Pages

Thursday, October 24, 2013

ജര്‍മനിയിലെ ആഡംബര ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു

ജര്‍മനിയിലെ ആഡംബര ബിഷപ്പിനെ
വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു
31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ച ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു. ആഡംബരത്തിന്റെ പേരില്‍ വിവാദനായകനായ ലിംബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെതിരെയാണ് നടപടി. കുറച്ചുകാലത്തേക്ക് അദ്ദേഹം മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് വത്തിക്കാനില്‍നിന്നുള്ള ഉത്തരവില്‍ പറയുന്നു. ജര്‍മന്‍ കത്തോലിക്കാവിഭാഗത്തിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനത്തെ സ്വാഗതംചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടുദിവസം മുമ്പ് ബിഷപ്പ് സന്ദര്‍ശിച്ചിരുന്നു. 12 ലക്ഷത്തിന്റെ ബാത്ത്ടബും 21 ലക്ഷത്തിന്റെ സമ്മേളനമേശയുമാണ് ബിഷപ്പിന്റെ ആഡംബര കൊട്ടാരത്തില്‍ സജ്ജീകരിച്ചിരുന്നത്. ഇക്കാര്യങ്ങളില്‍ മാര്‍പാപ്പ വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാവങ്ങളെ സന്ദര്‍ശിക്കാനായി ഇന്ത്യയിലേക്ക് വിമാനത്തിന്റെ ഫസ്റ്റ്ക്ലാസ്സില്‍ ബിഷപ്പ് യാത്രചെയ്തത് വിമര്‍ശിക്കപ്പെട്ടിരുന്നു.സഭ പാവങ്ങള്‍ക്ക് വേണ്ടിയാവണമെന്ന് ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റപ്പോള്‍ ആഹ്വാനം ചെയ്തിരുന്നു.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: