ഉമ്മൻചാണ്ടിക്കെതിരെയുള്ള ശ്രീധരൻനായരുടെ മൊഴി: ഗൂഡാലോചന ദുബായിൽ
എം. ബിജുമോഹൻ
കോളിളക്കമുണ്ടാക്കിയ സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ ഗൂഡാലോചന നടന്നത് ദുബായിൽ. ദുബായിയിലെ രണ്ടു ബിസിനസുകാരും കോൺഗ്രസിലെ ചില നേതാക്കളും ചേർന്നു നടത്തിയ ആസൂത്രണത്തെ തുടർന്നാണ് കോന്നി മല്ലേലി സ്വദേശി ശ്രീധരൻനായർ മൊഴി നൽകിയതെന്നാണ് വിവരം.ദുബായിൽ കോടികളുടെ നിക്ഷേപമുള്ള പത്തനംതിട്ട സ്വദേശികളാണ് രണ്ട് ബിസിനസ്സുകാരും. ഇതിൽ ഒരാൾ കോൺഗ്രസിനോട് ആഭിമുഖ്യമുള്ള ഒരു മലയാളം ചാനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. രണ്ടാമൻ ഡയറക്ടറും. പക്ഷെ ഉമ്മൻചാണ്ടി രാജിവയ്ക്കാത്തതിനാൽ, ചില ഐ ഗ്രൂപ്പ് നേതാക്കളുടെ പരോക്ഷ സഹായത്തോടെ നടത്തിയ നീക്കം പൊളിഞ്ഞു.സോളാർ ഇടപാടിൽ ശ്രീധരൻനായർക്ക് നഷ്ടപ്പെട്ട നാൽപ്പത് ലക്ഷത്തിനു പകരം ഇരട്ടിയിലേറെ മടക്കിക്കൊടുക്കാൻ തീരുമാനമായ ശേഷമാണ് ഉമ്മൻചാണ്ടിക്കെതിരെ കോടതിയിൽ മൊഴി കൊടുപ്പിച്ചത്. സോളാർ കേസിന്റെ മറവിൽ, ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറക്കാൻ പറ്റിയ അവസരം ഐ ഗ്രൂപ്പ് ഉപയോഗിക്കുകയായിരുന്നു.

ദുബായിയിലെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയായ ഒരു വ്യവസായിക്ക് കോൺഗ്രസിലെയും സി.പി.എമ്മിലെയും ഉന്നത നേതാക്കളുമായി വ്യക്തിബന്ധമുണ്ട്. ഇടതു സർക്കാരിലെ ഒരു മന്ത്രിയുടെ മകനും ഈ വ്യവസായിയും ദുബായിയിലെ ഒരു കമ്പനിയിൽ ഓഹരി ഉടമകളാണ്. ഉമ്മൻചാണ്ടിക്കെതിരായ നീക്കം ഈ ബന്ധം വഴി ഇടതു നേതാക്കളും മുൻകൂട്ടി അറിഞ്ഞിരുന്നു.ശ്രീധരൻനായരുടെ മൊഴി പുറത്തു വന്ന ദിവസം ഉമ്മൻചാണ്ടി രാജിസന്നദ്ധത തന്റെ വിശ്വസ്തരെ അറിയിച്ചെങ്കിലും ചിലരുടെ ഉപദേശത്തെത്തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. ഉമ്മൻചാണ്ടി സ്ഥാനം ഒഴിയുമെന്നു തന്നെയായിരുന്നു പലരുടേയും കണക്കുകൂട്ടൽ. ഇക്കഴിഞ്ഞ ജൂൺ 15നായിരുന്നു ശ്രീധരൻനായർ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് സരിതയും ജോപ്പനും ഉണ്ടായിരുന്നപ്പോഴാണ് പണം നൽകിയതെന്നും മൊഴിയിൽ പറഞ്ഞിരുന്നു. സോളാർ ഇടപാടിൽ വിശ്വാസം വരാൻ താനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത അവസരമൊരുക്കിയെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിൻമേലാണ് പണം കൊടുത്തതെന്നും ശ്രീധരൻനായർ പറഞ്ഞിരുന്നു.തന്റെ മൊഴിയെ തുടർന്ന് ഉമ്മൻചാണ്ടി രാജിവെക്കേണ്ടിവന്നാൽ ദു:ഖമുണ്ടെന്ന് ശ്രീധരൻനായർ പിന്നീട് ചാനലുകളോട് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അന്നു തന്നെ രാജിവെയ്ക്കുമെന്ന പ്രതീക്ഷയായിയിരുന്നു ശ്രീധരൻനായർക്കും ദുബായിയിലെ റാക്കറ്റിനും. എന്നാൽ, അവസാന നിമിഷം തങ്ങളുടെ നീക്കം അട്ടിമറിക്കപ്പെട്ടുവെന്നാണ് അവരുടെ വിലയിരുത്തൽ.
(കേരള കൗ മുദി )
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment