Pages

Wednesday, November 20, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : സര്‍വ്വകക്ഷിയോഗം വിളിക്കും

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് :
 സര്‍വ്വകക്ഷിയോഗം വിളിക്കും
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുകയെന്നും മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കും.

സര്‍വ്വകക്ഷിയോഗം വിളിച്ച് പൊതു നയം രൂപീകരിച്ചശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് മലയാളത്തിലാക്കി വെബ്‌സൈറ്റിലുടെയും അച്ചടിച്ചും നല്കുമെന്നും അദ്ദേഹം പറഞ്ഞു. റിമോട്ട് സെന്‍സിങ്ങിലും സെന്‍സസിലും അപാകതകളുണ്ടായിട്ടുണ്ട്. തോട്ടങ്ങളും വനമേഖലയായി കണക്കാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍ മേഖലയില്‍ അപാകം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ റിപ്പോര്‍ട്ടിന്മേള്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
                    
                                             Prof. John Kurakar




No comments: