Pages

Tuesday, August 13, 2013

കേരളത്തിലേക്ക്‌ കര്‍ണാടകത്തിന്റെ ലേഡീസ്‌ ഒണ്‍ലി ബസുകള്‍

കേരളത്തിലേക്ക്
കര്ണാടകത്തിന്റെ ലേഡീസ്ഒണ്ലി ബസുകള്

mangalam malayalam online newspaper
ബസ്‌ യാത്രയ്‌ക്കിടയില്‍ പീഡനങ്ങളോ ശല്യപ്പെടുത്തലുകളോ ഇല്ലാതെ കാസര്‍ഗോഡ്‌-മംഗലാപുരം റൂട്ടില്‍ സ്‌ത്രീകള്‍ക്ക്‌ ഇനി യാത്ര ചെയ്യാം. ഈ റൂട്ടില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേക ബസ്‌ സര്‍വീസുകള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ ആരംഭിച്ചു. രാവിലെ എട്ടിനും വൈകീട്ട്‌ നാലിനും ആറിനും ഇരുഭാഗങ്ങളിലേക്കും ലേഡീസ്‌ ഒണ്‍ലി ബസ്‌ സര്‍വീസ്‌ ഉണ്ടായിരിക്കും.വൈകീട്ട്‌ 4 മണിക്കുള്ള ബസ്‌ വിദ്യാര്‍ഥികളേയും 6 മണിക്കുള്ളത്‌ ജോലി ചെയ്യുന്ന സ്‌ത്രീകളേയും ഉദ്ദേശിച്ചാണ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌.

മംഗലാപുരം-കാസര്‍ഗോഡ്‌ റൂട്ട്‌ കേരളം ഹൈക്കോടതിയെ സമീപീച്ചതിനെത്തുടര്‍ന്നാണ്‌ ദേശസാല്‍ക്കരിച്ചത്‌. ദേശസാല്‍ക്കരണത്തിനുശേഷം ഇതു വഴി ഓടുന്ന അറുപതോളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കിയിരുന്നു. എന്നാല്‍ കേരളം ആവശ്യത്തിന്‌ ബസ്‌ സര്‍വീസ്‌ നടത്താത്തത്‌ കാരണം ഈ റൂട്ടില്‍ കടുത്ത യാത്രാ ക്ലേശം ഉടലെടുത്തിരുന്നു. ദേശസാല്‍ക്കരണം പൂര്‍ത്തിയായതോടെ കേരളത്തിനേക്കാള്‍ കൂടുതല്‍ കര്‍ണാടകയാണ്‌ ഈ റൂട്ടില്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നത്‌. 50 കിലോമീറ്റര്‍ ദൂരമുള്ള കാസര്‍ഗോഡ്‌-മംഗലാപുരം റൂട്ടില്‍ എ സി ഹൈടെക്‌ ബസ്‌ സര്‍വീസ്‌ നടത്താനും കര്‍ണാടകയ്‌ക്ക്‌ കഴിഞ്ഞിരുന്നു.
                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: