Pages

Friday, September 13, 2013

ഓണം-സേവ്യര്‍ മാങ്കുളം

ഓണം (കവിത
സേവ്യര്മാങ്കുളം

ഓണമെന്നുള്ളത് ഊണിന്റെ കേളിയായ്
ആണിന്റെ ആനന്ദം ഊണ് തന്നെ 
മലയാള നാടിന്റെ വലിയൊരു നാളാണ്
മേളത്തിന്കാലവും ഓണം തന്നെ 
മാവേലി വാണോരു കാലത്തിന്ഓര്മ്മകള് 
ആവേശം കൊള്ളിക്കും ഓണനാളില് 
വീടുകളൊക്കെയും മോടി പിടിപ്പിക്കും 
കാടുകളത്രയും നീക്കിടുന്നു.
കടക്കെണി മൂത്താലും കെടുത്തി വന്നാലും
പൊടി പൊടിയായിടും ഓണനാളില് 
അത്ത പൂ മത്സരം ഒത്തിരി ഉണ്ടല്ലോ 
അത്ത നാളല്ലോ ഓണത്തിന്ആരംഭം 
കുട്ടികളെല്ലാരും ചിട്ടയില്നീങ്ങുന്ന ചട്ടങ്ങള് 
കാണുക ഇഷ്ടമാണ് 
പായസ കൂട്ടിനായ് ആയാസം ഏറുന്നു
പായസം ജീവിത ലക്ഷ്യം തന്നെ 
പപ്പട കട്ടയും ഉപ്പേരി ചട്ടിയും 
എപ്പോഴും കണ്മുമ്പില്കണ്ടിടേണം 
വീടിന്റെ ഉമ്മറത്താടുന്ന ഊഞ്ഞാല് 
പാടുന്ന പൈങ്കിളി കൂട്ടങ്ങളും 
ഓളങ്ങള്മൂത്താലും താളങ്ങള്തെറ്റാതെ 
മേളങ്ങള്ഓരോന്നായ് വന്നിടുന്നു 
ഓണത്തിന്മേന്മകള്വര്ണ്ണിച്ചാല് 
തീരില്ല ... ഓണമാണ് ഉലകിന്റെ മേന്മകള്



No comments: