Pages

Sunday, October 13, 2013

വിനാശത്തിന്റെ വഴി

വിനാശത്തിന്റെ വഴി:
 മുന്നൊരുക്കത്തിന്റെ നാള്വഴി
mangalam malayalam online newspaper 

ഫൈലിന്‍ ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചതിനാല്‍ കാറ്റിനെ നേരിടാന്‍ ശക്‌തമായ സംവിധാനമാണ്‌ ഒരുക്കിയിരുന്നത്‌. ഓരോ നിമിഷവും അറിയിപ്പുകളുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം സജീവമായിരുന്നു.
ഒഡീഷ, ആന്ധ്ര സംസ്‌ഥാനങ്ങളുടെ തീരപ്രദേശങ്ങളിലനിന്ന്‌ അഞ്ചര ലക്ഷത്തിലേറെപ്പേരെ ഇന്നു രാവിലെയോടെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളില്‍നിന്നുമാത്രം ഒരു ലക്ഷത്തിലേറെപ്പേരെയാണ്‌ ഒഴിപ്പിച്ചത്‌.
1.45: ഗോപല്‍പൂരില്‍നിന്ന്‌ 150 കിലോമീറ്റര്‍ അകലെയാണു ഫൈലിന്‍ എന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്‌. അവിടേക്കുള്ള യാത്രയ്‌ക്കു സംസ്‌ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെന്നൈയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച്‌.-5 ആണു ഒഡീഷയുടെ തലസ്‌ഥാനത്തുനിന്നു ഗോപാല്‍പുരിലേക്കുള്ള പ്രധാനപാത. ഗതാഗതം നിയന്ത്രിച്ചതിനെത്തുടര്‍ന്ന്‌ ഈ പാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി. ദേശീയപാതയുടെ അരികിലെ എല്ലാ കടകളും അടഞ്ഞുകിടന്നു.
1.48: ഫൈലിന്റെ വരവു കാണാന്‍ ഒട്ടേറെ ആളുകള്‍ ഗോപാല്‍പുരിലേക്കു പോകാന്‍ തുനിഞ്ഞെങ്കിലും യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ചു.
1.51 : ആന്ധ്ര, ഒഡീഷ, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ അഥോറിട്ടി നാഷണല്‍ ഡിസാസ്‌റ്റര്‍ റെസ്‌പോണ്‍സ്‌ ഫോഴ്‌സിലെ രണ്ടായിരത്തിലധികം ആളുകളെ വിന്യസിച്ചതായി അറിയിപ്പ്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ ഒഡീഷയിലേക്ക്‌ 29 സംഘങ്ങളെയും ആന്ധ്രയിലേക്ക്‌ 15 സംഘങ്ങളെയും പശ്‌ചിമ ബംഗാളിലേക്ക്‌ ഏഴു സംഘങ്ങളെയും തമിഴ്‌ നാട്ടിലേക്ക്‌ നാലു സംഘങ്ങളെയും ദേശീയ ദുരന്തനിവാരണ അഥോറിട്ടി അയച്ചു. ഉപഗ്രഹഫോണ്‍, വയര്‍ലെസ്‌ സെറ്റ്‌ തുടങ്ങി സുസജ്‌ജരായാണു സംഘത്തെ നിയോഗിച്ചത്‌.
1.51 രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പശ്‌ചിമ ബംഗാള്‍ യാത്ര റദ്ദാക്കി.
1.59: വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഒഡീഷയിലേക്ക്‌.
2.05 രണ്ടു സംസ്‌ഥാനങ്ങളിലും മഴ കനത്തു. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ ബന്ധം തകരാറിലായി. ചുഴലിക്കാറ്റു നേരിടുന്നതിന്റെ ഭാഗമായ ട്രെയിനുകള്‍ റദ്ദാക്കി.
2.30: ആന്ധ്രയിലെ ശ്രീകാകുളത്ത്‌ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ തുടങ്ങി.
2.59: സ്‌ഥിതിഗതികള്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്ത്‌ വിലയിരുത്തി. ചുഴലിക്കാറ്റ്‌ ആഞ്ഞടിക്കാന്‍ ഇടയുള്ള സ്‌ഥലങ്ങളില്‍ ടെലികോം, പെട്രോളിയം മന്ത്രാലയങ്ങള്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. മൂന്നു ദിവസത്തെ വിതരണത്തിനുള്ള എല്‍.പി.ജി., പെട്രോള്‍, ഡീസല്‍ എന്നിവ സംഭരിച്ചു. റേഷന്‍ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാബിനറ്റ്‌ സെക്രട്ടറി വിലയിരുത്തി.
3.15: 2,000 അംഗ എന്‍.ഡി.ആര്‍.എഫ്‌. സംഘം ആന്ധ്രയിലേക്ക്‌
3.37: ആന്ധ്ര തീരത്ത്‌ വേലിയേറ്റം
3.45: ഫൈലിനു മുന്നോടിയായി വീശിയടിച്ച കാറ്റില്‍ മുന്നു പേര്‍ മരം കടപുഴകി വീണു മരിച്ചതായി റിപ്പോര്‍ട്ട്‌. ജഗത്‌സിംഗ്‌പുര്‍, ഭുവനേശ്വര്‍, ഗന്‍ജം ജില്ലകളിലാണു ദുരന്തമുണ്ടായത്‌.
3.55: ഗോപാല്‍പൂരില്‍നിന്ന്‌ എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചെന്ന്‌ ഉറപ്പുവരുത്തണമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം.
4.00: തീരദേശമേഖലയിലുള്ളവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തണമെന്നു ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്‌ഡി.
4.27: ഗോപാല്‍പുരില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്ററായി.
5.14: ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കായി അഞ്ചു ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നീക്കിവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
5.31: ഇരുസംസ്‌ഥാനങ്ങളിലും ദുരിതാശ്വാസ ഏകോപനത്തിനു സംവിധാനം പ്രഖ്യാപിച്ചു. ഹെല്‍പ്‌ ലൈനുകളുടെ നമ്പരുകള്‍ പുറത്തുവിട്ടു.
6.01: ഒഡീഷയിലെ തീരദേശ നഗരങ്ങളില്‍ ഗതാഗത സ്‌തംഭനം.
6.51: സ്‌ഥിതി ഗതികള്‍ നേരിടാന്‍ പൂര്‍ണ സജ്‌ജമെന്ന്‌ ആന്ധ്ര സര്‍ക്കാര്‍.
7.30: ഒഡീഷയില്‍ അഞ്ചു മരണം സ്‌ഥിരീകരിച്ചു.
7.33: ഒഡീഷയില്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു
8.59: 183 ട്രെയിനുകള്‍ റദ്ദാക്കി. 26 ട്രെയിനുകള്‍ തിരിച്ചുവിട്ടു.
9.05:ഫൈലിന്‍ ഗോപാല്‍പൂരില്‍ എത്തിയതായി വാര്‍ത്താചാനലുകള്‍.
9.21 : ഫൈലിന്റെ വരവ്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം സ്‌ഥിരീകരിച്ചു.
9.29: പാരദ്വീപ്‌ മുതല്‍ ഗോപാല്‍പൂര്‍ വരെയുള്ള തീരദേശമേഖല ഫൈലിന്റെ പിടിയില്
‍.

                        പ്രൊഫ്‌.  ജോണ്‍  കുരാക്കാർ 

No comments: