Pages

Saturday, August 31, 2013

കൊല്ലം ജില്ലയിൽ സർക്കാർ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം

കൊല്ലം ജില്ലയിൽ
 സർക്കാർ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം 


              കൊല്ലംജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെടിയെടുക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരേ മനസ്സോടെ ഒന്നിച്ചു മുന്നോട്ടുപോകാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പൗരപ്രമുഖരും ഈ ആശയം പങ്കുവച്ചത്. ആരംഭിക്കുന്ന സ്ഥലത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യത്തില്‍ സര്‍വ്വകക്ഷിയോഗം ഏകാഭിപ്രായം രേഖപ്പെടുത്തി. യോഗത്തില്‍ സംസാരിച്ച എല്ലാവരും ഇതിനായി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു യോഗം. ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കണമെന്ന് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

             കയര്‍, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങിയ പരമ്പാരാഗത തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ജില്ലയില്‍ തൊഴില്‍ ജന്യരോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് യോഗം ചൂണ്ടിക്കാട്ടി. തീരപ്രദേശവും വന മേഖലയും കൂടുതലുള്ള ജില്ലയില്‍ സാംക്രമിക രോഗങ്ങളും മഴക്കാല രോഗങ്ങളും വര്‍ധിച്ചുവരുകയാണ്. ജില്ലയിലെ ആസ്​പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന 30 ശതമാനം രോഗികളെ തിരുവനന്തപുരം, ആലപ്പുഴ, മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുകയാണ്. ഈ മെഡിക്കല്‍ കോളേജുകളിലെ തിരക്ക് ഒഴിവാക്കാനും കൊല്ലത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വൈകുന്നതുമൂലം ജില്ലയില്‍ ദേശീയപാതയിലും മറ്റും അപകടത്തില്‍പ്പെടുന്ന അനേകരുടെ ജീവനാണ് ഹോമിക്കപ്പെടുന്നത്. 

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: