Pages

Monday, August 19, 2013

GANDHI BHAVAN

മുഖ്യമന്ത്രി ഇടപെട്ടു:
 വിജയകുമാറിന് ഗാന്ധിഭവനില്‍ അഭയം

രോഗിയായ മധ്യവയസ്‌കന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായത്താല്‍ പത്തനാപുരം ഗാന്ധിഭവന്‍ അഭയമായി. തിരുവഞ്ചൂര്‍ മുണ്ടയ്ക്കല്‍വീട്ടില്‍ വിജയകുമാറി (50) നാണ് ഗാന്ധിഭവന്‍ തുണയായത്. മനോരോഗത്തിനടിമയായ വിജയകുമാറിനെ 12 വര്‍ഷംമുമ്പ് ഭാര്യയും മകനും ഉപേക്ഷിച്ച് പോകുകയും തുടര്‍ന്ന് പ്രമേഹം ബാധിച്ച് രണ്ട് കണ്ണിന്റെയും കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു. ആരോഗ്യം ക്ഷയിച്ച് കിടക്കയെ ആശ്രയിച്ച് വര്‍ഷങ്ങളായി കഴിയുന്ന മകന്റെ സംരക്ഷണം രോഗിയും വൃദ്ധയുമായ മാതാവ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ അനുഗ്രഹമായത്. 

മണര്‍കാട് പള്ളി സേവകസംഘം നിര്‍മിച്ചുനല്‍കിയ ഒറ്റമുറിയുള്ള കൊച്ചുവീട്ടിലാണ് ഈ അമ്മയും മകനും ദുരിതജീവിതം നയിച്ചുവന്നത്. ഇവരുടെ ദുരവസ്ഥ കണ്ട് പൊതുപ്രവര്‍ത്തകനായ ഡായി ടി.എബ്രഹാം വിവരമറിയച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രി നേരിട്ട് വിജയകുമാറിന്റെ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും സ്ഥലത്തെത്തിയ ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്.അമല്‍രാജ്, സി.ഇ.ഒ.ഗോപിനാഥ് മഠത്തില്‍, അലി അക്ബര്‍, അരുണ്‍ എന്നിവരെ ഏല്പിക്കുകയുമായിരുന്നു. വിജയകുമാറിന്റെ രോഗിയായ വൃദ്ധമാതാവിന് ആവശ്യമായ സഹായം അനുവദിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ രോഗങ്ങള്‍മൂലം ക്ഷീണിതനായ വിജയകുമാറിന് മെച്ചപ്പെട്ട ചികിത്സ നല്‍കി സംരക്ഷിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: