TRIBUTE
PAID TO VELIYAM BHARGAVAN
വെളിച്ചം ബാക്കിയായി
Veteran Communist leader
and former State secretary of the Communist Party of India (CPI) Veliyam
Bhargavan died on18th September,2013, Wednesday. He was 85.Mr. Bhargavan, who
had been ailing for sometime now, was admitted to the government medical
college hospital here with acute breathing trouble on Tuesday. His condition
took a turn for the worse by Wednesday morning. Chief Minister Oommen Chandy
reached the hospital around noon on being informed of the veteran leader’s
critical condition. ‘Aasaan,’ as he was fondly called by party workers and
those who knew him closely, breathed his last at 1.05 p.m.
Born in 1928 at Veliyam in
Kollam district, Mr. Bhargavan was one of the architects of coalition politics
in Kerala, which led, after the Emergency, to the formation of the Left
Democratic Front (LDF). He was elected twice to the Kerala Assembly, in 1957
and 1960, but did not contest any election after that. A man of steely resolve,
he was State secretary of the CPI from 1998 to 2010, and is currently a member
of the CPI national council. He has been playing only a limited role in party
affairs for nearly a year now owing to indifferent health, but has been
attending public functions occasionally till his health deteriorated.Ministers,
Leader of the Opposition V.S. Achuthanandan, and leaders of various political
parties made a beeline for the medical college hospital and later his home at
Pattom in the city on learning about his death. Mr. Bhargavan’s body will be
kept at his residence at Pattom in the city and taken to the M.N. Smarakam,
State headquarters of the CPI, at 8 a.m. on Thursday. It will be kept there for
public viewing through the day and cremated with official honours at 4 p.m.,
bringing the curtain down on a life of struggle and firm-fisted leadership.
പ്രസ്‌ഥാനത്തിനു വെളിച്ചം കാട്ടി എന്നും മുമ്പേ നടന്ന വെളിയം ആശാനെ തൈക്കാട് ശാന്തികവാടത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. വന്‍ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ഇന്നലെ വൈകിട്ടു 4.35-ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പുതുതലമുറയ്‌ക്കു മാതൃകയാക്കാന്‍ സംശുദ്ധരാഷ്‌ട്രീയവും കര്‍മകുശലതയും ആദര്‍ശത്തിന്റെ വെളിച്ചവും ബാക്കിയാക്കിയാണ് വെളിയം ആശാന്‍ എരിഞ്ഞടങ്ങിയത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, സി.പി.എം. നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍, മുന്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍, മുന്‍മന്ത്രി പി.കെ ശ്രീമതി, സി.പി.ഐ. നേതാക്കളായ ഡി. രാജ, പന്ന്യന്‍ രവീന്ദ്രന്‍, സി. ദിവാകരന്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ആനി രാജ തുടങ്ങിയവര്‍ വെളിയത്തിന് അന്ത്യാഞ്‌ജലിയേകാന്‍ ശാന്തികവാടത്തിലെത്തി.
പട്ടം വൃന്ദാവന്‍ ഹൗസിംഗ് കോളനിയിലെ വെളിയത്തിന്റെ വസതിയില്‍നിന്ന് രാവിലെ എട്ടരയോടെ മൃതദേഹം വിലാപയാത്രയായി എം.എന്‍. സ്‌മാരകത്തിലെത്തിച്ചു. പാര്‍ട്ടി
പട്ടം വൃന്ദാവന്‍ ഹൗസിംഗ് കോളനിയിലെ വെളിയത്തിന്റെ വസതിയില്‍നിന്ന് രാവിലെ എട്ടരയോടെ മൃതദേഹം വിലാപയാത്രയായി എം.എന്‍. സ്‌മാരകത്തിലെത്തിച്ചു. പാര്‍ട്ടി
പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും പ്രിയസഖാവിനെ ഒരുനോക്കുകൂടി കാണാന്‍ കാത്തുനിന്നു. പലരും പൊട്ടിക്കരഞ്ഞു. രാവിലെ മുതല്‍ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. ജീവിതത്തിന്റെ അവിഭാജ്യഭാഗമായിരുന്ന എം.എന്‍. സ്‌മാരകം ആശാന്റെ അന്ത്യയാത്രയ്‌ക്കും സാക്ഷിയായി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.പി. മോഹനന്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.സി. ജോസഫ്, കെ. ബാബു, പി.കെ അബ്‌ദുറബ്ബ്, വി.എസ്. ശിവകുമാര്‍, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍.ശക്‌തന്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ, ആനി രാജ, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ആര്‍.എസ്.പി. ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ബി.ജെ.പി. നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്‍, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, എം.സി. ജോസഫൈന്‍, കെ.കെ. ശൈലജ, പി.സി. തോമസ്, എന്‍. പീതാംബരക്കുറുപ്പ് എം.പി, പ്രഫ. നൈനാന്‍ കോശി, സുഗതകുമാരി, മേയര്‍ അഡ്വ.കെ ചന്ദ്രിക, സി.എസ്. സുജാത, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ ആദരാഞ്‌ജലിയര്‍പ്പിച്ചു. കൊട്ടാരക്കര ഫ്രണ്ട് സ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി . പ്രൊഫ്. ജോണ്‍ കുരാക്കാർ , സരസ്സൻ കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment