Pages

Wednesday, October 23, 2013

അവയവദാനത്തിനും കാരുണ്യാ സഹായം ലഭിക്കും

അവയവദാനത്തിനും
കാരുണ്യാ സഹായം ലഭിക്കും 
അവയവ ദാനത്തിന്‌ ഇനി കാരുണ്യ ഫണ്ട്‌ ലഭിക്കുമെന്ന്‌ ധനമന്ത്രി കെ.എം മാണി. കാരുണ്യ ചികിത്സാ ധനസഹായ പ്രഖ്യാപന സമ്മേളനം തിരുവനന്തപുരം കനകക്കുന്നില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന്‌ ലക്ഷത്തില്‍ താഴെ വരുമാനമുള്ള ആള്‍ക്ക്‌ അവയവം ആവശ്യം വരികയാണെങ്കില്‍ കാരുണ്യാഫണ്ടില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ അനുവദിക്കും. മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്‌തിയുടെ അവയവം ശസ്‌ത്രക്രിയയിലൂടെ മാറ്റുന്നതിനായി ഫണ്ട്‌ ഉപയോഗിക്കുക. മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനര്‍ക്കൊപ്പം കൂട്ടിരിപ്പിന്‌ എത്തുന്നവര്‍ക്ക്‌ കാരൃണ്യഫണ്ടിലൂടെ താമസ സൗകര്യം ഒരുക്കും. ഇതോടൊപ്പം കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി വിപുലീകരിക്കുമെന്നും മാണി പറഞ്ഞു. 20 മാസം കൊണ്ട്‌ 20,000 ഗുണഭോക്‌താക്കള്‍ക്ക്‌ 200 കോടി രൂപയുടെ ചികിത്സാ സഹായം നല്‍കാന്‍ കഴിഞ്ഞതായി മാണി പറഞ്ഞു.
കെ. മുരളീധരന്‍ എംഎല്‍എ ചടങ്ങിന്‌ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്‌ ശിവകുമാര്‍ ചികിത്സാ സഹായം വിതരണം ചെയ്‌തു. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണവും സ്വാമി പ്രകാശാനന്ദ, അബ്‌ദുള്‍ ഗഫൂര്‍ മൗലവി എന്നിവര്‍ പ്രഭാഷണവും നടത്തി.

ചുവപ്പു നാടകളില്ലാതെ കാരുണ്യ പദ്ധതിയിലൂടെ അര്‍ഹര്‍ക്ക്‌ ചികിത്സാ ധനസഹായം ലഭിക്കുന്ന കാരുണ്യ പദ്ധതി മികച്ചതാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ . തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന കാരുണ്യ ചികിത്സാ ധനസഹായ പ്രഖ്യാപന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. 

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: