ഋത്വിക്
റോഷന്‍ ജോയ്ആലുക്കാസ് ബ്രാന്‍ഡ് അംബാസഡര്‍
ആഗോള ജ്വല്ലറി ശൃംഖലയായ
ജോയ്ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളീവുഡ് താരം ഋത്വിക് റോഷന്‍ നിയമിതനായി.
താരത്തിന്റെ ജനപ്രീതി പ്രയോജനപ്പെടുത്തി ജോയ്ആലുക്കാസിന്റെ ബ്രാന്‍ഡ്
വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. ഫാഷന്റെ മൂര്‍ത്തീഭാവം
കണക്കിലെടുത്താണ് ഋത്വിക് റോഷനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന് ജോയ്ആലുക്കാസ്
ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഋത്വിക്
റോഷന്റെ പ്രയത്‌ന ശീലവും പ്രതിബദ്ധതയും ജോയ്ആലുക്കാസ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കു
തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യമായാണ് താന്‍ ഒരു ജ്വല്ലറി ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതെന്ന് ഋത്വിക് റോഷന്‍ പറഞ്ഞു. ഗുണമേന്മ, അതുല്യങ്ങളായ ഡിസൈനുകള്‍ എന്നിവ കൊണ്ടുമാത്രമല്ല ഒട്ടേറെ വികസന പദ്ധതികളുടെയും ശ്രമഫലമായാണ് ജോയ്ആലുക്കാസ് വളര്‍ച്ചയുടെ പടവുകള്‍ കയറിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ദക്ഷിണേന്ത്യയില്‍ സിനിമാതാരങ്ങളായ മാധവന്‍ , സുരേഷ് ഗോപി, സുധീപ്, അല്ലു അര്‍ജുന്‍ എന്നിവരെ ബ്രാന്‍ഡ് അംബാസഡറാക്കിയതിന് പിന്നാലെയാണ് ബോളീവുഡ് താരമായ ഋത്വിക് റോഷനെയും കൊണ്ടുവന്നിരിക്കുന്നത്. 25 വര്‍ഷം മുമ്പ് ആരംഭിച്ച ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന് ഇപ്പോള്‍ 10 രാജ്യങ്ങളില്‍ ഷോറൂമുകളുണ്ട്. 2013 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20ലധികം ഷോറൂമുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ജ്വല്ലറി ബിസിനസ്സിന് പുറമെ ജോളി സില്‍ക്‌സ് ബ്രാന്‍ഡിലൂടെ ഫാഷന്‍ സില്‍ക്‌സ് രംഗത്തും ജോയ് ജെറ്റിലൂടെ ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍ രംഗത്തും മാള്‍ ഓഫ് ജോയ് ബ്രാന്‍ഡിലൂടെ ലൈഫ് സ്റ്റൈല്‍ രംഗത്തും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇതിന് പുറമെ മണി എക്‌സ്‌ചേഞ്ച് ശൃംഖലയും ആരംഭിച്ചിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment