ഇതുസമരമോ? ഗുണ്ടായിസമോ?
കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു.
തിരഞ്ഞെടുക്കപെട്ട ഗവ. ന്റെ സാരഥിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിനോട് ഉള്ള വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് രാഷ്ട്രീയമായി ആണ്. അല്ലാതെ കാടത്തം കാട്ടി അല്ല.
ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടും എതിർപ്പുകളെ ശാരീരികമായി ഇല്ലായ്മ ചെയ്തു കൊണ്ടും രാഷ്ട്രീയ ഭീകരവാദം നടപ്പിൽ വരുത്തുന്നതിൽ നിന്നും ഇവരെ തടഞ്ഞില്ല എങ്കിൽ ഈ സംസ്ഥാനത്ത് ലോകം തള്ളിക്കളഞ്ഞ "ഇരുമ്പ് മറ" കൊണ്ട് വരാൻ ആവും ഇക്കൂട്ടർ ശ്രമിക്കുക. അത് ഒരിക്കലും അനുവദിക്കുക വയ്യ. വ്യക്തി സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിയോജിപ്പിലും വിശ്വസിക്കുന്ന എല്ലാവരോടും ഈ നീച പ്രവർത്തിയിൽ ഉള്ള പ്രതിഷേധം ഏറ്റവും സൗമ്യമായ എന്നാൽ ശക്തമായ ഭാഷയിൽ രേഖപെടുത്താൻ അപേക്ഷിക്കുന്നു. ഭയപെടുത്തിയും ആക്രമിച്ചും വിയോജിപ്പുകളെ നിശബ്ദമാക്കാം എന്ന് ഒരു പ്രസ്ഥാനവും തെറ്റിദ്ധരിക്കണ്ട. അഹിംസയുടെ, ശ്രീബുദ്ധന്റെ, ഗാന്ധിയുടെ ഈ രാജ്യം ഏത് ഇരുമ്പ് മറയും പൊളിച്ച് മാറ്റാൻ ശക്തമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment