Pages

Friday, September 13, 2013

CHENNAI ONAM MARKET

തമിഴുനാട്ടിൽ ഓണച്ചന്തകള്‍ നിറഞ്ഞു
 മഴയിലും തിരക്കോടുതിരക്ക്
 
ചെന്നൈ: മഴ കനക്കുമ്പോഴും മലയാളിയുടെ ആഘോഷച്ചൂടിന് കുറവില്ല. ഓണചന്തകളില്‍ തിരക്കോടുതിരക്കുതന്നെ. ഓണത്തിന് ഒരുനാള്‍മാത്രം ബാക്കിനില്‍ക്കെ അവസാനവട്ടതിരക്കിലാണ് ചെന്നൈ മലയാളികള്‍.പാലക്കാടന്‍ നേന്ത്രക്കുലകള്‍ക്കാണ് ചന്തയില്‍ ആവശ്യക്കാരേറെയുള്ളത്. കേരളത്തില്‍നിന്നെത്തിച്ച ഉത്പന്നങ്ങള്‍ കേരത്തിലേക്കാള്‍ വിലകുറച്ചാണ് വില്‍ക്കുന്നതെന്ന് മലയാളിസംഘടനാഭാരവാഹികള്‍ പറയുന്നു. അറുപതുരൂപയ്ക്കാണ് മദിരാശി കേരളസമാജം ഒരുകിലോ നേന്ത്രപഴം ചന്തയില്‍ വില്‍ക്കുന്നത്. കായവറുത്തതിന് ഇരുന്നൂറ് രൂപയും, ശര്‍ക്കര ഉപ്പേരിക്ക് 180 രൂപയും ഈടാക്കുന്നു. പാലക്കാടുനിന്ന് നാലരടണ്‍ കുലകളാണ് കേരളസമാജം ചന്തയിലെത്തിച്ചത്.

മറുനാടന്‍ മലയാളിയുടെ ഓണക്കാലം ഓര്‍മക്കാലം കൂടിയാണ്. മറന്നുതുടങ്ങിയ നാവിന്‍ രുചികളെല്ലാം ഓണക്കാലം തിരിച്ചുനല്‍കും, അച്ചാറുകളുടെയും, നാടന്‍മസാലക്കൂട്ടുകളുടെയും വലിയശേഖരങ്ങള്‍തന്നെ മിക്ക സ്റ്റാളുകളിലുമുണ്ട്.
മസാല
ക്കൂട്ടുകള്‍ ചേര്‍ത്തുവെച്ചകിറ്റുകളന്വേഷിച്ച് ഓണചന്തയിലെത്തുന്നവര്‍ ധാരാളം. കറികള്‍ക്ക് നാടന്‍രുചിനല്‍കുന്ന ആറ് മസാലക്കൂട്ടുകളടങ്ങുന്ന നൂറുരൂപയുടെ പാക്ക് വില്‍പ്പനയുടെ ആദ്യദിവസങ്ങളില്‍ തന്നെ കാലിയായി.കുല കാലിയായി എന്ന ബോഡുകള്‍ മിക്കസംഘടനകളുടെയും ഓണചന്തകളില്‍ ഉയര്‍ന്നുകഴിഞ്ഞു.വീട്ടില്‍ ഉണ്ടാക്കിയ ഇഞ്ചിപ്പുളി, കാളന്‍മിക്‌സ്, ചമ്മന്തിപ്പൊടി എന്നിവയ്ക്ക് കോളുകാര്‍ ഏറെയുണ്ട്. ഉത്രാടപ്പാച്ചില്‍ കഴിയുമ്പോഴേക്കും ഓണചന്തകളിലെ വിഭവങ്ങള്‍ ഭൂരിഭാഗവും വിറ്റുതീരുമെന്നുറപ്പായി. മദിരാശി കേരളസമാജത്തിന്റെ ഓണച്ചന്തകളിലേക്ക് ശ്രീ പെരുമ്പത്തൂരില്‍നിന്നുപോലും മലയാളികള്‍ കൂട്ടത്തോടെ വന്നതായി ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: