗമായി നടന്നു.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: