Pages

Monday, August 5, 2013

PAKISTANI TROOPS ATTACKED AN INDIANPOST

കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്:
 5 സൈനികര്‍ മരിച്ചു
Pakistani troops attacked an Indianpost along the Line of Control in the Poonch sector in Jammu and Kashmir late last night, killing five Indian soldiers.Defence sources today said the Pakistani soldiers intruded into the Indian territory past midnight and ambushed the Sarla post on the Indian side of the LoC. Five Indian soldiers were killed
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിനുനേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരിച്ചു. പൂഞ്ച് സെക്ടറിലാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മരിച്ചവരില്‍ ഒരാള്‍ ഓഫീസറും നാലുപേര്‍ ജവാന്മാരുമാണ് ഓഗസ്റ്റ്‌  6 ന് . പുലര്‍ച്ചെ പട്രോളിങ്ങിനിടെയാണ് സംഭവം. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണം ഇന്ത്യാ-പാകിസ്താന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
നാലുമാസത്തിനിടെ അഞ്ചാംതവണയാണ് ഈ മേഖലയില്‍ പാകിസ്താന്‍ സൈന്യം ആക്രമണം നടത്തുന്നത്. ജൂണ്‍ 10-ന് പൂഞ്ച് സെക്ടറില്‍പ്പെട്ട കൃഷ്ണഘട്ടിലെ നാംഗിതിക്രി മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റിനുനേരെ പാക് സേന വെടിവെച്ചിരുന്നു. ജൂണ്‍ ഏഴിന് ഇതേമേഖലയില്‍ പാക്‌സൈന്യം നടത്തിയ വെടിവെപ്പിലും റോക്കറ്റ് ആക്രമണത്തിലും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മെയ് 27-ന് പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെ റോക്കറ്റ് ആക്രമണം നടത്തി. മെയ് 24-ന് തുത്മാരി ഗലിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. 

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: