Pages

Wednesday, August 21, 2013

CHEMICAL BOMBING IN SYRIA-DAMASCUS

സിറിയയില്‍ കൂട്ടക്കുരുതി:
650 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

650 people were killed in fierce Syrian army bombardment with chemical weapons of Damascus suburbs today(21st August) the opposition said branding it a massacre and calling for international intervention Britain meanwhile said it would refer the alleged chemical weapons attack which could not immediately be verified and has been vehemently denied by the Damascus regime to the United Nations While the Syrian National Coalition gave a toll of 650 dead a Britain-based monitoring group said earlier that at least


സിറിയയില്‍ രാസായുധ ആക്രമണത്തില്‍ വന്‍ കൂട്ടക്കുരുതി. ആക്രമണങ്ങളില്‍ 650 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തലസ്ഥാനമായ ദമാസ്‌കസിലും സമീപപ്രദേശങ്ങളിലുമാണ് രാസായുധ ആക്രമണം നടന്നത്. മരണം 700 കവിയുമെന്ന് പ്രതിപക്ഷം പറയുമ്പോള്‍ രാസായുധപ്രയോഗം പോലും നടന്നിട്ടില്ലെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുന്നത്. വിമതരുടെ അധീനതയിലുള്ള സ്ഥലങ്ങളിലായിരുന്നു ആക്രമണം. ഖൗട്ട പ്രദേശത്ത് അയിന്‍ ടര്‍മ, സമാല്‍ക്ക, ജോബാര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. രാജ്യത്ത് തന്നെ ജനസാന്ദ്രത ഏറ്റവും കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് ഖൗട്ട. സിറിയയില്‍ നടന്നത് വന്‍ കൂട്ടക്കൊലയാണെന്നും രാജ്യാന്തര സമൂഹം ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
റിബലുകളെ നേരിടാന്‍ സൈന്യം രാസായുധം നിറച്ച റോക്കറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു. സിറിയ രാസായുധം ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസഭ ഒരു സംഘത്തെ സിറിയിലേക്ക് അയച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആക്രമണം. യു.എന്‍ പ്രതിനിധികള്‍ക്ക് ആക്രമണം നടന്ന സ്ഥലങ്ങളിലേക്ക് ഇതുവരെയും ഭരണകൂടം പ്രവേശനം അനുവദിച്ചിട്ടില്ല. സിറിയന്‍ അധികൃതര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. മുമ്പും പട്ടാളം രാസായുധം ഉപയോഗിക്കുന്നതായി വിമതര്‍ പലതവണ ആരോപിച്ചിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു പതിവ്. രാസായുധ ആക്രമണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. പല സ്ഥലങ്ങളിലും ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: