Pages

Thursday, October 24, 2013

നടന്‍ മുകേഷ്‌ വിവാഹിതനായി

നടന് മുകേഷ് വിവാഹിതനായി
നടന്‍ മുകേഷ്‌ വിവാഹിതനായി പ്രശസ്ത ചലച്ചിത്രതാരം മുകേഷും ഭരതനാട്യം കലാകാരി മേതില്‍ ദേവികയും വിവാഹിതിരായി. മരടിലെ മുകേഷിന്റെ വസതിയില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. മരടിലെ സബ് രെജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റെജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി സന്തുഷ്ട ദാമ്പത്യ ഹോമവും നടത്തി.പ്രശസ്ത നാടക നടനും, നാടക സം‌വിധായകനും ആയ ഒ.മാധവന്റെയും പ്രശസ്ത നാടക കലാകാരി വിജയകുമാരിയുടേയും മകനായ മുകേഷ്‌ 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ വേഷമിട്ടു. 1989-ല്‍ സിദ്ധീഖ് ലാല്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തില്‍ വഴിത്തിരിവായത്.1989 ല്‍ നടി സരിതയെ വിവാഹം ചെയ്ത മുകേഷ്‌ 2007 ല്‍ ഇവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടിരബീന്ദഭാരതി കളുണ്ട്.കൊല്ക്കത്ത സര്വകലാശാലയില്നിന്ന് കുച്ചുപ്പുടിയില്ബിരുദാനന്തരബിരുദം നേടിയ ദേവിക ഭാരതീദാസന്സര്വകലാശാലയില്നൃത്തത്തില്ഗവേഷണവും പൂര്ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്കേരള കലാമണ്ഡലത്തില്ധ്യാപികയാണ്. മദ്രാസ് സര്വകലാശാലയില്നിന്ന് ബിസിനസ് അഡ്മിനിസ്ട്രഷനില്സ്വര്ണമെഡലോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോഹിനിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമിയുടെഉസ്താദ് ബിസ്മില്ല ഖാന്യുവ പുരസ്കാറും നേടിയിട്ടുണ്ട് . 36 കാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്കുടുംബാംഗമാണ്.മുകേഷ് സംഗീതനാടക അക്കാദമി അംഗം ആയിരിക്കുമ്പോള്അക്കാദമി അംഗമായിരുന്നു ദേവിക. അവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത് .

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: