Pages

Tuesday, September 10, 2013

സിറിയക്കെതിരെ സൈനിക നടപടി വേണ്ടിവരും: ബരാക് ഒബാമ

സിറിയക്കെതിരെ
 സൈനിക നടപടി വേണ്ടിവരും:
 ബരാക് ഒബാമ
സിറിയക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള യുദ്ധതന്ത്രമായിരിക്കും അമേരിക്ക പരീക്ഷിക്കുക. കരയുദ്ധത്തിന് പകരം വ്യോമാക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് ഒബാമയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്. 

സിറിയയിലെ അസദ് ഭരണകൂടം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ കണ്ണടയ്ക്കാനാവില്ല. സിറിയയുടെ ആഭ്യന്തരപ്രശ്‌നത്തില്‍ ഇടപടേണ്ടതില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക. എന്നാല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആഗസ്ത് 21 ന് നടന്ന രാസായുധപ്രയോഗത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. രാസായുധം പ്രയോഗിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അസദ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഒബാമ പറഞ്ഞു. രാസായുധം പ്രയോഗിച്ചതിലൂടെ സിറിയ രാജ്യാന്തരനിയമം ലംഘിച്ചു. രാജ്യാന്തരസമൂഹത്തിന് മാത്രമല്ല അമേരിക്കയ്ക്കും സിറിയയുടെ രാസായുധപ്രയോഗം ഭീഷണിയാണ്. ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ അത് മറ്റ് ആയുധപ്രയോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ സൈനിക നടപടി വേണ്ടിവരും. നിയന്ത്രിത സൈനിക നടപടിയിലൂടെ തന്നെ അസദ് ഭരണകൂടത്തിന് സന്ദേശം നല്‍കും. രാസായുധങ്ങള്‍ സിറിയ രാജ്യാന്തര സംഘത്തിന് കൈമാറണമെന്ന റഷ്യന്‍ നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്നും ഒബാമ പറഞ്ഞു

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: