ചൈനയിൽ
അഞ്ചുവയസ്സുകാരന്‍ പൈലറ്റ്
ഓഗസ്‌റ്റ് 31 ന് ആയിരുന്നു ഡുവൊഡുവൊയുടെ വിമാനം പറത്തല്‍. 30 കിലോമീറ്റര്‍ ദൂരമാണ് ഈ അഞ്ചുവയസ്സുകാരന്‍ ഒറ്റയ്‌ക്ക് വിമാനം പറത്തിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പര്യവേക്ഷണത്തിനുളള ഉത്സാഹം വര്‍ധിപ്പിക്കാനാണ് മകനെ വിമാനമോടിക്കാന്‍ പഠിപ്പിച്ചതെന്നാണ് പിതാവ് ഹി ലീഷെങ് പറയുന്നത്. അതേസമയം, ഡുവൊഡുവൊ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ 13 ഡിഗ്രി മാത്രം ചൂടുളള സമയത്ത് ഒരു ട്രൗസര്‍ മാത്രം ധരിച്ച് മഞ്ഞിലൂടെ നടക്കുന്ന ഡുവൊഡുവൊയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്‌ടിച്ചിരുന്നു.
അന്താരാഷ്‌ട്ര മത്സരത്തില്‍ കളിവഞ്ചി തുഴഞ്ഞും കനത്ത മഴയത്ത് ജപ്പാനിലെ ഫ്യൂജിയാമ പര്‍വതം കീഴടക്കിയും കൊച്ചു ഡുവൊഡുവൊ വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു. ഇത്തരം കടുത്ത രീതികള്‍ അവലംബിക്കുന്നതിലൂടെ തന്റെ മകനെ വിപരീത സാഹചര്യങ്ങളെ മറികടക്കാന്‍ പ്രാപ്‌തനാക്കുകയാണെന്നാണ് ഹി ലീഷെങ് പറയുന്നത്.
എന്നാല്‍, ഇത്തരം കടുത്ത രീതികള്‍ മൂലം ഹി ലീഷെങിനെ 'കഴുകന്‍ പിതാവ്' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. കുട്ടികളെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കുന്നതില്‍ കാര്യമില്ല എന്നാണ് ചൈന യൂത്ത് ആന്‍ഡ് ചില്‍ഡ്രന്‍ റിസര്‍ച്ച് സെന്റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ സുന്‍ യുന്‍സിയാവൊയുടെയും അഭിപ്രായം. കുട്ടികള്‍ വിമാനം പറത്തുന്നതിനെക്കാള്‍ മണ്ണില്‍ കളിക്കുന്നതാണ് ഉത്തമമെന്നാണ് യുന്‍സിയാവൊയുടെ പക്ഷം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar