രക്ഷാപ്രവര്‍ത്തനത്തിനിടെ
മണ്ണിടിഞ്ഞ് ചീയപ്പാറയില്‍ അഞ്ച് മരണം
അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര് മരിച്ചു. തോപ്പില്‍ക്കുടി സ്വദേശി ജോസി, ഇറച്ചിപ്പാറ സ്വദേശിയും ദേവികുളം താലൂക്ക് ഓഫീസിലെ ഡ്രൈവറുമായ രാജന്(32), പാലക്കാട് സ്വദേശി ജിബിന്‍(11), തിരിച്ചറിയാത്ത രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈപ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.
കനത്തെ മഴയെ തുടര്‍ന്ന് റോഡില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കംചെയ്യുന്നതിനിടെയാണ് വലിയ മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പരിക്കേറ്റ ഒട്ടേറെപ്പേരെ അടിമാലിയിലെ ആസ്പത്രിയിലെത്തിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment