ഫിലിപ്പീന്‍സില്‍ നാശം വിതച്ച്
'ഉസാഗി' ദുര്‍ബലമായി
The Philippines and Taiwan are braced for Typhoon Usagi, which meteorologists say could become the most powerful typhoon of 2013. Pagasa, the Philippine government's weather agency, said the typhoon had wind speeds of up to 175 km/h (110 mph) and gained strength early on Friday.Both Taiwan and the Philippines have issued alerts and warned boats to exercise caution.കേരളത്തില്‍ കനത്തമഴയ്ക്ക് ഇടയാക്കിയ 'ഉസാഗി'
ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ പസിഫിക് മേഖലയില്‍ കനത്ത നാശം വിതച്ചശേഷം ദുര്‍ബലമായി.
ഫിലിപ്പീന്‍സിന്റെ വടക്കന്‍ ദ്വീപുകളില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വൈദ്യുതിയും വാര്‍ത്ത വിനിമയവും പൂര്‍ണമായും നിലച്ചു.
കനത്തമഴയെത്തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി.ഹോങ്കോങ്ങിലും ഉസാഗി നാശം വിതച്ചു.
കാറ്റിനെത്തുടര്‍ന്ന് തായ്‌വാനില്‍ 3000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശനിയാഴ്ച
ഫിലിപ്പീന്‍സിലെ ബട്ടാനസ് ദ്വീപില്‍ നാശം വിതച്ചശേഷം ദുര്‍ബലമായ ചുഴലിക്കാറ്റ്
തെക്കന്‍ ചൈനാ തീരം കടന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഈ മേഖലയില്‍ ഈ വര്‍ഷമുണ്ടായ
ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഉസാഗി.ശാന്തസമുദ്രത്തില്‍ ഫിലിപ്പീന്‍സിന്റെ കിഴക്ക് തായ്‌വാന് സമീപം ചൊവ്വാഴ്ചയാണ്
ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പസഫിക് തീരത്തുനിന്ന് തെക്കുപടിഞ്ഞാറന്‍ കാറ്റ്
ശക്തമാകാന്‍ 'ഉസാഗി' ഇടയാക്കി. ഇതേത്തുടര്‍ന്നാണ് കേരളത്തിലടക്കം ഈ ദിവസങ്ങളില്‍
നല്ല മഴ ലഭിച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment