സ്വകാര്യബസ്‌ഡ്രൈവർമാരുടെ
മദ്യപാനവുംമരണപാച്ചിലുംഅവസാനിപ്പിക്കണം
In an alarming trend, private bus drivers in
the city have started hitting the road, that too during peak hours, under the
influence of alcohol
സ്വകാര്യബസ്‌ഡ്രൈവർമാരുടെമദ്യപാനവുംമരണപാച്ചിലുംഅവസാനിപ്പിക്കണം ഗതാ ഗത നിയമങ്ങളോ റോഡ് സുരക്ഷാനിയമങ്ങളോ ഒന്നും തങ്ങള്ക്കു ബാധകമല്ല എന്ന രീതിയില്‍ കേരളത്തിലെ നിരത്തുകളില്‍ സ്വകാര്യബസുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണ്. ദിനമെന്നോണം സ്വകാര്യബസുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനു കാരണക്കാരാകുന്നവര്ക്കു കര്ശനമായ ശിക്ഷ നല്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാകുന്നില്ല. ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരന്റെ പുറകെ പാഞ്ഞ് അവനെ മരണക്കെണിയില്‍ ചാടിക്കുന്ന പോലീസ് എന്തുകൊണ്ട് പ്രൈവറ്റ് ബസുകാരന്റെ മുന്നില്‍ പൊട്ടന് കളിക്കുന്നതെന്നാണ് ജനത്തിന്റെ ചോദ്യം. കാല്നടക്കാരോടോ ഇരുചക്ര വാഹനമുള്പ്പെടെയുള്ള ചെറുവാഹന യാത്രക്കാരോടോ അല്പം പോലും കരുണ കാട്ടാതെ, അവര്ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കെന്ത് എന്ന ധാര്ഷ്ട്യ ഭാവമാണ് പ്രൈവറ്റ് ബസുകളുടെ ഡ്രൈവര്മാര്ക്ക്. കഴിഞ്ഞ ഒന്നുരണ്ടു മാസമായി കാലവര്‍ഷക്കെടുതിയില്‍ റോഡുകള്‍ ആകെ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന സമയത്തുപോലും സ്വകാര്യബസ് ഡ്രൈവര്‍മാര്‍ റോഡില്‍ സാമാന്യ മര്യാദയെങ്കിലും പാലിക്കാന്‍ തയാറായില്ല. ഗതാഗതക്കുരുക്കില്‍ പെട്ട് നൂറുകണക്കിനു വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കുടുങ്ങിക്കിടക്കുന്നിടത്തുപോലും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അകത്തും പുറത്തുമുള്ള യാത്രക്കാരുടെ ജീവന് പന്താടിക്കൊണ്ട് 'അഭ്യാസം' നടത്തുന്ന കാഴ്ചയാണു കേരളത്തിൽ കാണാന്‍ കഴിയുന്നത് . ട്രാഫിക് സിഗ്നലുകളിലും ഇവര്‍ക്ക് ചെറു വാഹനങ്ങളോടും കാല്നട യാത്രക്കാരോടും പുച്ഛമാണ്. ഗ്രീന്‍ സിഗ്നലാകും മുമ്പു തന്നെ മുന്നില്‍ കിടക്കുന്ന ചെറുവാഹന യാത്രക്കാരെ തെരുതെരെ ഹോണ്‍ മുഴക്കി ഭയപ്പെടുത്തുക, മാറ്റിക്കൊടുത്തില്ലെങ്കില് ഭീഷണിപ്പെടുത്തുക എന്നതൊക്കെ ഇവരുടെ അഭ്യാസങ്ങളില്‍ പെടുന്നു. ഇരുചക്ര വാഹനക്കാരും കാല്നടയാത്രക്കാരും മഹാഭാഗ്യം കൊണ്ടു മാത്രമാണു പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനിടയില്‍ നിന്നു രക്ഷപ്പെടുന്നത്. മദ്യപാനികളായ ഡ്രൈവർമാരെ നിയന്ത്രി ക്കാൻ സർക്കാരിനു കഴിയുന്നില്ല . അവരുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാരിനു കഴിയണം .യാത്രക്കാര്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് വണ്ടി വിടുക, കുഞ്ഞുങ്ങളെയും മറ്റുമായി ഇറങ്ങുന്ന അമ്മമാരെ വേഗമിറങ്ങാന്‍ ഭീഷണിപ്പെടുത്തുക, ഇറങ്ങിയില്ലെങ്കില്‍ 'കിളി' പിടിച്ചു വലിച്ചിറക്കുക തുടങ്ങിയ നടപടികള്‍ യാത്രക്കാരും സ്വകാര്യബസ് ജീവനക്കാരുമായി സ്ഥിരം കശപിശയ്ക്കു കാരണമാകാറുണ്ട്. ഇതൊന്നും ചോദിക്കാനും പറയാനും ഒരു സംവിധാനവുമില്ല. പാവപ്പെട്ട യാത്രക്കാര്‍ ഇതൊക്കെ പരാതിപ്പെടാനോ അതിന്റെ പിന്നാലെ നടക്കാനോ തയാറാകാത്തത് ബസ് ജീവനക്കാര്‍ക്കു വളമാകുകയാണ്. പഴയ കാലത്തെപ്പോലെ പക്വമതികളോ പ്രായമുള്ളവരോ അല്ല ഇപ്പോള്‍ സ്വകാര്യബസുകളില്‍ ഡ്രൈവര്‍മാരായുള്ളത്. 'സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരത്തെ അതിജീവിക്കാനും കളക്്ഷന്‍ കൂടുതല്‍ ഉണ്ടാക്കാനും എന്തുതരം അഭ്യാസവും കാണിക്കാന്‍ ബസ് ഉടമകൾ ഡ്രൈവർമാർക്ക് അനുമതി നല്കുന്നുവെന്നതാണു സത്യം. ലോകത്തെ മറ്റു പല രാജ്യങ്ങളിലും കാലം ചെല്ലുന്തോറും വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഓരോവര്‍ഷവും അപകടമരണ നിരക്കുകള്‍ ഉയരുകയാണ്. കേരളത്തിലെ സ്ഥിതിയും ഇതുതന്നെ. 2000-ത്തില്‍ 2710 പേരാണ് വാഹനാപകടത്തില്‍ മരണമടഞ്ഞതെങ്കില്‍ 2012ലത് 4286 പേരായി. 2012-ല്‍ ആകെ 4013 വാഹനാപകടങ്ങള്‍ ഉണ്ടായതില്‍ 3652 എണ്ണവും ഡ്രൈവര്മാരുടെ കുഴപ്പം കൊണ്ടാണുണ്ടായതെന്നാണ് പോലീസിന്റെ രേഖകള്‍ വെളിപ്പെടുത്തുന്നത്. ആകെയുണ്ടായ 4286 മരണങ്ങളില്‍ 3913 എണ്ണവും ഡ്രൈവര്മാരുടെ പിഴവു മൂലമുണ്ടായ അപകടങ്ങളിലാണു സംഭവിച്ചതത്രേ. പോയ വര്ഷം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ 191 അപകടങ്ങളിലായി 214 മരണങ്ങള്ക്കു കാരണമായെങ്കില്‍ സ്വകാര്യബസുകള്‍ മിനി ബസുള്പ്പെടെ 581 അപകടങ്ങളിലൂടെ 616 മരണങ്ങള്ക്കാണു കാരണമായത്. ഓരോ ദിവസവും സ്വകാര്യബസുകളുടെ അമിത വേഗം മൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വായിക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. ഇവരുടെ മരണപ്പാച്ചില്‍ മൂലം നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്. ഇങ്ങനെ മരണപ്പെടുന്നവരില്‍ പലരും ഓരോ കുടുംബത്തിന്റെയും അത്താണിയാകാം. വഴിയാധാരമാകുന്നത് കുടുംബങ്ങളാണ്. ബസുടമകള്‍ സ്ഥിരമായി ഓരോ സ്ഥലത്തും കൃത്യസമയത്തു തന്നെ നല്കുന്ന കിമ്പളം വാങ്ങി അവര്‍ നടത്തുന്ന അഭ്യാസങ്ങള്ക്കു കൂട്ടു നില്ക്കുന്ന നിയമപാലകര്‍ പൊതുജനത്തിന്റെ അവസ്ഥ കൂടി മനസിലാക്കണം. കിമ്പളത്തേക്കാള് വിലപ്പെട്ടത് മനുഷ്യജീവനുകളാണ്. കര്ശനമായ നിയമത്തിലൂടെ ഈ മരണപ്പാച്ചിലിനു കടിഞ്ഞാണിടുക തന്നെ വേണം. അമിത വേഗം മൂലം അപകടം വരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കണം. സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അവഹേളനങ്ങള്ക്കും അറുതി വരുത്തണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment