Pages

Saturday, October 12, 2013

ഫിലിപ്പീന്‍സില്‍ നാശംവിതച്ച് 'നാരി' ചുഴലിക്കൊടുങ്കാറ്റ്‌

ഫിലിപ്പീന്‍സില്‍ നാശംവിതച്ച്
'നാരി' ചുഴലിക്കൊടുങ്കാറ്റ്‌

'നാരി' ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍ നാശം വിതച്ചു. വൈദ്യുതി ബന്ധങ്ങള്‍ തകര്‍ക്കുകയും ഒട്ടേറെ മരങ്ങള്‍ കടപുഴക്കുകയും ചെയ്തു. സ്വത്തുവകകള്‍ക്കും കൃഷിക്കും നാശംവരുത്തിയ ചുഴലിക്കൊടുങ്കാറ്റില്‍ ഒരാളെ കാണാതായതൊഴിച്ചാല്‍ കാര്യമായ ജീവഹാനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാറ്റ് തീരം തൊട്ട അവസരത്തില്‍ മത്സ്യബന്ധന ബോട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആളെയാണ് കാണാതായത്. മരങ്ങള്‍ വീണ് പല ദേശീയപാതകളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. 120 കീലോമീറ്റര്‍ വേഗത്തിലാണ് 'നാരി' ഫിലിപ്പൈന്‍സ് ദ്വീപായ ലൂസോണില്‍ വീശിയടിച്ചത്. 13 ലക്ഷത്തോളം പേര്‍ താമസിക്കുന്ന മേഖല ഇരുട്ടിലായി. ദുരന്തമൊഴിവാക്കാന്‍ 3000 ത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.

കനത്ത വെള്ളപ്പൊക്കം പ്രതീക്ഷിച്ചിരുന്ന മനിലയില്‍ കാര്യമായ പ്രശ്‌നമുണ്ടായില്ല. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് എല്ലാവര്‍ഷവും 20 ചുഴലിക്കാറ്റുകളെങ്കിലും ഫിലിപ്പീന്‍സില്‍ ആഘാതമേല്‍പ്പിക്കാറുണ്ട്.

                                    പ്രൊഫ്‌.ജോണ്‍ കുരാക്കാർ 






No comments: